Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇത് ഹൃദയഭേദകമായ തീരുമാനമെങ്കിലും എടുക്കാതെ വയ്യ; ടോക്യോ ഒളിമ്പിക്‌സ് അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കും; കായിക മാമാങ്കം മാറ്റാൻ ഐഒസിയും ജപ്പാനും തമ്മിൽ ധാരണ; 2020 ലെ ഗെയിംസ് പൂർണതോതിൽ നടത്താൻ കഴിയില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടതായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ; തീരുമാനം അനിവാര്യമായത് കോവിഡ് ഭീതിയിൽ ചില രാജ്യങ്ങൾ പിന്മാറ്റം പ്രഖ്യാപിച്ചതോടെ

ഇത് ഹൃദയഭേദകമായ തീരുമാനമെങ്കിലും എടുക്കാതെ വയ്യ; ടോക്യോ ഒളിമ്പിക്‌സ് അടുത്തവർഷത്തേക്ക് മാറ്റിവയ്ക്കും; കായിക മാമാങ്കം മാറ്റാൻ ഐഒസിയും ജപ്പാനും തമ്മിൽ ധാരണ; 2020 ലെ ഗെയിംസ് പൂർണതോതിൽ നടത്താൻ കഴിയില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെട്ടതായി ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ; തീരുമാനം അനിവാര്യമായത് കോവിഡ് ഭീതിയിൽ ചില രാജ്യങ്ങൾ പിന്മാറ്റം പ്രഖ്യാപിച്ചതോടെ

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: ടോക്യോ ഒളിമ്പിക്‌സ് ഒരുവർഷത്തേക്ക് മാറ്റി വയ്ക്കണമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ ആവശ്യപ്പെട്ടു. ഇതോടെ ഒളിമ്പിക്‌സ് 2021 ലെ നടക്കുകയുള്ളുവെന്ന് വ്യക്തമായി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അദ്ധ്യക്ഷൻ തോമസ് ബാക്കിനോടാണ് ആബെ ഇക്കാര്യം ആവശ്യപ്പെട്ടത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, 2020 ലെ ഗെയിംസ് പൂർണതോതിൽ നടത്താൻ കഴിയില്ലെങ്കിൽ മാറ്റി വയ്ക്കാതെ സാധിക്കില്ലെന്ന് ആബെ പറഞ്ഞിരുന്നു.

ഏതാനും ദിവസം മുമ്പ് വരെ ഐഒസിയും ടോക്യോ സംഘാടക സമിതിയും ജാപ്പനീസ് സർക്കാരും ഒളിമ്പിക്‌സ് മാറ്റി വയ്ക്കാൻ പദ്ധതിയില്ലെന്നാണ് ആവർത്തിച്ച് കൊണ്ടിരുന്നത്. എന്നാൽ, ജപ്പാനിലേക്ക് അത്‌ലറ്റുകളെ അയയ്ക്കില്ലെന്ന് കാനഡയും ഓസ്‌ട്രേലിയയും പ്രഖ്യാപിച്ചതോടെ തീരുമാനം മാറ്റാതെ തരമില്ലെന്നായി. ഇതിനൊപ്പം, ബ്രിട്ടീഷ്, ഫ്രഞ്ച് സർക്കാരുകളും എത്രയും വേഗം തീരുമാനം എടുക്കണമെന്ന് ഐഒസിക്കേ മേൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു.

അമേരിക്കൻ നീന്തൽ ഫെഡറേഷനു പിന്നാലെ അമേരിക്കൻ ട്രാക്ക് ആൻഡ് ഫീൽഡും ഒളിമ്പിക്‌സ് അടുത്തവർഷത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജ്യങ്ങൾ പിന്മാറാൻ തുടങ്ങിയതോടെ ലോകമെമ്പാടുമുള്ള ്അത്‌ലറ്റുകൾ ഗെയിംസ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയേ്തു. ഇത് ജനങ്ങൾക്കും അത്‌ലറ്റുകൾക്കും കോച്ചുകൾക്കും ജീവനക്കാർക്കും ആരാധകർക്കും എല്ലാം ഹൃദയഭേദകമായ തീരുമാനമാണ്. എന്നാൽ, ഇങ്ങനൊരു തീരുമാനം എടുക്കാതെ വയ്യെന്നാണ് പിന്മാറ്റത്തെ കുറിച്ച് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.

പരിശീലനത്തിലും യോഗ്യതാപ്രക്രിയകളിലുമെല്ലാം കോവിഡ് 19 വ്യാപനം വലിയതോതിലുള്ള തടസ്സങ്ങളാണ് സൃഷ്ടിച്ചത്. അത് ലറ്റുകളുടെ ആരോഗ്യകാര്യങ്ങൾ കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാകുമായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP