Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാവേറുകൾക്ക് രക്ഷാതാവളം ഒരുക്കുന്ന പാക്കിസ്ഥാൻ ഇരട്ടിവില നൽകേണ്ടി വരും; ഭീകരർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കും; ഞങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന സൗദി യുഎഇ സർക്കാരുകളും കരുതിയിരിക്കുക; ബുധനാഴ്ച 27 റവല്യൂഷണറി ഗാർഡുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനെ വിരട്ടി ഇറാൻ

ചാവേറുകൾക്ക് രക്ഷാതാവളം ഒരുക്കുന്ന പാക്കിസ്ഥാൻ ഇരട്ടിവില നൽകേണ്ടി വരും; ഭീകരർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കും; ഞങ്ങൾക്കെതിരെ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുന്ന സൗദി യുഎഇ സർക്കാരുകളും കരുതിയിരിക്കുക; ബുധനാഴ്ച 27 റവല്യൂഷണറി ഗാർഡുകൾ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പാക്കിസ്ഥാനെ വിരട്ടി ഇറാൻ

മറുനാടൻ ഡെസ്‌ക്‌

ടെഹ്‌റാൻ: ചാവേറുകളെ തുണയ്ക്കുന്ന പാക്കിസ്ഥാൻ കനത്ത വില നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഇറാൻ. അതിർത്തിക്കടുത്ത് 27 റവല്യൂഷണറി ഗാർഡുകളെ ഭീകരർ വകവരുത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് കാരണം. ഇറാന്റെ പ്രാദേശിക എതിരാളികളായ സൗദി അറേബ്യയ്ക്കും യുഎഇക്കും ഈ മുന്നറിയിപ്പുണ്ട്. ഇറാൻ സേനയെ ആക്രമിക്കുന്ന ഭീകരസംഘങ്ങളെ ഈ രാഷ്ട്രങ്ങൾ പിന്തുണയ്ക്കുവെന്നാണ് ആരോപണം. ഇത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നും റവല്യൂഷണി ഗാർഡ്്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു. ബുധനാഴ്ച നടന്ന ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ട റെവല്യൂഷണറി ഗാർഡുകളുടെ സംസ്‌കാര ചടങ്ങിനിടെയായിരുന്നു കമാൻഡർ മേജർ മുഹമ്മദ് അലി ജഫാരിയുടെ പ്രസ്താവന. എന്നാൽ, മൂന്നുരാഷ്ട്രങ്ങളും ഇറാന്റെ ആരോപണം തള്ളി.

എന്തുകൊണ്ടാണ് പാക് സൈന്യവും സുരക്ഷാസേനയും ഈ വിപ്ലവ വിരുദ്ധ ഗ്രൂപ്പുകൾക്ക് താവളം ഒരുക്കുന്നത്? ഒരുസംശയവും വേണ്ടാ..പാക്കിസ്ഥാൻ ഇരട്ടി വില നൽകേണ്ടി വരും, ജാഫരി പറഞ്ഞു. സുന്നി മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട തീവ്രവാദികളാണ് ഇറാൻ റവല്യൂഷണറി ഗാർഡുകളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടയ്ക്ക് ആറോ, ഏഴോ ചാവേർ ആക്രമണങ്ങൾ തടയാൻ കഴിഞ്ഞു. എന്നാൽ,ദൗർഭാഗ്യവശാൽ ബുധനാഴ്ച മാത്രം അതുസംഭവിച്ചു, ജാഫരി പറഞ്ഞു. വംശീയ ന്യൂനപക്ഷമായ ബലൂച്ചികൾക്ക് വേണ്ടി പോരാടുന്ന സുന്നി ഗ്രൂപ്പായ ജെയ്ഷ് അൽ അജൽ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

വഞ്ചകരായ സൗദി, യുഎഇ സർക്കാരുകൾ അറിയണം... ഇറാന്റെ ക്ഷമ കെട്ടിരിക്കുന്നു. ഒരു കാരണവശാലും ഇനി ഇസ്ലാം വിരുദ്ധ ക്രിമിനലുകൾക്കുള്ള നിങ്ങളുടെ രഹസ്യ പിന്തുണ ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല, ജാഫരി മുന്നറയിപ്പ് നൽകി. നമ്മുടെ രക്തസാക്ഷികളുടെ രക്തത്തിന് സൗദി, യുഎഇ സർക്കാരുകളോട് പകവീട്ടും. ഇതിനായി ഞങ്ങളുടെ കരങ്ങൾ കൂടുതൽ സ്വതന്ത്രമാക്കാൻ പ്രസിഡന്റ് ഹസൻ റൂഹാനിയോട് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്, ജാഫരി പറഞ്ഞു.

പാക്കിസ്ഥാൻ രഹസ്യതാവളമാക്കിയാണ് ഭീകരർ പ്രവർത്തിക്കുന്നതെന്നും അവർക്കെതിരെ നടപടി എടുക്കണമെന്നും ഇറാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഒരുനടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ത്യയുടേതും സമാനമായ അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP