Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാക്കിൽ നാലു കാമറകളും ഫ്‌ളാറ്റ് സ്‌ക്രീനും; സാംസങ് ഗാലക്‌സി എസ് 10ന്റെ പിൻഗാമി ഉടൻ വരുന്നു: എസ് 20 ഒരു കിടുക്കാച്ചി ഫോണെന്ന് റിപ്പോർട്ട്

ബാക്കിൽ നാലു കാമറകളും ഫ്‌ളാറ്റ് സ്‌ക്രീനും; സാംസങ് ഗാലക്‌സി എസ് 10ന്റെ പിൻഗാമി ഉടൻ വരുന്നു: എസ് 20 ഒരു കിടുക്കാച്ചി ഫോണെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

സാംസങിന്റെ പുതിയ ഫോൺ വിപണിയിലേക്ക് ഉടൻ എത്തും. സാംസങ് ഗാലക്‌സി എസ് 10ന്റെ പിൻഗാമി എസ് 20യാണ് വിപണിയിലേക്ക് കാലെടുത്ത് വയ്ക്കാൻ ഒരുങ്ങുന്നത്. ബാക്കിൽ നാല് കാമറകളോട് കൂടിയ എസ് 20 ഒരു കിടുക്കാച്ചി ഫോണാണെന്നാണ് റിപ്പോർട്ട്. ഫ്‌ളാറ്റ് സ്‌ക്രീനും നേർത്ത ബെസലുമാണ് ഫോണിനുള്ളത്. ഇന്നലെയാണ് എസ് 20യുടെ ചിത്രങ്ങൾ പുറത്ത്് ആയത്.

രഹസ്യമായി സൂക്ഷിച്ചിരുന്ന ഫോണിന്റെ ചിത്രങ്ങൾ ആരോ ഇന്നലെ പകർത്തി ഇന്റർനെറ്റിലിടുകയായിരുന്നു. എക്‌സ്ഡിഎ ഡവലപ്പറാണ് ചിത്രം പുറത്ത് വിട്ടത്. എന്നാൽ ഒരു അജ്ഞാത കേന്ദ്രത്തിൽ നിന്നുമാണ് ചിത്രങ്ങൾ ലഭിച്ചതെന്നാണ് കമ്പനി വ്യക്തമാക്കിയത്. നാലു കാമറകൾ, മൈക്രോ ഫോൺ ഹോൾ എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു ഫ്‌ളാഷ്, എന്നിവയാണ് ഫോണിനുള്ളത്. ഫോണിന്റെ വലത് വശത്ത് ഒരു വോളിയം റോക്കറും പവ്വർ ബട്ടനും കാണാം. എസ് 10 സീരിയസിലേത് പോലെ ബിക്‌സ്ബി ബട്ടൻ ഇതിനില്ല. ഹോൾ പഞ്ച്, ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേ, സ്‌ക്രീൻ പ്രൊട്ടക്ടർ എന്നിവയും ഫോണിനുണ്ട്.

2.5ഡി ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എസ് 10ന്റെ പിൻഗാമി എസ് 11 ആകുമെന്ന പ്രചരണങ്ങളെ തള്ളിക്കൊണ്ട് എസ് 20 എന്ന മോഡലാണ് അവതരിപ്പിക്കുന്നത്. 4ജി,5ജി വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിക്കുന്നത്. 5ജി വേരിയന്ററ് അമേരിക്കയിൽ മാത്രമാവും ലഭ്യമാകുക എന്നാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP