Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റഷ്യക്ക് പ്രധാന കായികമേളകളിൽ പങ്കെടുക്കാനാകാതെ കരയ്ക്കിരിക്കേണ്ടി വരിക നാല് വർഷം; ടോക്യോ ഒളിമ്പിക്‌സിലും ഖത്തർ ലോക കപ്പിലും ഉൾപ്പെടെ റഷ്യൻ താരങ്ങൾക്ക് അവസരമില്ല; അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയത് ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളിൽ കൃത്രിമം കാട്ടിയതിനാൽ

റഷ്യക്ക് പ്രധാന കായികമേളകളിൽ പങ്കെടുക്കാനാകാതെ കരയ്ക്കിരിക്കേണ്ടി വരിക നാല് വർഷം; ടോക്യോ ഒളിമ്പിക്‌സിലും ഖത്തർ ലോക കപ്പിലും ഉൾപ്പെടെ റഷ്യൻ താരങ്ങൾക്ക് അവസരമില്ല; അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയത് ഉത്തേജക മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളിൽ കൃത്രിമം കാട്ടിയതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

മോസ്‌ക്കോ: എല്ലാ പ്രധാന കായിക മേളകളിൽ നിന്നും റഷ്യക്ക് നാല് വർഷത്തെ വിലക്ക്. കായികതാരങ്ങളുടെ ഉത്തേജ മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട ലബോറട്ടറി ഫലങ്ങളിൽ കൃത്രിമം കാട്ടിയെന്ന് കാണിച്ചാണ് അന്താരാഷട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) റഷ്യയെ വിലക്കിയത്. ജനുവരിയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സമർപ്പിച്ച റഷ്യയിലെ ഉത്തേജക വിരുദ്ധ ഏജൻസിയുടെ (റുസാഡ) റിപ്പോർട്ടിൽ കൃത്രിമം കാട്ടിയെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി.

വിലക്ക് വന്നതോടെ അടുത്ത വർഷം ടോക്യോയിൽ നടക്കുന്ന ഒളിമ്പിക്സിലും 2022 ഖത്തർ ലോകകപ്പിലും 2022ലെ ബെയ്ജിങ് ശീതകാല ഒളിമ്പിക്സിലും റഷ്യയ്ക്ക് മത്സരിക്കാനാവില്ല. എന്നാൽ, ഉത്തേജക മരുന്ന് പരിശോധനയുടെ കടമ്പ കടക്കാനായാൽ റഷ്യയിലെ കായികതാരങ്ങൾക്ക് സ്വതന്ത്ര പതാകയുടെ കീഴിൽ ഒളിമ്പിക്സിൽ മത്സരിക്കാനാവും. സെന്റ്പീറ്റേഴ്സ്ബർഗ് ആതിഥേയത്വം വഹിക്കുന്ന യൂറോ 2020 ഫുട്ബോളിൽ റഷ്യയ്ക്ക് മത്സരിക്കുന്നതിന് വിലക്ക് ബാധകമല്ല.

സ്വിറ്റ്സർലൻഡിലെ ലൗസെയ്നിൽ നടന്ന വാഡയുടെ യോഗത്തിലാണ് റഷ്യയെ വിലക്കാൻ തീരുമാനമായത്. ഏകകണ്ഠമായിരുന്നു തീരുമാനം. വിലക്കിനെതിരേ ഇരുപത്തിയൊന്ന് ദിവസത്തിനുള്ളിൽ റഷ്യയ്ക്ക് അപ്പീൽ നൽകാം. ഈ വർഷം ജനുവരിയിൽ അന്വേഷണോദ്യോഗസ്ഥർക്ക് സമർപ്പിച്ച റഷ്യ ആന്റി ഡോപിങ് ഏജൻസിയുടെ (റുസാഡ) റിപ്പോർട്ടിൽ കൃത്രിമം കാട്ടി എന്നതാണ് ആരോപണം.

2012 ലണ്ടൻ ഒളിംപിക്‌സ്, 2013 ലോക അത്ലറ്റിക്‌സ് ചാംപ്യൻഷിപ്പ്, 2014ലെ സോച്ചി ശീതകാല ഒളിംപിക്‌സ് എന്നിവയിൽ പങ്കെടുത്ത റഷ്യൻ താരങ്ങളിൽ ഏറെപ്പേരും ഉത്തേജകം ഉപയോഗിച്ചിരുന്നതായാണു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ഉത്തേജക പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾക്കും അധികൃതർ ഒത്താശ നൽകി റിപ്പോർട്ട് പറയുന്നു. സോച്ചി ശീതകാല ഒളിംപിക്‌സിൽ ഉത്തേജകമരുന്ന് ഉപയോഗത്തിനു റഷ്യൻ അധികൃതരുടെ പിന്തുണയുണ്ടായിരുന്നുവെന്നു വാഡയുടെ കണ്ടെത്തൽമൂലം റിയോ ഒളിംപിക്‌സിൽ റഷ്യയ്ക്കു ഭാഗികമായ വിലക്കു നേരിടേണ്ടിവന്നിരുന്നു.

2015 മുതൽ റഷ്യൻ പതാകയ്ക്കു കീഴിൽ അത്ലറ്റിക്‌സിൽ മൽസരിക്കുന്നതിന് കായികതാരങ്ങൾക്ക് വിലക്കുണ്ട്. വിലക്കിന്റെ പരിധിയിലുള്ള നാലു വർഷത്തെ കാലയളവിൽ കായികമേളകൾക്ക് ആതിഥ്യം വഹിക്കാനോ 2032 ഒളിംപിക്‌സും പാരാലിംപിക്‌സും ഉൾപ്പെടെയുള്ള ടൂർണമെന്റുകളുടെ നടത്തിപ്പിന് ശ്രമിക്കാനോ റഷ്യയ്ക്ക് അനുവാദമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP