Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

48 മെഗാപിക്‌സൽ ക്വാഡ് കാമറ; 4 ജിബി റാമും 128 ജിബി സ്‌റ്റോറേജും; 5000 എംഎഎച്ച് ബാറ്ററി; ഡിസ്പ്ലേയ്ക്ക് മുൻവശത്ത് ഗോറില്ല ഗ്ലാസ് 3 പരിരക്ഷ: ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ മികച്ച ഫോണുമായി റിയൽ മി

48 മെഗാപിക്‌സൽ ക്വാഡ് കാമറ; 4 ജിബി റാമും 128 ജിബി സ്‌റ്റോറേജും; 5000 എംഎഎച്ച് ബാറ്ററി; ഡിസ്പ്ലേയ്ക്ക് മുൻവശത്ത് ഗോറില്ല ഗ്ലാസ് 3 പരിരക്ഷ: ഉപഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ മികച്ച ഫോണുമായി റിയൽ മി

സ്വന്തം ലേഖകൻ

പഭോക്താക്കൾക്ക് താങ്ങാവുന്ന വിലയിൽ വാങ്ങാവുന്ന മികച്ച ഫോണുമായി റിയൽ മി വിപണിയിലേക്ക്. റിയൽ മി 5 എസ് ആണ് താങ്ങാവുന്ന വിലയിൽ മികച്ച സജ്ജീകരണവുമായി വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. 48 മെഗാ പിക്‌സൽ ക്വാഡ് കാമറയും 4 ജിബി റാമും ഉള്ള റിയൽമി 5 എസ് റിയൽമി എക്‌സ് 2 പ്രോയ്ക്കൊപ്പമാണ് അവതരിപ്പിച്ചത്. വലിയ ബാറ്ററിയും 48 മെഗാപിക്‌സൽ ക്വാഡ് ക്യാമറയാണ് പ്രധാന ഫീച്ചർ. 9,999 രൂപയിൽ താഴെ ഇന്ത്യയിൽ വാങ്ങാൻ കഴിയുന്ന ഏറ്റവും വിലകുറഞ്ഞ 48 മെഗാപിക്‌സൽ ക്യാമറ ഫോണുകളിൽ ഒന്നാണിത്.

രണ്ട് വേരിയന്റുകളാണ് റിയൽ മി 5 എസിനുള്ളത്. ഒന്ന് 4 ജിബി റാമും 64 ജിബി സ്റ്റോറേജും, മറ്റൊന്ന് 4 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ്. അടിസ്ഥാന പതിപ്പിന് 9,999 രൂപയും ടോപ്പ് എൻഡ് വേരിയന്റിന് 10,999 രൂപയുമാണ് വില. റിയൽമി 5 എസ് ക്രിസ്റ്റൽ ബ്ലൂ, ക്രസ്റ്റൽ പർപ്പിൾ, ക്രിസ്റ്റൽ റെഡ് എന്നിവയിൽ മൂന്ന് കളർ വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നു. റിയൽമി 5 എസ് നവംബർ 29 ഉച്ചയ്ക്ക് 12ന് വിൽപനയ്ക്കെത്തും. ഫ്‌ളിപ്കാർട്ട് വഴിയും വാങ്ങാം.

ഫീച്ചറുകൾ
കാമറയ്ക്ക് തന്നെയാണ് പ്രധാന പ്രത്യേകത. റിയൽമി 5 ലെ പ്രധാന ക്യാമറയ്ക്ക് മാത്രം വലിയൊരു നവീകരണം നടത്തിയാണ് റിയൽമെ 5 എസ് ഇറക്കിയിരിക്കുന്നത്. 12 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 8 മെഗാപിക്‌സൽ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്‌സൽ മാക്രോ ക്യാമറയും 2 മെഗാപിക്‌സൽ ഡെപ്ത് ക്യാമറയും അടങ്ങുന്ന ക്വാഡ് ക്യാമറയാണുള്ളത്.

റിയൽമെ 5 എസിൽ 48 മെഗാപിക്‌സലിന്റെതാണ് പ്രധാന ക്യാമറ. വിവിധ ലൈറ്റിങ് സാഹചര്യങ്ങളിൽ ഉപയോക്താക്കൾക്ക് മികച്ച ഇമേജ് നിലവാരം ലഭിക്കുമെന്നാണ് റിയൽമി പറയുന്നത്. മുൻ ക്യാമറ 13 മെഗാപിക്‌സലിൽ അതേപടി നിലനിൽക്കുന്നു. പ്രധാന ക്യാമറയ്ക്കായി സാംസങ് നിർമ്മിച്ച 48 മെഗാപിക്‌സൽ ജിഎം 1 സെൻസറാണ് റിയൽമി ഉപയോഗിക്കുന്നത്.

റിയൽമി 5 എസിൽ 6.5 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്പ്ലേയാണ് ലഭിക്കുക. ഡിസ്പ്ലേയ്ക്ക് മുൻവശത്ത് ഗോറില്ല ഗ്ലാസ് 3 പരിരക്ഷ. 4 ജിബി റാമുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 665 ചിപ്സെറ്റ്. 128 ജിബിയാണ് സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് വഴി ഉപയോക്താക്കൾക്ക് 256 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാൻ കഴിയും. 5000 എംഎഎച്ച് ആണ് ബാറ്ററി. ഇതോടൊപ്പം 10W ഫാസ്റ്റ് ചാർജിങ് സിസ്റ്റം മാത്രമേ ലഭിക്കൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP