Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമേരിക്കൻ ബോക്‌സർ പാട്രിക് ഡേ മരിച്ചത് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്; ഇടിയുടെ ആഘാതത്തിൽ വീണ ഡേയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; നാല് മാസത്തിനിടെ ഇടിക്കൂട്ടിലെ മൂന്നാമത്തെ മരണത്തിൽ വിറങ്ങലിച്ച് ബോക്‌സിങ് പ്രേമികൾ

അമേരിക്കൻ ബോക്‌സർ പാട്രിക് ഡേ മരിച്ചത് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്; ഇടിയുടെ ആഘാതത്തിൽ വീണ ഡേയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; നാല് മാസത്തിനിടെ ഇടിക്കൂട്ടിലെ മൂന്നാമത്തെ മരണത്തിൽ വിറങ്ങലിച്ച് ബോക്‌സിങ് പ്രേമികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്:പ്രഫഷനൽ ബോക്‌സിങ് മത്സരത്തിനിടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അമേരിക്കൻ ബോക്‌സർ പാട്രിക് ഡേ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണത്തിന് കാരണമായത്. കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ നടന്ന മത്സരത്തിനിടെയാണ് ഡേയ്ക്കു പരുക്കേറ്റത്. പത്താം റൗണ്ടിൽ എതിരാളിയും അമേരിക്കൻ ഒളിംപ്യനുമായ ചാൾസ് കോൺവലിന്റെ ഇടിയേറ്റാണ് ഡേ വീണത്. തുടർന്ന് ഉടൻ തന്നെ ഡേയെ ആശുപത്രിയിൽ എത്തിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ഇന്നലെ അബോധാവസ്ഥയിൽ തന്നെയായിരുന്നു ഡേ മരണപ്പെട്ടതും. പരിക്കേറ്റ് നാല് ദിവസത്തിന് ശേഷമാണ് മരിച്ചത്.

ലോക ബോക്‌സിങ് കൗൺസിലിന്റെയും രാജ്യാന്തര ബോക്‌സിങ് ഫെഡറേഷന്റെയും മികച്ച 10 താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ താരമായിരുന്നു പാട്രിക് ഡേ. അമച്വർ ബോക്‌സിങ്ങിൽ രണ്ടു ദേശീയ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2013ലാണ് പ്രഫഷനൽ ബോക്‌സിങ്ങിലേക്ക് കടന്നത്. സൂപ്പർ വെൽട്ടർവെയ്റ്റ് വിഭാഗത്തിൽ ലോക നിലവാരമുള്ള ബോക്‌സറായി പരിഗണിക്കപ്പെട്ടിരുന്ന ഡേ കോണ്ടിനെന്റൽ അമേരിക്കാസ് ചാംപ്യൻഷിപ്പും ഇന്റർ കോണ്ടിനെന്റൽ ചാംപ്യൻഷിപ്പും ജയിച്ചിട്ടുണ്ട്. പ്രഫഷനൽ കരിയറിലെ 22 മത്സരങ്ങളിൽ 17 ജയം, 4 സമനില, 1 തോൽവി എന്നിങ്ങനെയാണ് ഡേയുടെ റെക്കോർഡ്.

ബോക്‌സിങ്ങ് കളത്തിലെ മരണക്കളി ഇപ്പോൾ നിരവധി വിമർശനങ്ങൾക്ക് വിധേയമായിരിക്കുകയാണ്. നാലു മാസത്തിനിടെ മരണമടയുന്ന മൂന്നാമത്തെ താരമാണ് ഡേ. ജൂലൈ 19ന് യുഎസിലെ മത്സരത്തിനിടെ തലയ്ക്കു പരുക്കേറ്റ റഷ്യൻ ബോക്‌സർ മാക്‌സിം ദാദഷേവ് മരണടഞ്ഞിരുന്നു. ഒരാഴ്ച പിന്നിടും മുൻപേ അർജന്റീന ബോക്‌സർ ഹ്യൂഗോ സാന്റിലനും സമാനമായ രീതിയിൽ മരണപ്പെട്ടു. ഇത്തരത്തിൽ മരണക്കളിയാണ് ഇപ്പോൾ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP