Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിമ്പിക് റെക്കോർഡ് തിരുത്തി ദക്ഷിണ കൊറിയൻ താരം സാൻ ആൻ; നിരാശപ്പെടുത്തി ഇന്ത്യയുടെ ദീപികാ കുമാരി; റാങ്കിങ് റൗണ്ടിൽ ഒൻപതാം സ്ഥാനം നേടിയ ലോക ഒന്നാം നമ്പറിന് ഇനി എലിമിനേഷൻ റൗണ്ട്; അമ്പെയ്ത്തിൽ ഇന്ത്യൻ തുടക്കം ഉന്നം തെറ്റി; ഒളിമ്പിക്‌സ് തുടങ്ങുമ്പോൾ

ഒളിമ്പിക് റെക്കോർഡ് തിരുത്തി ദക്ഷിണ കൊറിയൻ താരം സാൻ ആൻ; നിരാശപ്പെടുത്തി ഇന്ത്യയുടെ ദീപികാ കുമാരി; റാങ്കിങ് റൗണ്ടിൽ ഒൻപതാം സ്ഥാനം നേടിയ ലോക ഒന്നാം നമ്പറിന് ഇനി എലിമിനേഷൻ റൗണ്ട്; അമ്പെയ്ത്തിൽ ഇന്ത്യൻ തുടക്കം ഉന്നം തെറ്റി; ഒളിമ്പിക്‌സ് തുടങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ടോക്യോ: കോവിഡിനെ തുടർന്ന് ഒരു വർഷത്തോളം വൈകിയ ടോക്യോ ഒളിമ്പിക്സിന് തുടക്കമായി. ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾക്ക് തുടക്കമായി. രാവിലെ അമ്പെയ്ത്തിലാണ് ഇന്ത്യ മാറ്റുരച്ചത്. പക്ഷെ റാങ്കിങ് റൗണ്ടിൽ ലോക ഒന്നാം നമ്പർ വനിതാ താരം ദീപിക കുമാരി ഒൻപതാം സ്ഥാനത്താണ് മത്സരം പൂർത്തിയാക്കിയത്. ദക്ഷിണ കൊറിയൻ താരം സാൻ ആൻ ഒളിമ്പിക് റെക്കോർഡ് തിരുത്തിക്കൊണ്ട് ടോക്കിയോയിൽ പ്രഥമ സ്ഥാനം കയ്യടക്കി.

റാങ്കിങ് റൗണ്ടിൽ പിന്നിലായ ദീപിക കുമാരി ഇനി എലിമിനേഷൻ റൗണ്ടുകളിൽ പങ്കെടുക്കും. ജൂലായ് 27 -ന് ഭൂട്ടാൻ താരം കർമയുമായാണ് ദീപികയുടെ അടുത്ത മത്സരം. റാങ്കിങ് റൗണ്ടിലെ ആദ്യ പകുതിയിൽ 14 ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതിന് ശേഷമാണ് ഇന്ത്യൻ താരം ആദ്യ പത്തിൽ കയറിയത്. നാല് 7 സ്‌കോറുമായാണ് ദീപിക യോഗ്യത റൗണ്ട് പൂർത്തിയാക്കിയത്. 8 സ്‌കോറിൽ യോഗ്യതാ റൗണ്ട് പിന്നിട്ടിരുന്നുവെങ്കിൽ ദീപിക കുമാർ ആദ്യ ആറിൽ ഇടംകണ്ടെത്തുമായിരുന്നു.

അമ്പെയ്ത്ത് റാങ്കിങ് റൗണ്ടിലെ ആദ്യ മൂന്നു സ്ഥാനങ്ങളും ദക്ഷിണ കൊറിയൻ താരങ്ങളാണ് സ്വന്തമാക്കിയത്. 677 പോയിന്റുമായി ജാങ്ങും 675 പോയിന്റുമായി കാങ്ങും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനം കയ്യടക്കി. മെക്സിക്കോയുടെ വലൻസിയയാണ് നാലാമത്. 674 പോയിന്റ് താരം കുറിച്ചു. പുരുഷന്മാരുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിൽ അതാനു ദാസും ഇന്ന് ഇറങ്ങും. യുമെനോഷിമ റാങ്കിങ് ഫീൽഡിലാണ് മത്സരങ്ങൾ. പവിൻ യയാദവ്, തരുൺദീപ് റായ് എന്നിവരാണ് ഇന്ന് അമ്പെയ്ത്തിൽ പങ്കെടുക്കുന്ന മറ്റ് ഇന്ത്യൻ താരങ്ങൾ.

ഈ വർഷം ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഇന്ത്യ ടോക്കിയോയിൽ ചെന്നിരിക്കുന്നത്. ഇക്കുറി 127 താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കും. ജൂലായ് 23 മുതൽ ഓഗസ്റ്റ് 8 വരെ മത്സരങ്ങൾ നീളും. കഴിഞ്ഞവർഷം കോവിഡ് മഹാമാരിയെത്തുടർന്നാണ് ടോക്കിയോ ഒളിമ്പിക്സ് നീട്ടിവെച്ചത്. ടോക്കിയോയിൽ ബോക്‌സിങ് ഇതിഹാസം മേരികോമും ഹോക്കി ക്യാപ്റ്റൻ മൻപ്രീത് സിങ്ങുമാണ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക. സമത്വമുറപ്പാക്കുയെന്ന ലക്ഷ്യത്തോടെയാണ് വനിതാ-പുരുഷ താരങ്ങൾ ഇക്കുറി ഒന്നിച്ച് പതാക വഹിക്കുന്നത്.

ഹോക്കിക്ക് വളക്കൂറുള്ള മിത്താപൂരിൽ നിന്നാണ് ഇന്ത്യൻഹോക്കിയുടെ തലപ്പത്തേക്ക് മൻപ്രീത് സിങ്ങിന്റെ വരവ്. ഒളിംപിക്‌സിൽ ത്രിവർണ പതാകയേന്തുന്ന രണ്ടാമത്തെ മാത്രം ഹോക്കിക്യാപ്റ്റൻ. ആറാമത്തെ മാത്രം ഹോക്കി താരം. അച്ഛൻ ബിൽജിത് സിങ്ങിന്റെ പ്രദോചനത്തിൽ ഹോക്കി കളിച്ച് തുടങ്ങിയ മൻപ്രീത് ഇന്ത്യൻ കുപ്പായത്തിൽ കളിച്ചുതീർത്തത് 259 രാജ്യാന്തര മൽസരങ്ങൾ. 2011-ൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP