Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലോക ചാമ്പ്യനായ ശേഷമുള്ള ആദ്യ ടൂർണമെന്റിൽ പി വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി; ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം വീണത് പ്രീക്വാർട്ടറിൽ; സീഡ് ചെയ്യപ്പെടാത്ത് തായ്‌ലൻഡ് താരം പോൺപാവീ ചോചുവോങ്ങ് സിന്ധുവിനെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

ലോക ചാമ്പ്യനായ ശേഷമുള്ള ആദ്യ ടൂർണമെന്റിൽ പി വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി; ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം വീണത് പ്രീക്വാർട്ടറിൽ; സീഡ് ചെയ്യപ്പെടാത്ത് തായ്‌ലൻഡ് താരം പോൺപാവീ ചോചുവോങ്ങ് സിന്ധുവിനെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

സ്പോർട്സ് ഡെസ്‌ക്

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി. കഴിഞ്ഞ മാസം ലേകചാമ്പ്യനായ ശേഷമുള്ള തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ തോൽവിയറിഞ്ഞാണ് സിന്ധുവിന്റെ മടക്കം. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലൻഡിന്റെ സീഡ് ചെയ്യപ്പെടാത്ത താരം പോൺപാവീ ചോചുവോങ്ങാണ് ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്ക് അട്ടിമറിച്ചത്.

ആദ്യ ഗെയിം അനായാസമായി സ്വന്തമാക്കിയശേഷമാണ് സിന്ധു പിന്നീടുള്ള രണ്ട് ഗെയിമുകളിലും അടിയറവുപറഞ്ഞത്. സ്‌കോർ: 21-12, 13-21, 19-21. ലോകറാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനക്കാരിയാണ് ഏഷ്യൻ ഗെയിംസ് ടീമിനത്തിൽ വെങ്കല മെഡൽ ജേതാവുകൂടിയായ പോൺപാവീ ചോചുവോങ്. സിന്ധുവിനെതിരെ ചോചുവോങ് നേടുന്ന ആദ്യ ജയമാണിത്. ഇതിന് മുൻപ് മൂന്ന് തവണ ഏറ്റമുട്ടിയപ്പോൾ എല്ലാ തവണയും സിന്ധുവിനായിരുന്നു ജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP