Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ബോക്‌സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്; ഞാൻ ഷൂട്ടിങ്ങിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ; നിഖാത് സരീൻ വിഷയത്തിൽ അഭിനവ് ബിന്ദ്രക്ക് മറുപടിയുമായി മേരികോം

ബോക്‌സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്; ഞാൻ ഷൂട്ടിങ്ങിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ; നിഖാത് സരീൻ വിഷയത്തിൽ അഭിനവ് ബിന്ദ്രക്ക് മറുപടിയുമായി മേരികോം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഭിനവ് ബിന്ദ്രയ്ക്ക് മറുപടിയുമായി മേരി കോം രംഗത്ത്. ഒളിമ്പിക്‌സ് ടീം പ്രഖ്യാപനത്തിനു മുമ്പ് മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തിൽ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നടപടിക്കാണ് മേരി കോം മറുപടി നൽകിയത്. ബോക്‌സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുതെന്നാണ് മേരി കോം പറയുന്നത്. ഞാൻ ഷൂട്ടിംഗിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോയെന്നും മേരികോം പറഞ്ഞു. ബോക്‌സിംഗിലെ നിയമങ്ങളെക്കുറിച്ചോ പോയിന്റ് സന്പ്രദായത്തെക്കുറിച്ചോ അദ്ദേഹത്തിന് ഗ്രാഹ്യമില്ല. യുവതാരം നിഖാത് സരീൻ തന്റെ പേര് എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നറിയില്ലെന്നും മേരികോം ചോദിച്ചു.

ഒളിമ്പിക്‌സിന് ആരെ അയക്കണമെന്ന് തീരുമാനിക്കേണ്ടത് ബോക്‌സിങ് ഫെഡറേഷനാണ്. ട്രയൽസിൽ പങ്കെടുക്കില്ലെന്നോ ഒളിമ്പിക്‌സിന് തന്നെ അയയ്ക്കണമെന്നോ പറഞ്ഞിട്ടില്ലെന്ന് മേരി പറഞ്ഞു. ഫെഡറേഷൻ ആവശ്യപ്പെട്ടാൽ ട്രയൽസിൽ പങ്കെടുക്കാൻ തയാറാണെന്നും മേരി കോം കൂട്ടിച്ചേർത്തു. ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തുന്ന വനിതാ താരങ്ങളെയും സെമിയിലെത്തുന്ന പുരുഷ താരങ്ങളെയും ചൈനയിൽ നടക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാ ടൂർണമെന്റിൽ പങ്കെടുപ്പിക്കുമെന്നായിരുന്നു ദേശീയ ബോക്‌സിങ് ഫെഡറേഷന്റെ പ്രഖ്യാപനം. പക്ഷേ, ലോകചാമ്പ്യൻഷിപ്പിലെ മെഡൽ ജേതാക്കൾക്ക് ഡൽഹിയിൽ ഒരുക്കിയ സ്വീകരണത്തിൽ, സെമിയിൽ തോറ്റ വനിതാതാരങ്ങളെയും ചൈനയിലേക്ക് അയയ്ക്കുമെന്ന് ഫെഡറേഷൻ നിലപാട് മാറ്റി. അങ്ങനെ വന്നാൽ മേരി കോമിന് ട്രയൽസിൽ മത്സരിക്കാതെ ചൈനയിലെ ടൂർണമെന്റിൽ പങ്കെടുക്കാം. ഇതാണ് യുവതാരം നിഖാത് സരീൻ ചോദ്യം ചെയ്യുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP