Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ ഭീതിയിൽ ലോകം വിറയ്ക്കുമ്പോൾ ലോക കായിക മേളയുടെ സ്ഥാനമെവിടെ? ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; സൂചന നൽകി ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സെയ്ക്കോ ഹാഷിമോട്ടോ

കൊറോണ ഭീതിയിൽ ലോകം വിറയ്ക്കുമ്പോൾ ലോക കായിക മേളയുടെ സ്ഥാനമെവിടെ? ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെയ്ക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; സൂചന നൽകി ജപ്പാൻ ഒളിമ്പിക്സ് മന്ത്രി സെയ്ക്കോ ഹാഷിമോട്ടോ

മറുനാടൻ ഡെസ്‌ക്‌

ടോക്കിയോ: ലോകം മുഴുവൻ കൊറോണ ഭീതി പടർന്നു പിടിക്കുമ്പോൾ ലോകത്തെ ഏറ്റവും വലിയ കായികമേളയും അവതാളത്തിൽ. ജപ്പാനിൽ നടക്കുന്ന ടോക്കിയോ ഒളിമ്പിക്‌സാണ് അവതാളത്തിലായത്. ലോകം മുഴുവൻ കൊറോണ ഭീതിയിലായതിനാൽ ഒളിമ്പിക്‌സ് മുന്നൊരുക്കങ്ങൾ മാറ്റിവെക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. കൊറോണയെ അതുകൊണ്ട് തന്നെ ജപ്പാനും സാധിച്ചില്ലിട്ട. ഈ സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജപ്പാൻ ഒളിമ്പിക്‌സ് മന്ത്രി സെയ്‌ക്കോ ഹാഷിമോട്ടോയാണ് ഒളിമ്പിക്‌സ് മാറ്റിവെച്ചേക്കുമെന്ന സൂചന നൽകിയത്. മത്സരങ്ങൾ ഈ വർഷം അവസാനത്തേക്ക് മാറ്റിവെച്ചേക്കുമെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു. ജപ്പാൻ പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ടോക്കിയോയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള (ഐ.ഒ.സി) കരാർ പ്രാകാരം മത്സരങ്ങൾ 2020-നുള്ളിൽ പൂർത്തീകരിച്ചാൽമതിയെന്നാണ് ഉള്ളതെന്നും ഹാഷിമോട്ടോ ചൂണ്ടിക്കാട്ടി.

ജൂലായ് 24 മുതൽ ഓഗസ്റ്റ് ഒമ്പത് വരെയാണ് ടോക്കിയോ ഒളിമ്പിക്സ് തീരുമാനിച്ചിരുന്നത്. അതേസമയം ഗെയിംസ് ആസൂത്രണം ചെയ്തപോലെ തന്നെ നടക്കുമെന്ന് ഉറപ്പാക്കാൻ തങ്ങൾ ആവുന്നതെല്ലാം ചെയ്യുമെന്നും ഹാഷിമോട്ടോ കൂട്ടിച്ചേർത്തു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന്റെ ഫലമായി നിരവധി കായിക മേളകൾ ഇതിനോടകം തന്നെ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. 2020 ലോക അത്‌ലറ്റിക്സ് ഇൻഡോർ ചാമ്പ്യൻഷിപ്പും ഏപ്രിൽ 19-ന് തീരുമാനിച്ചിരുന്ന ചൈനീസ് ഗ്രാൻഡ്പ്രീയുമുൾപ്പെടെ ഇക്കൂട്ടത്തിലുണ്ട്.

ചൈനയിൽ ഉത്ഭവിച്ച കൊറോണ വൈറസ് അറുപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഇതുവരെ മൂവായിരത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP