Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടോക്യോ ഒളിമ്പിക്സിന് വീണ്ടും കോവിഡ് ഭീഷണി; രോഗവ്യാപനം കൂടിയാൽ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വന്നേക്കുമെന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ

ടോക്യോ ഒളിമ്പിക്സിന് വീണ്ടും കോവിഡ് ഭീഷണി; രോഗവ്യാപനം കൂടിയാൽ ഒളിമ്പിക്‌സ് റദ്ദാക്കേണ്ടി വന്നേക്കുമെന്ന് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ

സ്പോർട്സ് ഡെസ്ക്

ടോക്യോ: വിവിധ ലോകരാജ്യങ്ങളിൽ കോവിഡ്-19 രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ഈ വർഷത്തേക്ക് മാറ്റിവെച്ച ടോക്യോ ഒളിമ്പിക്സിന് വീണ്ടും കോവിഡ് ഭീഷണി.

കോവിഡിന്റെ പശ്ചാത്തലത്തിൽ നീട്ടിവെച്ച ഒളിമ്പിക്സ് 2021 ജൂലായ് 23 മുതൽ ഓഗസ്റ്റ് എട്ടുവരെ ജപ്പാനിൽ നടത്താനായിരുന്നു രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി എക്‌സിക്യൂട്ടിവ് ബോർഡ് യോഗത്തിൽ തീരുമാനിച്ചിരുന്നത്.

എന്നാൽ രാജ്യത്ത് കോവിഡ് കേസുകൾ ഇനിയും വർധിക്കുകയാണെങ്കിൽ ഒളിമ്പിക്സ് റദ്ദാക്കേണ്ടി വന്നേക്കുമെന്ന് ജപ്പാനിൽ ഭരണത്തിലിരിക്കുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ തോഷിഹീറോ നിക്കായ് പറഞ്ഞു.

2020-ൽ നിന്ന് 2021 ജൂലായിലേക്ക് മാറ്റിവെച്ച ഒളിമ്പിക്സിന് തിരശീല ഉയരുവാൻ 100 ദിവസത്തിൽ താഴെ മാത്രം ബാക്കി നിൽക്കെയാണ് ആശങ്ക പ്രകടിപ്പിച്ച് തോഷിഹീറോ നിക്കായി രംഗത്തെത്തിയത്. ടി.ബി.എസ് ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഒളിമ്പിക്സ് റദ്ദാക്കുക എന്ന കാര്യം സർക്കാൻ ഇപ്പോഴും ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു നിക്കായിയുടെ മറുപടി.

ജപ്പാനിൽ ഉടനീളം കോവിഡ് കേസുകൾ വർധിച്ച് വരികയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഒസാക്കയിൽ ബുധനാഴ്ച 1,100 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP