Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നടുഭാഗം ജലരാജാക്കന്മാർ; ജേതാക്കളാകുന്നത് രണ്ടാം വട്ടം; കിരീടം ചൂടുന്നത് 67 വർഷങ്ങൾക്ക് ശേഷം; ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗത്തിന്; ചമ്പക്കുളം രണ്ടാമതും കാരിച്ചാൽ മൂന്നാമതും; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കന്മാർ ജയിച്ചുകയറിയത് സച്ചിനെ സാക്ഷി നിർത്തി

നടുഭാഗം ജലരാജാക്കന്മാർ; ജേതാക്കളാകുന്നത് രണ്ടാം വട്ടം; കിരീടം ചൂടുന്നത് 67 വർഷങ്ങൾക്ക് ശേഷം; ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗത്തിന്; ചമ്പക്കുളം രണ്ടാമതും കാരിച്ചാൽ മൂന്നാമതും; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കന്മാർ ജയിച്ചുകയറിയത് സച്ചിനെ സാക്ഷി നിർത്തി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയിൽ നടുഭാഗം ജേതാക്കൾ. ഇത് രണ്ടാം വട്ടമാണ് നടുഭാഗം ട്രോഫി നേടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടൻ. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗം നേടി. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. കാരിച്ചാൽ ചുണ്ടൻ മൂന്നാം സ്ഥാനത്തെത്തി.

67 വർഷങ്ങൾക്കു ശേഷമാണ് നടുഭാഗത്തിന്റെ കിരീടനേട്ടം. ചമ്പക്കുളം ചുണ്ടനാണ് രണ്ടാം സ്ഥാനത്തെത്തിയത്. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീൻ പ്രോട്ടോക്കോൾ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെഹ്രുട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ മുഖ്യാതിഥിയായി. പ്രളയ ദുരിതത്തിൽ ഇരയായവർക്ക് സച്ചിൻ പിന്തുണ അറിയിച്ചു. പ്രളയത്തിൽ പ്രിയപ്പെട്ടവരെ നഷ്ടമായവർക്കൊപ്പമാണ് തന്റെ മനസ്സ്. ആ വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP