Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ വീണ്ടും ആപ്പിൾ; രണ്ട് സൈഡിലും ഡിസ്പ്ലേയും ത്രീഡി ദൃശ്യമികവും സമ്മാനിക്കാൻ പുതിയ ഐഫോൺ മോഡൽ; അവതരിപ്പിച്ച 13 മോഡലിൽ ആറ് മോഡലിന് പേറ്റന്റ് സ്വന്തമാക്കി; കാത്തിരുന്ന് ആരാധകരും

സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ വീണ്ടും ആപ്പിൾ; രണ്ട് സൈഡിലും ഡിസ്പ്ലേയും ത്രീഡി ദൃശ്യമികവും സമ്മാനിക്കാൻ പുതിയ ഐഫോൺ മോഡൽ; അവതരിപ്പിച്ച 13 മോഡലിൽ ആറ് മോഡലിന് പേറ്റന്റ് സ്വന്തമാക്കി; കാത്തിരുന്ന് ആരാധകരും

മറുനാടൻ ഡെസ്‌ക്‌

സാങ്കേതിക വിദ്യയിൽ കുതിച്ച് ചാട്ടത്തിനൊരുങ്ങി വീണ്ടും ആപ്പിൾ. ഐഫോണിന്റെ വ്യത്യസ്ഥമായ ഡിസൈനുകൾ രംഗത്തിറക്കി ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഒരുക്കമാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. ഇപ്പോഴിതാ 360 ഡിഗി പരീക്ഷണത്തിന് തുടക്കം കുറിക്കുന്നതാണ് പുതിയ ലക്ഷ്യം. ആപ്പിൾ മുൻപ് സമർപ്പിച്ചിട്ടുള്ള 13 പേറ്റന്റുകളിൽ ഒന്നിലാണ് 360 ഡിഗ്രീ ഇഫക്ടിൽ ഡിസ്പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. ഐ ഫോണിന്റെ വരാനിരിക്കുന്ന മോഡലിനായിരിക്കും ത്രിമാന വിദ്യകൾ സമ്മേളിക്കുന്നത്.

ഫോണിന്റെ എല്ലാ വശങ്ങളും വ്യാപിച്ച് കിടക്കുന്ന സുതാര്യമായ ഗ്ലാസ് ഡിസ്പ്ലയുമാകും ഈ രൂപമാറ്റത്തിന്റെ പ്രധാന ആകർഷണം. റണ്ടു സൈഡിലും ഡിസ്പ്ലേ വ്യക്തമാകുന്ന രീതിയിൽ പുതിയ മാറ്റവും ഉടൻ പ്രതീക്ഷിക്കാം.പുതിയ മോഡലിന് 2013 ആപ്പിൾ പേറ്റന്റ് സ്വന്തമാക്കിയതാണ്. ഇതോടെ ഇനി സ്‌ക്രീനിന്റെ പിൻഭാഗവും ഡിസ്പ്ലേയുടെ ഭാഗമാകുന്ന രീതിയിലായിരിക്കും മോഡൽ അവതരിപ്പിക്കുക.

ദൃശ്യമികവ് സമ്മാനിക്കുന്നതിനൊപ്പം ത്രിഡി അനുഭവം സമ്മാനിച്ചായിരിക്കും പുതിയ മോഡൽ എത്തുക. ത്രീഡി സാങ്കേതിക മികവിൽ ഗെയിം കളിക്കാനും. വീഡിയോകൾ കാണാനും, ഈ സാങ്കേതികമാറ്റം സാഹായിക്കും. രൂപകൽപ്പനയുമായി ബന്ധപ്പെട്ട് 13 പേറ്റന്റുകൾ ആപ്പിൾ ഫയൽ ചെയ്തിട്ടുണ്ട്. അതിൽ ആറെണ്ണം അനുവദിച്ചു, ഏറ്റവും ഒടുവിൽ 2019 ഒക്ടോബർ 26 നും 2018 മെയ് മാസത്തിനുമുമ്പും പേറ്റന്റ് ആപ്പിൾ റിപ്പോർട്ട് ചെയ്യുന്നു.

പക്ഷേ ഈ സാങ്കേതിക വിദ്യ ആപ്പിൾ വിപണിയിലെത്തിച്ചിട്ടില്ല. അപ്ഡേറ്റ് ചെയ്യുന്ന ആപ്പിൾ ആപ്ലിക്കേഷനുകളിൽ ഈ വിവരണങ്ങൾ ഉൾകൊള്ളിച്ചിരുന്നു. എന്നിരുന്നാലും ആപ്പിൾ ഇനി പുറത്തിറക്കുന്ന മോഡലുകളിലായിരിക്കും ഈ മാറ്റങ്ങൾ വരികയെന്ന് പ്രതീക്ഷിക്കുന്നത്.ഫോണിന്റെ മുന്നിലും പിന്നിലും ഗ്ലാസിന്റെ തുടർച്ചയായ ഡിസ്പ്ലേയായിരിക്കും പുതിയ പേറ്റന്റിൽ അവതരിപ്പിക്കുന്നത്. ആപ്പിളിന് അനുവദിച്ച് ആറ് പേറ്റന്റുകലിൽ ഈ മാറ്റങ്ങൾ പ്രതീക്ഷിക്കാനും സാധിക്കും.

സമാനമായ രീതിയിൽ സാംസങും പേറ്റന്റ് സ്വീകരിച്ചി്ട്ടുണ്ട്. ഗ്ലാസുകൾ പൊതിയുന്ന എഡ്ജ് അടക്കമാണ് സാംസങ് അവതരിപ്പിച്ചത്. എന്നാൽ ഐഫോണിന്റെ പേറ്റന്റിൽ ചുറ്റും സുതാര്യമായ ഗ്രാസ് ഡിസ്പ്ലേയും ആപ്ലിക്കേഷനുകൾ അനായാസേന കണ്ടെത്താൻ സാധിക്കും എന്നതും ഹാലൈറ്റ് ചെയ്ത് കാട്ടുന്നു. പക്ഷേ ഈ മാറ്റം ഫോണിന്റെ വലിപ്പത്തിലോ നീളത്തിലോ കാര്്യമായി ഒന്നും സ്വാധീനിക്കില്ലെങ്കിലും പുതിയ കാഴ്ചാനുഭവം ആയിരിക്കുമെന്നാണ് അവകാശപ്പെടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP