Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ വീണ്ടും ട്വിസ്റ്റ്; പുതിയ ലീഡ് നിലപ്രകാരം ബൈഡന് 270 ഇലക്ടറൽ വോട്ട്; കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്; മിഷിഗണിലും വിസ്‌കോൺസിനിലും നെവാഡയിലും ബൈഡൻ മുന്നിൽ; ട്രംപിന് ലീഡ് മറ്റ് നാല് സംസ്ഥാനങ്ങളിൽ മാത്രം; തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപ്; ജയസാധ്യതയെന്ന് ബൈഡൻ ക്യാമ്പ്; ഫോട്ടോ ഫിനീഷിൽ ട്രംപ് വീഴുമോ?

അമേരിക്കയിൽ വീണ്ടും ട്വിസ്റ്റ്; പുതിയ ലീഡ് നിലപ്രകാരം ബൈഡന് 270 ഇലക്ടറൽ വോട്ട്; കേവല ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നുവെന്ന് ന്യൂയോർക്ക് ടൈംസ്; മിഷിഗണിലും വിസ്‌കോൺസിനിലും നെവാഡയിലും ബൈഡൻ മുന്നിൽ; ട്രംപിന് ലീഡ് മറ്റ് നാല് സംസ്ഥാനങ്ങളിൽ മാത്രം; തന്റെ ലീഡിന്റെ മാറ്റം വിചിത്രമെന്ന ട്രംപ്; ജയസാധ്യതയെന്ന് ബൈഡൻ ക്യാമ്പ്; ഫോട്ടോ ഫിനീഷിൽ ട്രംപ് വീഴുമോ?

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വീണ്ടും ട്വിസ്റ്റ്. നിലവിലെ ലീഡ് നില അനുസരിച്ച് ജോ ബൈഡന് 270 ഇലക്ട്രൽ വോട്ടുകളുണ്ട്. മിഷിഗണിൽ 11 ശതമാനം വോട്ടുകൾ മാത്രം എണ്ണാൻ ശേഷിക്കെ ബൈഡനാണ് മുന്നിൽ. വിസ്‌കോൺസിനിലും നെവാഡയിലും ബൈഡൻ ലീഡ് നിലനിർത്തുന്നുണ്ട്. ഇനി ഏഴിടങ്ങളിലെ ഫലമാണ് പുറത്തുവരാനുള്ളത്. ഇതിൽ അഞ്ചിടത്തും ട്രംപിനാണ് ലീഡ് എന്നായിരുന്നു അൽപസമയം മുമ്പ് വരെ പുറത്തു വന്ന വിവരം.

ഇതാണ് ഇപ്പോൾ മാറിമറിഞ്ഞിരിക്കുന്നത്. പെൻസിൽവേനിയയിലും മിഷിഗണിലും ഫലപ്രഖ്യാപനം വൈകുന്നതിനാലാണ് അന്തിമഫലം ഇന്ന് പുറത്തുവരാൻ സാധ്യതയില്ലാത്തത്. തപാൽവോട്ടുകൾ എണ്ണാൻ വൈകുന്നതിനാൽ പെൻസിൽവേനിയയിലും മിഷിഗണിലും വെള്ളിയാഴ്ച മാത്രമേ അന്തിമഫലം വരൂ എന്നാണ് നിലവിൽ അധികൃതർ പറയുന്നത്. അതിനിടെ വോട്ടെണ്ണൽ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. വോട്ടെണ്ണൽ തുടരുന്നത് ക്രമക്കേട് നടത്താനെന്നാണ് ട്രംപിന്റെ വാദം.

ലീഡ് നിലയിൽ മുൻതൂക്കം വന്നപ്പോൾ തന്നെ ആഘോഷങ്ങൾക്ക് ട്രംപ് ആഹ്വാനം ചെയ്തിരുന്നു. റിപബ്ലിക്കൻ കോട്ടകൾ എല്ലാം നിലനിർത്തിയ ട്രംപ് സർവ്വേഫലങ്ങളെയെല്ലാം മറികടന്ന് മുന്നേറുകയാണെന്നായിരുന്നു നേരത്തെ വന്ന ഫലസൂചനകൾ. അപ്പോഴും ഉറച്ച വിജയപ്രതീക്ഷയുണ്ട് എന്നായിരുന്നു ബൈഡന്റെ പ്രതികരണം. താൻ ലീഡ് ചെയ്ത സംസ്ഥാനങ്ങളിൽ നിന്ന് പിറകോട്ട് പോയത് വിചത്രമെന്ന് ട്രംപ് ട്വീറ്റ് ചെയ്യുമ്പോൾ ജയസാധ്യതയുണ്ടെന്നാണ് ബൈഡൻ ക്യാമ്പ് ഇപ്പോൾ പ്രതികരിക്കുന്നത്.

എന്നാൽ ഔദ്യോഗികമായി ബൈഡൻ 238 സീറ്റും ട്രംപ് 213 സീറ്റും നേടിയിട്ടുണ്ടെന്നാണ് ഇപ്പോഴും കാണക്ക്. സെനറ്റിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ 47 സീറ്റുകളിൽ ഇരു പാർട്ടികളും ലീഡ് ചെയ്യുന്നു. യുഎസ് കോൺഗ്രസ്സിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ 183 സീറ്റുകളിലും റിപ്പബ്ലിക്കന്മാർ 174 സീറ്റുകളിലും ലീഡ് ചെയ്യുന്നു.ഏഴ് സംസ്ഥാനങ്ങളിലാണ് ഇനി ഫലമറിയാനുള്ളത്. നെവാഡ, വിസ്‌കോൺസിൻ, മിഷിഗൺ, പെൻസിൽവേനിയ, നോർത്ത് കരോലിന, ജോർജ്ജിയ, അലാസ്‌ക എന്നിവിടങ്ങളിൽ. 19 സംസ്ഥാനങ്ങളിൽ ജോ ബൈഡനും 24 സംസ്ഥാനങ്ങളിൽ ട്രംപും വിജയം നേടി.

വാഷിങ്ടൺ (12), ഓറിഗോൺ (7), കാലിഫോർണിയ (55), അരിസോണ (11), ന്യൂമെക്സിക്കോ (5), കൊളറാഡോ (9), മിനിസോട്ട (10), ഇല്ലിനോയ്സ് (20), വിർജിനിയ (13), മേരിലാൻഡ് (10), ഡെലാവെയർ (3), ന്യൂജഴ്സി (14), ന്യൂയോർക്ക് (29), കണക്ടികട്ട് (7), മസാച്ചുസെറ്റ്സ് (11), വെർമോണ്ട് (3), ന്യൂ ഹാംപ്ഷയർ (4), മെയിൻ (4), ഹവായ് (4) എന്നീ സംസ്ഥാനങ്ങളാണ് ബൈഡൻ വിജയിച്ചത്. ഫ്ളോറിഡ (29), സൗത്ത് കരോലിന (9), അലബാമ (9), മിസിസ്സിപ്പി (6), അലബാമ (9), ടെന്നിസി (11), കെന്റക്കി (8), വെസ്റ്റ് വിർജിനിയ (5), ഒഹായോ (18), ഇന്ത്യാന (11), ലോവ (6), മിസ്സൂറി (10), അർക്കൻസാസ് (6), ലൂസിയാന (8), ടെക്സാസ് (38), ഓക്ലഹാമ (7), കൻസാസ് (6), നെബ്രാസ്‌ക (5), സൗത്ത് ഡാക്കോട്ട (3), നോർത്ത് ഡക്കോട്ട (3), വ്യോമിങ് (3), മൊണ്ടാന (3), ഇഡാഹോ (4), യൂട്ടാ (6) എന്നീ സംസ്ഥാനങ്ങളാണ് ട്രംപ് നേടിയത്.

ഫ്‌ളോറിഡയിലെ ജയം വൻ ആത്വിശ്വാസമാണ് ട്രംപിന് ഉണ്ടാക്കിയത്. ഫ്‌ളോറിഡ പിടിച്ചാൽ അമേരിക്ക പിടിച്ചു എന്നൊരു ചൊല്ലുതന്നെയുണ്ട്. നിർണായക സ്വിങ്് സ്റ്റേറ്റുകൾ ആയ ഫ്‌ളോറിഡയിലും ടെക്സാസിയും വിജയിച്ചത് ട്രംപിന് വൻ പ്രതീക്ഷയാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഈ നിലയൊക്കെ അട്ടിമറിയുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP