Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വാഡ് റിയർ ക്യാമറയും, ക്വാൽകോം സ്നാപ്ഡ്രാഗൺ 730G പ്രോസസറും: ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തി റിയൽമി എക്സ് 2 ഇന്ത്യയിലെത്തി

ക്വാഡ് റിയർ ക്യാമറയും, ക്വാൽകോം സ്നാപ്ഡ്രാഗൺ 730G പ്രോസസറും: ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തി റിയൽമി എക്സ് 2 ഇന്ത്യയിലെത്തി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ മുൻനിര കമ്പനിയായ റിയൽമി പുതിയ ഹാൻഡ്സെറ്റ് പുറത്തിറക്കി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ പ്രമുഖരായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന ബ്രാൻഡായാണ് റിയൽമി ഇതോടെ എത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. റിയൽ‌മി എക്സ് 2 സ്മാർട് ഫോൺ ആണ് കമ്പനി അവതരിപ്പിച്ചത്. നേരത്തെ പുറത്തിറങ്ങിയ റിയൽ‌മി എക്‌സ്ടിയുടെ അപ്‌ഗ്രേഡായ പുതിയ ഫോൺ റാമിന്റെ മൂന്നു വ്യത്യസ്ത വേരിയന്റുകളിലും ഇന്റേണൽ സ്റ്റോറേജിലുമാണ് ഹാൻഡ്സെറ്റ് എത്തുന്നത്.

സ്‌നാപ്ഡ്രാഗൺ 730 ജി ചിപ്പുള്ള ഫോണിന്റെ കൂടുതൽ ശക്തമായ പതിപ്പ് ഡിസംബറോടെ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സ്മാർട് ഫോണിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിന്റെ ശക്തമായ 4,000 എംഎഎച്ച് ബാറ്ററിയും അതിവേഗ ചാർജിങ് സംവിധാനവുമാണ്. 30W VOOC ഫ്ലാഷ് ചാർജർ 4.0 ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ 0% -65% മുതൽ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സൂചിപ്പിച്ചതുപോലെ, റിയൽ‌മി എക്സ് 2 മൂന്ന് വ്യത്യസ്ത വേരിയന്റുകളിലാണ് വരുന്നത് - 4 ജിബി റാം + 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്, യഥാക്രമം 16,999, 18,999, 19,999 എന്നിങ്ങനെയാണ് വില. പേൾ ഗ്രീൻ, പേൾ ബ്ലൂ, പേൾ വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലും സ്മാർട് ഫോൺ വരുന്നു.

ആദ്യത്തെ ഔദ്യോഗിക വിൽപ്പന ഡിസംബർ 20 ന് ഉച്ചയ്ക്ക് 12 മുതൽ നടക്കുമെന്ന് അധികൃതർ വ്യക്തമാക്കി. 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോലെഡ് ഡിസ്പ്ലേയുള്ള റിയൽമി എക്സ് 2 സ്മാർട് ഫോണിന് ഗെയിമിങ് ഓറിയന്റഡ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി പ്രോസസറിൽ പ്രവർത്തിക്കുന്നു. മൂന്ന് വ്യത്യസ്ത സ്റ്റോറേജ്, മെമ്മറി ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനു പുറമേ, 256 ജിബി വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജും ഫോൺ വാഗ്ദാനം ചെയ്യുന്നു. റിയൽമി എക്സ് 2 ൽ ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 6.1 ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയുൾപ്പെടെ നാല് പിൻ ക്യാമറകളാണ് റിയൽമി എക്സ് 2ൽ വരുന്നത്. മുൻവശത്ത് സെൽഫികൾക്കായി 32 എംപി ക്യാമറയും ഉണ്ട്. ഇന്ത്യയിൽ അതിവേഗം വളരുന്ന സ്മാർട് ഫോൺ ബ്രാൻഡായി റിയൽമി മാറിയെന്ന് കമ്പനി സിഇഒ മാധവ് ഷെത്ത് പറഞ്ഞു. പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിൽ തന്നെ 1.5 കോടി ഹാൻഡ്‌സെറ്റുകളാണ് വിറ്റഴിച്ചത്. അടുത്ത വർഷം വിൽപ്പന ഇരട്ടിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് റിയൽമി X2 വാങ്ങുമ്പോൾ 1,500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. മൊബൈൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ മൊബിക്വിക്ക് ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1500 രൂപ വരെ വിലയുള്ള ആനുകൂല്യങ്ങളുണ്ട്. ആറുമാസം വരെ നോ കോസ്റ്റ് ഇഎംഐ, 11,500 രൂപ വരെ വിലയുള്ള ജിയോ ആനുകൂല്യങ്ങൾ എന്നിവയും ലഭിക്കും. കണ്ണുകളുടെ സുരക്ഷയ്ക്കായി നൈറ്റ് ഡിം മോഡ് പോലെയുള്ള ഫീച്ചറുകളും റിയൽമി പുതിയ ഫോണിൽ നൽകിയിട്ടുണ്ട്. ഇപ്പോഴിറങ്ങുന്ന എല്ലാ ഫോണുകളിലുമുള്ള ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ റിയൽമി X2 വിലുണ്ട്. റിയൽമി എക്സ് 2 ഇറങ്ങുന്നതോടെ വൺ പ്ലസ് തോൽപ്പിക്കാനാവുമെന്ന് കാര്യത്തിലാണ് ആരാധകർ നോക്കി കാണുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP