Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202204Tuesday

ചർമ്മത്തിന് നൽകാറുള്ള സൗന്ദര്യസംവർദ്ധക വസ്തുക്കൾ നൽകാതെ ഉപവസിപ്പിക്കുക; വെറും ജലം ഉപയോഗിച്ച് ത്വക്കിന്റെ സൗന്ദര്യ സംരക്ഷണം ഉറപ്പാക്കുന്ന ജാപ്പനീസ് വിദ്യക്ക് ജനപ്രീതിയേറുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് സൗന്ദര്യ സംവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നവരുടേത്; ലോക്ക്ഡൗണും മാസ്‌കും പുതിയ പരീക്ഷണത്തിന് സഹായകരമായപ്പോൾ സ്‌കിൻ ഫാസ്റ്റിങ് പരീക്ഷിച്ചു വിജയം കണ്ടവർ ഏറെ; സൗന്ദര്യ സംരക്ഷണത്തിൽ പണം ലാഭിക്കാൻ ഒരു പുതിയ വിദ്യ ഇതാ

ചർമ്മത്തിന് നൽകാറുള്ള സൗന്ദര്യസംവർദ്ധക വസ്തുക്കൾ നൽകാതെ ഉപവസിപ്പിക്കുക; വെറും ജലം ഉപയോഗിച്ച് ത്വക്കിന്റെ സൗന്ദര്യ സംരക്ഷണം ഉറപ്പാക്കുന്ന ജാപ്പനീസ് വിദ്യക്ക് ജനപ്രീതിയേറുമ്പോൾ നെഞ്ചിടിപ്പ് കൂടുന്നത് സൗന്ദര്യ സംവർദ്ധക വസ്തുക്കൾ നിർമ്മിക്കുന്നവരുടേത്; ലോക്ക്ഡൗണും മാസ്‌കും പുതിയ പരീക്ഷണത്തിന് സഹായകരമായപ്പോൾ സ്‌കിൻ ഫാസ്റ്റിങ് പരീക്ഷിച്ചു വിജയം കണ്ടവർ ഏറെ; സൗന്ദര്യ സംരക്ഷണത്തിൽ പണം ലാഭിക്കാൻ ഒരു പുതിയ വിദ്യ ഇതാ

മറുനാടൻ മലയാളി ബ്യൂറോ

രീര സൗന്ദര്യത്തിന് ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെ പ്രധാനമായ ഒരു സ്ഥാനമാണുള്ളത്. സമൂഹത്തിൽ സ്വന്തമായ ഒരു സ്ഥാനം ഉറപ്പിക്കുവാനും ജീവിത വിജയം നേടാനും, മറ്റുള്ളവരിൽ സ്വാധീനം ചെലുത്താനുമൊക്കെ സൗന്ദര്യം വലിയൊരു പങ്കാണ് വഹിക്കുന്നത്. കൈമുതലായ സൗന്ദര്യം ഒന്നുകൊണ്ടുമാത്രം അർഹതയില്ലാത്തെ പലതും വെട്ടിപ്പിടിച്ചവരുടെ കഥകൾ ഇപ്പോഴും നമ്മുടെ കൊച്ചു കേരളത്തിൽ പോലും സുലഭമാണ്. അത്തരം ഒരു സാഹചര്യത്തിൽ ശരീര സൗന്ദര്യം സംരക്ഷിക്കുവാൻ ആഞ്ഞു ശ്രമിക്കുന്നവരെ കുറ്റം പറയാനാവില്ല.

ശരീര സംരക്ഷണത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ് ചർമ്മകാന്തി നിലനിർത്തുക എന്നത്. ചർമ്മം കണ്ടാൽ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകം ഇപ്പോഴും മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിരിക്കുന്നത് അതുകൊണ്ടുതന്നെയാണ്. ചർമ്മസംരക്ഷണത്തിന് ചിലർ മുടക്കുന്ന പണത്തിന് കണക്കില്ല എന്നു തന്നെ പറയാം. ചർമ്മസംരക്ഷണ ക്രീമുകളും മറ്റുമായി സൗന്ദര്യ സംരക്ഷണ മേഖല കുതിച്ചു കയറുന്നതും ഇക്കൂട്ടരുടെ പിന്തുണയുള്ളതുകൊണ്ടാണ്.

കൊറോണയെന്ന മഹാമാരിയും തുടർന്നുണ്ടായ ലോക്ക്ഡൗണും ആളുകളെ വീട്ടിൽ ഇരുത്തിയപ്പോൾ പുതിയ പുതിയ വിദ്യകൾ പരീക്ഷിക്കാൻ ആരംഭിച്ചു. അതിലൊന്നാണ് ചർമ്മ സംരക്ഷണത്തിന് കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെയുള്ള സ്‌കിൻ ഫാസ്റ്റിങ്. ടോക്കിയോയിലെ സൗന്ദര്യ സംരക്ഷണരംഗത്തെ വിദഗ്ദർ ആദ്യമായി ആവിഷ്‌കരിച്ച ഈ പദ്ധതിക്ക് ഇപ്പോൾ അമേരിക്കയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും പ്രിയമേറുകയാണ്. ഇതിന് പ്രത്യേകിച്ചൊരു ആളുടേ സഹായം ആവശ്യമില്ല, ഏറെ നേരത്തെ അദ്ധ്വാനം ആവശ്യമില്ല, എന്തിനേറെ ഒരു നയാ പൈസയുടെ പോലും ചെലവുമില്ല.

കൃത്യമായ ഇടവേളകളിൽ ഉപവാസമനുഷ്ടിച്ച് ശരീരത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയ പോലെത്തന്നെയാണ് ചർമ്മത്തിന് കൃത്രിമ സൗന്ദര്യ സംരക്ഷണ ഉപാധികൾ നൽകാതെ. ശുദ്ധജലം മാത്രം ഉപയോഗിച്ച് കഴുകുന്ന (സോപ്പ് പോലും ഉപയോഗിക്കാതെ) സ്‌കിൻ ഫാസ്റ്റിങ് എന്ന പുതിയ രീതി. ഇത് നിങ്ങളുടേ സ്വാഭാവിക സൗന്ദര്യം വർദ്ധിപ്പിക്കും എന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. ചർമ്മത്തിന്, പൂർണ്ണമായ വിശ്രമം നൽകുക വഴി അത് സ്വയം കേടുപാടുകൾ തീർക്കുകയും പുനരുദ്ധീകരിക്കപ്പെടുകയും ചെയ്യും. മാത്രമല്ല മുഖകാന്തിയും വർദ്ധിക്കും.

കഴിഞ്ഞ കുറേ മാസങ്ങളായി വീടുകളിൽ ഒതുങ്ങിക്കൂടിയപ്പോഴാണ് പലരും ഈ ജാപ്പനീസ് തന്ത്രം പരീക്ഷിക്കാൻ ആരംഭിച്ചത്. അത് ഫലവത്തായി എന്നു മാത്രമല്ല, ഇനി കുറേ നാളുകൾ കൂടി മാസ്‌ക് ധരിക്കേണ്ടിവരും എന്നതുകൊണ്ട് കൃത്യമായ ഇടവേളകളിൽ സ്‌കിൻ ഫാസ്റ്റിങ് ചെയ്യുവാനും സാധിക്കും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രേറ്റസിന്റെ തത്വചിന്തകളിലാണ് സ്‌കിൻ ഫാസ്റ്റിങ് എന്ന രീതിയുടെ ഉദ്ഭവം. സുഖഭോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത് ഏതൊരു രോഗത്തേയും ഭേദമാക്കും എന്നതായിരുന്നു അദ്ദേഹത്തിന്റെ തത്വം.

കൃത്രിമ വസ്തുക്കൾ നൽകുന്നതുപോലെ തത്സമയ സൗന്ദര്യ വർദ്ധനക്ക് ഇത് ഉതകില്ല. അതേസമയം ഇതിലൂടെ ലഭിക്കുന്ന മുഖകാന്തി ദീർഘനാൾ നിലനിൽക്കും. കൃത്യമായ ഇടവേളകളിൽ ഇത് ചെയ്താൽ അതേ മുഖകാന്തി വർഷങ്ങളോളം നിലനിർത്താനും സാധിക്കും. ഈ രീതി ഉപയോഗപ്രദമാണെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കാനാകുമെന്നണ് ഡോ. ഹാമ്പ്ലിൻ പറയുന്നത്. ത്വക്കിന്റെ സ്വാഭാവിക സംതുലനത്തെ കൃത്രിമ സൗന്ദര്യവർദ്ധകോപാധികൾ അസ്ഥിരപ്പെടുത്തുന്നു. ഇത് ചർമ്മത്തെ ദുർബലമാക്കുന്നു. ഇത്തരത്തിലുള്ള വസ്തുക്കൾ ചർമ്മത്തിലെ സൂക്ഷ്മാണുക്കളുടെ എണ്ണത്തെ മാറ്റുക വഴി ആരോഗ്യ പ്രതിരോധ ശേഷിയെ പ്രതികൂലമായി സ്വാധീനിക്കുന്നു.

ചുരുങ്ങിയത് 14 ദിവസമെങ്കിലും സ്‌കിൻ ഫാസ്റ്റിങ് ചെയ്യണമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. 28 ദിവസം തുടർച്ചയായി ചെയ്യുമ്പോഴായിരിക്കും പൂർണ്ണമായ ഫലം ലഭിക്കുക. ഈ 28 ദിവസം കൃത്രിമ വസ്തുക്കൾ ഉപയോഗിക്കാതെ, സോപ്പ് പോലും ഉപയോഗിക്കാതെ ശുദ്ധജലത്തിൽ മുഖം കഴുകണം. ഇത് വിജയകരമായി പൂർത്തിയാക്കാൻ ആയാൽ പിന്നെ സൗന്ദര്യ സംവദ്ധക വസ്തുക്കളുടെ ആവശ്യമേ ഉണ്ടാകില്ലെന്നാണ് ഇവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP