Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മക്കയേയും മദീനയേയും തകർക്കാൻ എന്താണ് ഹൂത്തിക്ക് ഇത്ര വാശി? വിശുദ്ധ നഗരങ്ങൾ രക്ഷപ്പെട്ടത് സൗദിയുടെ കൃത്യമായ ഇടപെടൽ മൂലം; ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കവേ ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താൻ ഹൂത്തികൾ പദ്ധതിയിടുന്നത് എന്തുകൊണ്ട്? സൗദിയുടെ ചടുലനീക്കങ്ങൾക്കൊടുവിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും

മക്കയേയും മദീനയേയും തകർക്കാൻ എന്താണ് ഹൂത്തിക്ക് ഇത്ര വാശി? വിശുദ്ധ നഗരങ്ങൾ രക്ഷപ്പെട്ടത് സൗദിയുടെ കൃത്യമായ ഇടപെടൽ മൂലം; ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കവേ ഇസ്ലാമിക വിശ്വാസത്തിന്റെ അടിത്തറ മാന്താൻ ഹൂത്തികൾ പദ്ധതിയിടുന്നത് എന്തുകൊണ്ട്? സൗദിയുടെ ചടുലനീക്കങ്ങൾക്കൊടുവിൽ ഐക്യരാഷ്ട്ര സഭയുടെ ശക്തമായ ഇടപെടലും

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: ഇറാൻ പിന്തുണയോടെ യെമനിലെ ഹൂത്തികൾ വിശുദ്ധ നഗരങ്ങളായ മക്കയ്ക്കും ജിദ്ദയ്ക്കും നേരെ തൊടുത്തു വിട്ട രണ്ട് മിസൈലുകൾ സൗദി തകർത്ത പശ്ചാത്തലത്തിൽ ഹൂത്തികളെ നിരായുധീകരിക്കാൻ നടപടി കൈക്കൊള്ളണമെന്ന് യുഎൻ സെക്യൂരിറ്റി കൗൺസിലിനോട് സൗദി ആവശ്യപ്പെട്ടു. ഹൂത്തികൾ മക്കയെ ലക്ഷ്യമിടുന്നത് ഇറാന് വേണ്ടിയാണെന്നും ആരോപണമുണ്ട്. പുണ്യ നഗരത്തെ തകർത്ത് ഇസ്ലാമിക ലോകത്തിന് പുതിയ തലസ്ഥാനമുണ്ടാക്കാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ. ഷിയാ-സുന്നി പോരിന്റെ മറ്റൊരു വശമാണ് നടക്കുന്തെന്നും ആക്ഷേപം സജീവമാണ്.

ഇസ്‌ളാമിക വിശ്വാസത്തിന്റെ അടിക്കല്ലായ മക്കയെ നശിപ്പിക്കാനും ആഗോള ഇസ്‌ളാമിന്റെ കേന്ദ്ര സ്ഥാനം ഇറാൻ ആക്കി മാറ്റാനും ശ്രമങ്ങൾ നടക്കുന്നതായി സൗദി അറേബ്യ മുമ്പും ആരോപിച്ചിട്ടുണ്ട്. ഐസിസ് ഭീകരരുടെ ഉദ്ദേശവും ഇസ്ലാമിക ആസ്ഥാനം പിടിച്ചെടുക്കാനും പുതിയ ഇസ്‌ളാമിക ആസ്ഥാനം സ്ഥാപിക്കലുമാണ്. ഇതിന് സമാനമായ നീക്കം വർഷങ്ങളായി ഇറാനും നടത്തുന്നു. സൗദിക്കെതിരേയും മക്കക്കെതിരേയും ഒരു ഇസ്‌ളാമിക ലോകത്തിനായുള്ള ശ്രമം ഇറാൻ മുമ്പും നടത്തിയിരുന്നു. മക്കക്കും മക്ക അടിസ്ഥാനപ്പെടുത്തിയുള്ള ഇസ്‌ളാമിക ലോകത്തിനും ബദൽ ഉണ്ടാക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെന്നാണ് വിലയിരുത്തൽ. ഇറാന്റെ നീക്കം അറബ് മേഖലയിൽ ഭാവിയിൽ വിശുദ്ധ നഗരങ്ങൾക്കായുള്ള മറ്റൊരു രക്ഷചൊരിച്ചിൽ ആകുമോ എന്നാണ് ആശങ്ക. മക്ക ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒരു സ്വതന്ത്ര ഇസ്‌ളാമിക ഭരണത്തിൽ വേണമെന്ന ആവശ്യം ഇറാൻ ഉന്നയിച്ചിരുന്നു.

യെമനിൽ സുന്നി ഭരണകൂടവും ഷിയാ വിമതരും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്നു പ്രത്യക്ഷത്തിൽ തോന്നാം. എന്നാൽ അവർ മേഖലയിലെ രണ്ടു പ്രബല രാഷ്ട്രീയ മത സാമ്പത്തിക ശക്തികളായ സൗദി അറേബ്യയ്ക്കും ഇറാനും വേണ്ടി നിഴൽ യുദ്ധം നടത്തുന്നവരാണെന്നുള്ളതാണ് യാഥാർഥ്യം. സുന്നി ഭരണകൂടത്തിനു സൗദി പിന്തുണ നൽകുമ്പോൾ ഹൂതികൾക്കു പിന്നിലുള്ളത് ഇറാനാണ്. യെമനെ വേദിയാക്കി സൗദിയും ഇറാനും ഇപ്പോൾ നടത്തുന്ന നിഴൽ യുദ്ധം പതിറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ പ്രാദേശിക പകയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ്. ഇസ്ലാമിക ലോകത്ത് സൗദി അറേബ്യയ്ക്കുള്ള നേതൃത്വ പദവിയെ ഇറാൻ ഒരിക്കലും നേരിട്ടു ചോദ്യം ചെയ്തിട്ടില്ല. എന്നാൽ മറ്റു പല വഴിക്കും അവർ തങ്ങളുടെ നീരസം പ്രകടിപ്പിച്ചിരുന്നു. 1987 ജൂലൈ 3-ന് ഇറാനിൽ നിന്നെത്തിയ ഹജ്ജ് സംഘം മക്കയിൽ വച്ച് നടത്തിയ പ്രതിഷേധ പ്രകടനം അത്തരത്തിലുള്ള ഒന്നായിരുന്നു.

ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ വമ്പനൊരു ജാഥയാണ് അവരന്നവിടെ സംഘടിപ്പിച്ചത്. കനത്ത സുരക്ഷാ ക്രമീകരണത്തോടെ തുടങ്ങിയ പ്രകടനം പക്ഷേ സൗദി പൊലീസിന്റെ ഇറാൻ സംഘത്തിനു നേർക്കുള്ള വെടി വെയ്‌പ്പിൽ കലാശിക്കുകയാണ് ഉണ്ടായത്. യൂദ്ധം തന്നെയായി മാറിയ ആ സാഹചര്യത്തിൽ 300-ഓളം വരുന്ന ഇറാനികൾക്കും 150-ഓളം മറ്റുള്ളവർക്കും ജീവൻ നഷ്ടമായി. അതിൽ 100-ഓളം പേർ സൗദി സുരക്ഷാ സേനയിലെ അംഗങ്ങൾ തന്നെയായിരുന്നു. അന്ന് മുതൽ തന്നെ മക്കയോടും മദീനയോടും ഇറാന് പകയുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് ഇറാനിലെ പല തീർത്ഥാടന കേന്ദ്രങ്ങളും ആക്രമങ്ങളിൽ തകർക്കപ്പെട്ടിരുന്നു. ഇതിന് പിന്നിൽ സൗദിയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇതും മക്കയോടും മദീനയോടും ഇറാനുള്ള വൈരാഗ്യം കൂട്ടി. ഇതെല്ലാമാണ് ഹൂത്തികളിലൂടെ ഈ പുണ്യ നഗരങ്ങളെ ഇറാൻ ലക്ഷ്യമിടുന്നതിന് കാരണമെന്നാണ് വിലയിരുത്തൽ.

ഇതിന് വേണ്ടിയുള്ള പോരാട്ടമാണ് ഹൂത്തികൾ ഇറാന് വേണ്ടി നടത്തുന്നതെന്നാണ് ആരോപണം. നിരന്തരം ആക്രമണം നടത്തി സൗദിയെ അസ്ഥിരപ്പെടുത്തുകയാണ് ഇറാൻ പിന്തുണയുള്ള ഹൂത്തികളുടെ ലക്ഷൃം. ഗൾഫ് മേഖലയുടെ പ്രധാന വരുമാന സ്രോതസായ എണ്ണക്കുനേരെയും ഹൂത്തികൾ ആക്രമണം ആരംഭിച്ച പശ്ചാത്തലത്തിലും യുദ്ധ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിലും സൽമാൻ രാജാവ് മക്കയിൽ ഉച്ചകോടി വിളിച്ചുചേർത്തിട്ടുണ്ട്. മക്കയെ തകർത്ത് സൗദിയുടെ ആത്മീയ അടിത്തര തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. നാല് വർഷം മുമ്പ് യമനിൽ ആഭൃന്തര സംഘർഷം ആരംഭിച്ചത് മുതലാണ് ഹൂത്തി വിമതർ സൗദി അറേബൃക്കുനേരെ ബാലസ്റ്റിക്ക് മിസൈൽ ആക്രമണം തുടങ്ങിയത്.

യമനിൽ വിമത പ്രവർത്തനം നടത്തുന്ന ഹൂത്തികൾക്കെതിരെ സൗദി അറേബൃയുടെ നേതൃത്വത്തിലുള്ള സഖൃ സേന നടപടികൾ തുടങ്ങിയതോടെയാണ് ഹൂത്തികൾ സൗദി അറേബൃയെ ലക്ഷൃമാക്കി മിസൈൽ വർഷം തുടങ്ങിയത്. നാല് വർഷത്തിനിടെ 230ഓളം മിസൈലുകൾ സൗദി അറേബൃക്കുനേരെ ഹൂത്തികൾ ലക്ഷൃമിട്ടതായാണ് കണക്ക്. ഇതുവരെ സൗദിക്കുനേരെ തൊടുത്തുവിട്ട മിസൈലുകളെല്ലാം ലക്ഷൃ സ്ഥാനത്ത് എത്തും മുമ്പ് സൗദി സേനക്ക് തകർക്കാനായിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മക്ക ലക്ഷൃമിട്ട് ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയിരുന്നെങ്കിലും അന്നും തായിഫിൽവെച്ച് സേന തകർത്തിരുന്നു. തിങ്ങളാഴ്ചയിലെ മിസൈൽ ആക്രമണത്തിന് മുമ്പ് ഏറ്റവും അവസാനമായി ആക്രമണമുണ്ടായത് കഴിഞ്ഞ ആഴ്ച റിയാദ് പ്രവിശൃയിലെ അഫീഫ്, ദവാത്മി എന്നിവിടങ്ങളിലെ എണ്ണപൈപ്പ്‌ലൈനിലെ പമ്പിങ് നിലയത്തിനുനേരെയായിരുന്നു.

ഇന്നലെ അതിരാവിലെ തകർത്ത മിസൈലുകൾ പതിച്ചത് തായിഫിൽ നിന്ന് മക്കയിലേക്ക് നീളുന്ന വാദി ജലീൽ താഴ്‌വരയിലാണെന്ന് അറബ് സഖ്യ സേന വാക്താവ് പറഞ്ഞു. റമസാന്റെ പവിത്രത കാത്ത് സൂക്ഷിക്കാതെ പുണ്യ നഗരത്തിന് നേരെ നടത്തുന്ന ഇറാൻ പിന്തുണയുള്ള ഹൂത്തി ആക്രമണങ്ങൾ ലോക രാഷ്ട്രങ്ങൾ അപലപച്ചിട്ടുണ്ട്. വിശുദ്ധ നഗരത്തെ സംരക്ഷിക്കാൻ ലോക മുസ്ലിം രാഷ്ട്രങ്ങൾ രംഗത്ത് വരേണ്ട സമയമാണിതെന്നും സൗദി പറഞ്ഞു. ചുവപ്പ് വര ലംഘിച്ചിരിക്കെ ഇറാൻ, ആക്രമണങ്ങളെ അപലപിക്കുന്നതിൽ കാര്യമില്ല. ഇനിയൊരു പ്രകോപനം ഉണ്ടായാൽ ടെഹ്റാനു നേരെ കടുത്ത തിരിച്ചടി ഉണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നൽകി. യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ കരാർ ലംഘിച്ചാണ് രണ്ട് പ്രധാന ഇന്ധന സംഭരണ ശാലക്ക് നേരെ ഹൂത്തികൾ കഴിഞ്ഞ ദിവസം ഡ്രോൺ ആക്രമണം നടത്തിയത്.

മധ്യ കിഴക്കൻ മേഖലയിലെ യുദ്ധാന്തരീക്ഷം ക്രൂഡ് ഓയിൽ നീക്കത്തെ പ്രതികൂലമായി ബാധിക്കും. യുഎഇ സമുദ്രാതിർത്തിയിൽ സൗദി കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണവും എണ്ണ വിതരണ ശാലകൾക്ക് നേരെയുള്ള അട്ടിമറിയും പുണ്യ നഗരങ്ങൾ ലക്ഷ്യം വെച്ചുള്ള മിസെയിലും ആഗോള വിപണയിൽ എണ്ണവില വർധിപ്പിച്ചു. മേഖലയിൽ ടെഹ്റാൻ ഉയർത്തുന്ന പ്രശ്‌നങ്ങൾ മുഖ്യ വിഷയമായെടുത്ത് മെയ്‌ 30ന് മക്കയിൽ അറബ് രാഷ്ടങ്ങളുടെ അടിയന്തര ഉച്ചകോടി വിളിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP