Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻ.ബി.എയിൽ അപൂർവ നേട്ടം സ്വന്തമാക്കി സുയാഷ് മേത്ത; ഇന്ത്യൻ വംശജനായ ആദ്യ മുഴുവൻ സമയ റഫറിയായി സീസണിൽ അരങ്ങേറും; സത്നാം സിങ് ഭമാരയ്ക്കും സോണിയ രാമനും പിന്നാലെ ഇന്ത്യയ്ക്ക് അഭിമാനമായി സുയാഷ് മാറുമ്പോൾ

എൻ.ബി.എയിൽ അപൂർവ നേട്ടം സ്വന്തമാക്കി സുയാഷ് മേത്ത; ഇന്ത്യൻ വംശജനായ ആദ്യ മുഴുവൻ സമയ റഫറിയായി സീസണിൽ അരങ്ങേറും; സത്നാം സിങ് ഭമാരയ്ക്കും സോണിയ രാമനും പിന്നാലെ ഇന്ത്യയ്ക്ക് അഭിമാനമായി സുയാഷ് മാറുമ്പോൾ

സ്പോർട്സ് ഡെസ്ക്

ന്യൂയോർക്ക്: നാഷണൽ ബാസ്‌ക്കറ്റ് ബോൾ ലീഗിലെ (എൻ.ബി.എ) ഇന്ത്യൻ വംശജനായ ആദ്യ മുഴുവൻ സമയ റഫറി എന്ന നേട്ടം ഇനി സുയാഷ് മേത്തയ്ക്ക് സ്വന്തം. ജി ലീഗ് റഫറിയായിരുന്ന സുയാഷിനെ എൻ.ബി.എയുടെ 2020-21 സീസണിലേക്കുള്ള ഔദ്യോഗിക പാനലിലേക്ക് സ്ഥാനക്കയറ്റം നൽകിയതോടെയാണ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജനായത്. യു.എസിലെ മേരിലാൻഡ് ബാൾട്ടിമോർ സ്വദേശിയാണ് സുയാഷ്.

1980-കളിലാണ് സുയാഷിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് യു.എസിലേക്ക് കുടിയേറിയത്. അദ്ദേഹം എൻ.ബി.എ ജി ലീഗിന്റെ അഞ്ചു സീസണിൽ റഫറിയായി പങ്കെടുത്തിരുന്നു. സുയാഷടക്കം മൂന്ന് ജി ലീഗ് റഫറിമാർക്ക് എൻ.ബി.എ സ്ഥാനക്കയറ്റം നൽകി.

നേരത്തെ 2015-ൽ ഡാലസ് മാവെറിക്സിനായി കളിക്കാനിറങ്ങിയ സത്നാം സിങ് ഭമാരയാണ് എൻ.ബി.എയിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്. അതിനു ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് സോണിയ രാമൻ, എൻ.ബി.എയിലെ ഇന്ത്യൻ വംശജയായ ആദ്യ വനിതാ പരിശീലകയായി മാറിയിരുന്നു. അതിന് പിന്നാലെയാണ് സുയാഷ് മേത്ത സ്ഥാനക്കയറ്റത്തിലൂടെ എൻ.ബി.എയുടെ മുഴുവൻ സമയ റഫറിയായി മാറുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP