Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്; ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു; എന്നാൽ ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല'; മണിയൻ പിള്ള രാജുവിനോട് തനിക്ക് വൺവേ പ്രണയമുണ്ടായിരുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് ഷക്കീല; കിന്നാരത്തുമ്പികളിലൂടെ മെയിൻസ്ട്രീം സിനിമകളെ പോലും വിറപ്പിച്ച നായിക കാരണവും തുറന്നുപറയുന്നു

'അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്; ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു; എന്നാൽ ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല'; മണിയൻ പിള്ള രാജുവിനോട് തനിക്ക് വൺവേ പ്രണയമുണ്ടായിരുന്നുവെന്ന വാർത്തകൾ വ്യാജമെന്ന് ഷക്കീല; കിന്നാരത്തുമ്പികളിലൂടെ മെയിൻസ്ട്രീം സിനിമകളെ പോലും വിറപ്പിച്ച നായിക കാരണവും തുറന്നുപറയുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്റർനെറ്റ് സർവവ്യാപിയാകും മുമ്പൊരുകാലം. ഇന്റർനെറ്റിന്റെ പരിലാളനകളേറ്റ് വളർന്ന ന്യൂജൻ പിള്ളേർക്ക് അന്യമായ ഒരുകാലം. അന്ന് വെള്ളിത്തിരയെ ത്രസിപ്പിച്ച താരമായിരുന്നു ഷക്കീല. ഉച്ചപ്പടങ്ങളെന്നും തുണ്ടുപടങ്ങളെന്നും പലരും അധിക്ഷേപിച്ചെങ്കിലും, 'കിന്നാരത്തുമ്പികളെന്ന്' കേൾക്കുമ്പോൾ പലർക്കും നൊസ്റ്റാൾജിയ ഉണ്ടെന്ന് പറയാൻ നാണിക്കുകയൊന്നും വേണ്ട. കാരണം അന്ന് മെയിൻസ്ട്രീം പടങ്ങളുടെ നിർമ്മാതാക്കൾ പോലും ഷക്കീല പടങ്ങൾ ഇറങ്ങുന്ന ദിവസം തങ്ങളുടെ പടം ഇറക്കാതെ ശ്രദ്ധിക്കുമായിരുന്നുവെന്ന് പറയുമ്പോൾ അറിയാം ആ ആവേശം. ഏതായാലും ഇപ്പോൾ ഷക്കീല വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്. ടിവി ഷോയ്ക്കിടെ വെളിപ്പെടുത്തിയ ഒരുരഹസ്യത്തെ ചൊല്ലി. നടനും നിർമ്മാതാവുമായിരുന്ന മണിയൻ പിള്ള രാജുവിനോട് തനിക്ക് പ്രണയമുണ്ടായിരുന്നുവെന്ന തുറന്നുപറച്ചിൽ. കഴിഞ്ഞ മാർച്ചിലായിരുന്നു ഷക്കീല ഇങ്ങനെ പറഞ്ഞതായി വാർത്ത വന്നത്.

അന്ന് ഷക്കീല പറഞ്ഞത് ഇങ്ങനെ:

'ഇഷ്ടം കൂടി അന്ന് രാജുവിന് പ്രണയലേഖനം അയച്ചുകൊടുത്തിരുന്നു.' രാജു നിർമ്മിച്ച മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈയുടെ സെറ്റിലായിരുന്നു ഈ വൺവേ പ്രണയം. ചിത്രത്തിൽ ഷക്കീല സ്വന്തം പേരിൽ ഒരു അതിഥി വേഷം ചെയ്തിരുന്നു.

'2007ൽ ഛോട്ടാ മുംബൈയുടെ ചിത്രീകരണം നടക്കുന്നതിനിടെ എന്റെ അമ്മ രോഗബാധിതയായി. അടിയന്തരമായി ശസ്ത്രക്രിയ വേണ്ടിവന്നു. ഒരുപാട് പണം വേണ്ടിവന്നിരുന്നു. ഞാൻ ഉടനെ നിർമ്മാതാവ് മണിയൻപിള്ള രാജുവിനെ പോയി കണ്ടു. ഞാൻ അഭിനയിക്കേണ്ട രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയായിരുന്നില്ലെങ്കിലും അദ്ദേഹം എനിക്കുള്ള പ്രതിഫലം മുൻകൂറായി നൽകി. വലിയൊരു സഹായമായിരുന്നു എനിക്കത്.'

'അത് മുതൽ അദ്ദേഹത്തോട് വല്ലാത്തൊരു ഇഷ്ടം തോന്നി തുടങ്ങിയിരുന്നു എനിക്ക്. ഞാൻ അദ്ദേഹത്തിന് ഒരു പ്രണയലേഖനം എഴുതുക വരെ ചെയ്തു. എന്നാൽ, ഇന്നുവരെ ആ കത്തിനോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല'-ഷക്കീല പറഞ്ഞു.

ഷക്കീല അയച്ച പ്രണയലേഖനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു വലിയ ചിരിയായിരുന്നു മണിയൻപിള്ള രാജുവിന്റെ മറുപടി. 'ഷൂട്ടിങ്ങിനിടെ അമ്മയുടെ ശസ്ത്രക്രിയക്കുവേണ്ടി പണം നൽകിയ കാര്യം സത്യമാണ്. എന്നാൽ, അവർക്ക് എന്നോട് പ്രണയമുണ്ടായിരുന്നോ എന്നൊന്നും അറിയില്ല. അവർ സ്വന്തം വാഹനത്തിൽ ഷൂട്ടിങ്ങിന് വരും. കഴിഞ്ഞാൽ അതുപോലെ മടങ്ങിപ്പോവുകയും ചെയ്യും. അതായിരുന്നു പതിവ്. അവർ പറഞ്ഞതുപോലെ എനിക്കൊരു പ്രണയ ലേഖനം കിട്ടിയിട്ടൊന്നുമില്ല.'

ഇപ്പോൾ പറയുന്നത്

എന്നാൽ, തനിക്ക് മണിയൻ പിള്ളയോട് പ്രണയം തോന്നിയിരുന്നുവെന്ന വാർത്ത ഷക്കീല ഇപ്പോൾ നിഷേധിച്ചിരിക്കുകയാണ്. 'എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയെന്ന് പറയുന്നത് ഇല്ലാത്ത പ്രചാരണമാണ്. എന്റെ അമ്മ അസുഖബാധിതയായി കിടക്കുന്ന സമയത്ത് അദ്ദേഹം എനിക്ക് പണം നൽകി സഹായിച്ചു. എന്നാൽ പ്രണയം ഒന്നും എനിക്ക് തോന്നിയിട്ടില്ല. ആ സമയത്ത് എനിക്ക് ബോസ് എന്ന പേരിൽ ഒരു കാമുകൻ ഉണ്ടായിരുന്നു. പിന്നെ ഞാൻ എങ്ങനെ അദ്ദേഹത്തെ പ്രണയിക്കും?' ഒരു ചാനലുമായുള്ള അഭിമുഖത്തിൽ ഷക്കീല പറഞ്ഞു.

'എന്നെ കുറിച്ച് വ്യാജ വാർത്തകൾ വന്നാലും ഞാൻ പ്രതികരിക്കാറില്ല. ഒരിക്കൽ ബി ഗ്രേഡ് സിനിമകളിലെ ഒരു നടി സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ നിന്റെ കൂട്ടുകാരി ഷക്കീലയ്ക്ക് ഇതിലെന്താണ് പങ്കെന്ന് കേരളത്തിലെ പൊലീസ് ചോദിച്ചിരുന്നു. എനിക്ക് വല്ലാത്ത വിഷമമാണ് തോന്നിയത്. എനിക്ക് അവരുമായി യാതൊരു സൗഹൃദവുമില്ലായിരുന്നു. എന്നിട്ടും ആ പൊലീസുകാരൻ എന്റെ പേര് വലിച്ചിഴച്ചു. ഇതിനെല്ലാം ഞാൻ പ്രതികരിക്കാൻ നിന്നാൽ വലിയ വിവാദമാകും. അതുകൊണ്ട് മൗനം പാലിച്ചു' എന്നും ഷക്കീല പറയുന്നു.

മലയാളത്തിൽ തന്നെ താരമാക്കിയ കിന്നാരത്തുമ്പികളിൽ അഭിനയിക്കുന്നത് അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണെന്ന് ഷക്കീല പറഞ്ഞു. എനിക്ക് വ്യത്യസ്തമായ വേഷങ്ങൾ ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാൽ ആഗ്രഹിച്ച വേഷങ്ങൾ ഒന്നും കിട്ടിയില്ല. മലയാളത്തിൽ നിന്ന് തമിഴിലേക്ക് വന്നപ്പോൾ അവസരങ്ങൾ കുറഞ്ഞെന്നും ഷക്കീല പറഞ്ഞു. നാല് വർഷം ജോലിയില്ലാതെ ഇരുന്നതായി ഷക്കീല പറഞ്ഞു.
മലയാളത്തിൽ എന്റെ സിനിമകൾ വിതരണം ചെയ്ത പലരും ഇന്ന് വലിയ പണക്കാരായി മാറി. എന്നാൽ അവർക്കാർക്കും ഇന്ന് എന്നെ ഓർമയില്ല. മലയാള സിനിമയിൽ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇന്ന് തനിക്ക് സിനിമയുമായി ബന്ധപ്പെട്ട ആരുമായി ബന്ധമില്ല.കമൽഹാസന്റെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നും ഷക്കീല പറഞ്ഞു.

ഷക്കീലയുടെ ജീവിതകഥയെ ആസ്പദമാക്കി സിനിമ വരികയാണ്. ഷക്കീല നോട്ട് എ പോൺ സ്റ്റാർ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ബോളിവുഡ് താരസുന്ദരി റിച്ച ഛദ്ദയാണ് ഷക്കീലയായിട്ട് അഭിനയിക്കുന്നത്. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP