Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖകാന്തി വർധിപ്പിക്കാൻ രക്തചികിത്സ; ഞെരമ്പുകളിലേക്ക് രക്തം കുത്തിവെയ്ക്കുന്ന പുതിയ ചികിത്സയ്ക്ക് പ്രചാരമേറുന്നു

മുഖകാന്തി വർധിപ്പിക്കാൻ രക്തചികിത്സ; ഞെരമ്പുകളിലേക്ക് രക്തം കുത്തിവെയ്ക്കുന്ന പുതിയ ചികിത്സയ്ക്ക് പ്രചാരമേറുന്നു

സൗന്ദര്യ ചികിത്സയാണ് എക്കാലത്തും സ്ത്രീകൾക്കിടയിൽ ചർച്ചാവിഷയം. മുഖക്കുരുവും കറുത്ത പാടുകളും നിറഞ്ഞ മുഖത്തെ, പാടുകളിൽനിന്ന് മുക്തമാക്കുന്നതിന് എത്ര രൂപ ചെലവിടാനും ആളുകൾ മടിക്കാറില്ല. വിപണിയിൽ പ്രചാരത്തിലുള്ള ക്രീമുകളെല്ലാം ഒരുതവണയെങ്കിലും പരീക്ഷിക്കാത്തവരും കുറവായിരിക്കും. എന്നാൽ, ഈ പ്രശ്‌നങ്ങൾക്ക് പുതിയൊരു പരിഹാരവുമായി ശാസ്ത്രലോകം രംഗത്തെത്തിയിരിക്കുന്നു.

സ്വന്തം രക്തം ഞെരമ്പുകളിലേക്ക് കുത്തിവെയ്ക്കുന്ന രീതിയാണിത്. രക്തവുമായി ബന്ധപ്പെട്ടതായതുകൊണ്ട്, വാംപയർ ഫെയ്സ്ലിഫ്റ്റ് എന്നാണ് ചികിത്സാ രീതി അറിയപ്പെടുന്നത്. മുഖചികിത്സയ്ക്ക് വിധേയരാകുന്ന ആളുടെ കൈയിൽനിന്ന് ശേഖരിക്കുന്ന രക്തം ഒരു മെഷീനിലൂടെ കടത്തിവിട്ട് അതിലെ പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ പ്ലേറ്റ്‌ലെറ്റുകൾ മുഖത്തേയ്ക്ക് കുത്തിവെയ്ക്കുകയാണ് ഇതിൽ ചെയ്യുന്നത്. പ്ലേറ്റ്‌ലെറ്റുകളിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകളും പ്രോട്ടീനുകളുമാണ് മുഖകാന്തി വർധിപ്പിക്കുന്നതിൽ നിർണായകമായി പ്രവർത്തിക്കുന്നത്. ത്വക്കിനെ ഈ ഹോർമോണുകൾ ഉത്തേജിപ്പിക്കുകയും അത് മുഖത്തെ കലകൾ ഇല്ലാതാക്കുന്നതിൽ നിർണായകമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

അമേരിക്കയിലാണ് ഈ ചികിത്സാ രീതി ആദ്യം പരീക്ഷിക്കപ്പെട്ടത്. അവിടെ വൻ വിജയം കണ്ടതോടെ, യൂറോപ്പിലും ഇതിന് പ്രചാരമേറി. ഇക്കൊല്ലമാദ്യമാണ് ചികിത്സാ രീതി പ്രചാരം കൈവരിക്കുന്നത്. ചികിത്സ തേടുന്നവരിൽ അറുപതുശതമാനത്തോളം പേർ സംതൃപ്തരാണെന്നും പ്ലാസ്റ്റിക് സർജന്മാർ പോലും ഇപ്പോൾ ഈ ചികിത്സയ്ക്ക് കൂടുതൽ പ്രാധാന്യം കൽപിക്കുന്നതായുമാണ് റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP