Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിസ് കോൺസിനിലും ബൈഡന് ജയം; ട്രംപിനെ മറികടന്നത് 20,697 വോട്ടിന്; ബൈഡന് ഇപ്പോഴുള്ളത് 248 ഇലക്ട്രൽ വോട്ടുകൾ; പ്രസിഡന്റാകാൻ ഇനി വേണ്ടത് 22 വോട്ടുകൾ; 16 വോട്ടുള്ള മെഷിഗണിലും ആറ് വോട്ടുള്ള നൊവഡായിലും ബൈഡന് ലീഡ്; ഇതും ചേർത്താൽ 270 എന്ന മാന്ത്രിക സംഖ്യയായി; നാലിടത്ത് ലീഡുമായി ട്രപും; ഫോട്ടോ ഫിനീഷിൽ അവസാനത്തെ ചിരി ജോ ബൈഡന്റേതോ?

വിസ് കോൺസിനിലും ബൈഡന് ജയം; ട്രംപിനെ മറികടന്നത് 20,697 വോട്ടിന്; ബൈഡന് ഇപ്പോഴുള്ളത് 248 ഇലക്ട്രൽ വോട്ടുകൾ; പ്രസിഡന്റാകാൻ ഇനി വേണ്ടത് 22 വോട്ടുകൾ; 16 വോട്ടുള്ള മെഷിഗണിലും ആറ് വോട്ടുള്ള നൊവഡായിലും ബൈഡന് ലീഡ്; ഇതും ചേർത്താൽ 270 എന്ന മാന്ത്രിക സംഖ്യയായി; നാലിടത്ത് ലീഡുമായി ട്രപും; ഫോട്ടോ ഫിനീഷിൽ അവസാനത്തെ ചിരി ജോ ബൈഡന്റേതോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്; താപാൽ വോട്ടുകളുടെ എണ്ണക്കൂടതൽ കാരണം വോട്ടെണ്ണൽ വൈകിയ അമേരിക്കയിൽ ട്രംപിന്റെ വിജയസാധ്യതകൾ അവസാനനിമഷം മങ്ങുന്നു. ഏറ്റവും ഒടുവിലായി ഫലം പ്രഖ്യാപിച്ച വിസ്‌കോൺസിലും ബൈഡന് ഒപ്പം നിന്നത് ട്രംപ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കയാണ്. ഇവിടെ 20,697 വോട്ടിനാണ് ബൈഡൻ ട്രംപിനെ മറികടന്നത്.

ഇതോടെ അദ്ദേഹത്തിന്റെ ഇലക്ടറൽ വോട്ടുകളുടെ എണ്ണം 248 ആയി ഉയർന്നു. പ്രസിഡന്റാകാൻ വേണ്ടത് ഇനി 22 വോട്ടുകൾ മാത്രമാണ്.16 ഇലക്ട്രൽ വോട്ടുകളുള്ള മെഷീഗണിലും, ആറ് വോട്ടുള്ള നൊവാഡിയിലും ബൈഡൻ ലീഡ് ചെയ്യുകയാണ്. ഇതുകൂടി ചേർത്താൻ 270 എന്ന കോവല ഭൂരിപക്ഷത്തിലേക്ക് ബൈഡൻ എത്തുമെന്നാണ് ന്യൂയേർക്ക് ടൈംസ്പോലുള്ള മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ബൈഡന് ഭൂരിപക്ഷമുണ്ടായിരുന്ന നെവാഡയിൽ വോട്ടെണ്ണൽ വ്യാഴാഴ്ച വരെ നിർത്തിവയ്ക്കുകയാണെന്ന് തിരഞ്ഞെടുപ്പ് വിഭാഗം അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്തിമ ഫലപ്രഖ്യാപനം വൈകാനാണ് സാധ്യത.

ആറ് സംസഥാനങ്ങളിലാണ് ഇനി ഫലമറിയാനുള്ളത്. നെവാഡ, മിഷിഗൺ, പെൻസിൽവേനിയ, നോർത്ത് കരോലിന, ജോർജ്ജിയ, അലാസ്‌ക എന്നിവിടങ്ങളിലാണ് അവ. നേരത്തെ ട്രംപ് ലീഡ് ചെയ്തിരുന്ന മിഷിഗണിൽ ഇപ്പോൾ ബൈഡൻ നേരിയ വോട്ടുകൾക്ക് മുന്നിലെത്തിയതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. വോട്ടെണ്ണൽ തുടരുന്ന ജോർജിയ, നോർത്ത് കാരലിന, പെൻസിൽവാലിയ അലാസ്‌കക എന്നീ സ്റ്റേറ്റുകളിൽ ട്രംപാണ് മുന്നിലെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ ഇതിലേതെങ്കിലും ഒരു സ്റ്റേറ്റിൽ ബൈഡൻ ജയിച്ചാൽ ട്രംപിന്റെ സാധ്യതകൾക്കു മങ്ങലേൽക്കും. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം തനിക്കൊപ്പമെന്ന ആത്മവിശ്വാസം ബൈഡൻ പങ്കുവച്ചിരുന്നു. എന്നാൽ ട്രംപ് വാർത്താസമ്മേളനം നടത്തി താൻ വിജയിച്ചുവെന്ന് അവകാശപ്പെടുകയായിരുന്നു. ഫലത്തിൽ ക്രമക്കേട് നടക്കുന്നുവെന്ന് ആരോപിച്ച ട്രംപ് ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും പറഞ്ഞു. അവസാനം പുറത്തുവന്ന കണക്കുകൾ അനുസരിച്ച് 278 ഇലക്ടറൽ വോട്ടുകളാണ് ബൈഡൻ നേടിയിരിക്കുന്നത്. ട്രംപിന് 213 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

നേരത്തെ 9 സംസ്ഥാനങ്ങളിൽ ജോ ബൈഡനും 24 സംസ്ഥാനങ്ങളിൽ ട്രംപും വിജയം നേടി. വാഷിങ്ടൺ (12), ഓറിഗോൺ (7), കാലിഫോർണിയ (55), അരിസോണ (11), ന്യൂമെക്സിക്കോ (5), കൊളറാഡോ (9), മിനിസോട്ട (10), ഇല്ലിനോയ്സ് (20), വിർജിനിയ (13), മേരിലാൻഡ് (10), ഡെലാവെയർ (3), ന്യൂജഴ്സി (14), ന്യൂയോർക്ക് (29), കണക്ടികട്ട് (7), മസാച്ചുസെറ്റ്സ് (11), വെർമോണ്ട് (3), ന്യൂ ഹാംപ്ഷയർ (4), മെയിൻ (4), ഹവായ് (4) എന്നീ സംസ്ഥാനങ്ങളാണ് ബൈഡൻ വിജയിച്ചത്.

ഫ്ളോറിഡ (29), സൗത്ത് കരോലിന (9), അലബാമ (9), മിസിസ്സിപ്പി (6), അലബാമ (9), ടെന്നിസി (11), കെന്റക്കി (8), വെസ്റ്റ് വിർജിനിയ (5), ഒഹായോ (18), ഇന്ത്യാന (11), ലോവ (6), മിസ്സൂറി (10), അർക്കൻസാസ് (6), ലൂസിയാന (8), ടെക്സാസ് (38), ഓക്ലഹാമ (7), കൻസാസ് (6), നെബ്രാസ്‌ക (5), സൗത്ത് ഡാക്കോട്ട (3), നോർത്ത് ഡക്കോട്ട (3), വ്യോമിങ് (3), മൊണ്ടാന (3), ഇഡാഹോ (4), യൂട്ടാ (6) എന്നീ സംസ്ഥാനങ്ങളാണ് ട്രംപ് നേടിയത്.

ഫ്‌ളോറിഡയിലെ ജയം വൻ ആത്വിശ്വാസമാണ് ട്രംപിന് ഉണ്ടാക്കിയത്. ഫ്‌ളോറിഡ പിടിച്ചാൽ അമേരിക്ക പിടിച്ചു എന്നൊരു ചൊല്ലുതന്നെയുണ്ട്. നിർണായക സ്വിങ്് സ്റ്റേറ്റുകൾ ആയ ഫ്‌ളോറിഡയിലും ടെക്സാസിയും വിജയിച്ചത് ട്രംപിന് വൻ പ്രതീക്ഷയാണ് ഉയർത്തുന്നത്. ഇതിന് പിന്നാലെ ട്വിറ്ററിലൂടെ വിജയം അവകാശപ്പെട്ട് ട്രംപ് രംഗത്ത് എത്തിയിരുന്നു. ഈ നിലയൊക്കെ അട്ടിമറിയുകയാണെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP