Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; എയർപോർട്ടിനെ നേരെ തുടർച്ചയായി തൊടുത്ത മിസൈലുകൾ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഉപയോഗിച്ചു തകർത്തു; മിസൈൽ തകർക്കുന്ന വീഡിയോയും പുറത്തുവിട്ടു; ആക്രമണം നടന്നത് നിരവധി മലയാളികൾ വസിക്കുന്ന നഗരത്തിലായതിനാൽ എങ്ങും ആശങ്ക; ആകാശത്ത് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ; ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതരെ ഇനി വെച്ചേക്കില്ലെന്ന് കർശന നിലപാടി സൗദി അറേബ്യ

ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണം; എയർപോർട്ടിനെ നേരെ തുടർച്ചയായി തൊടുത്ത മിസൈലുകൾ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഉപയോഗിച്ചു തകർത്തു; മിസൈൽ തകർക്കുന്ന വീഡിയോയും പുറത്തുവിട്ടു; ആക്രമണം നടന്നത് നിരവധി മലയാളികൾ വസിക്കുന്ന നഗരത്തിലായതിനാൽ എങ്ങും ആശങ്ക; ആകാശത്ത് വൻ ശബ്ദം കേട്ടതായി പ്രദേശവാസികൾ; ഇറാൻ പിന്തുണക്കുന്ന ഹൂതി വിമതരെ ഇനി വെച്ചേക്കില്ലെന്ന് കർശന നിലപാടി സൗദി അറേബ്യ

മറുനാടൻ ഡെസ്‌ക്‌

ജിദ്ദ: മലയാളികൾ അടക്കമുള്ളവരെ ആശങ്കയിലാക്കി സൗദി- ഹൂതി വിമതർ പോരാട്ടം കനക്കുന്നു. ജിദ്ദയിലെ വിമാനത്താവളത്തെയും ലക്ഷ്യമിട്ട് യെമൻ വിമതർ തൊടുത്തുവിട്ട മിസൈലുകൾ സൗദി വ്യോമസേന തകർത്തു. എയർപോർട്ടിനെ ലക്ഷ്യമിട്ട് വന്ന മിസൈലുകളെ അമേരിക്കൻ പാട്രിയറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് തകർക്കുകയായിരുന്നു സൗദി ചെയ്തത്. തുടർച്ചയായി രണ്ട് മിസൈലുകൾ വിമാനത്താവളം ലക്ഷ്യമാക്കി വന്നെങ്കിലും ഈ മിസൈലുകളെ തകർത്തതോടെ വൻദുരന്തമാണ് ഒഴിഞ്ഞത്. ജിദ്ദയിലെ കിങ് അബ്ദുൾ അസീസ് രാജ്യാന്തര വിമാനത്താവളത്തിന് നേരെയാണ് ആക്രമണ ശ്രമം ഉണ്ടായത്. അമേരിക്കൻ പ്രതിരോധ സാങ്കേതിക വിദ്യയായ അമേരിക്കൻ പാട്രിയറ്റിന്റെ സഹായത്തോടെയാണ് മിസൈലുകൾ തകർത്തതെന്ന് സൗദി എയർഫോഴ്‌സ് അറിയിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധഭീഷണി ഗൾഫ് മേഖലയെ പ്രതിസന്ധിയിലാക്കുന്നതിന് പിന്നാലെയാണ് ഹൂതി വിമതരുടെ മിസൈൽ ആക്രമണവും ഉണ്ടായത്. തിങ്കളാഴ്ച രാവിലെയോടെയാണ് സൗദി നഗരമായ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൂതി ഭീകരർ രണ്ട് മിസൈലുകൾ തൊടുത്തത്. എന്നാൽ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് ഇവ കണ്ടെത്തി കൃത്യമായി തകർത്തു. ഇനിയും മിസൈലുകൾ തൊടുത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വിമാനത്താവളത്തിലെ വ്യോമഗതാഗതം തത്കാലത്തേക്ക് നിറുത്തിയതായും റിപ്പോർട്ടുകളുണ്ട്.

കൂടാതെ മറ്റൊരു നഗരമായ തായിഫിനെ ലക്ഷ്യമിട്ടെത്തിയ മറ്റ് മിസൈലുകൾ പാട്രിയറ്റ് സംവിധാനം തകർത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇതിന് പിന്നാലെ യെമനിലെ ജനവാസ കേന്ദ്രങ്ങളിൽ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായും വിവരമുണ്ട്. സൗദി സഖ്യസേനയെ ലക്ഷ്യമിട്ട് അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾ തൊടുത്തതായി ഹൂതി വിമതസേന അവകാശപ്പെട്ടു. ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടതായും ഇവർ പറയുന്നു. സൗദി സഖ്യസേന യെമനിൽ നടത്തുന്ന കൂട്ടക്കുരുതിക്ക് പ്രതികാരമായാണ് ഇപ്പോഴത്തെ ആക്രമണമെന്നും അവർ പറയുന്നു. എന്നാൽ അമേരിക്കൻ നിർമ്മിത പാട്രിയറ്റ് സംവിധാനം ഉപയോഗിച്ച് മിസൈലുകളെ വിജയകരമായി തകർത്തുവെന്ന് സൗദി വ്യോമസേന അറിയിച്ചു.

ഇതിന്റെ വീഡിയോയും സൗദി മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ആകാശത്ത് വൻ ശബ്ദം കേട്ടതായി ഇവിടെ താമസിക്കുന്ന ആളുകൾ സോഷ്യൽ മീഡിയ വഴി പറയുന്നുണ്ട്. മലയാളികൾ അടക്കം നിരവധി പേർ താമസിക്കുന്ന പ്രദേശമാണ് ജിദ്ദ എന്നതിനാൽ ഇവിടെ ആക്രമണം ഉണ്ടായെന്ന വാർത്ത മലയാളികളെയും ആശങ്കയിലാക്കുന്നുണ്ട്. ഇറാന്റെ പിന്തുണയോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നും സൗദി മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്.

രക്ഷകനായി അമേരിക്കൻ പാട്രിയറ്റ്

ജിദ്ദയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതരുടെ മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ സൗദിക്ക് സാധിച്ചത് അമേരിക്കാൻ പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ മികവോടെയാണ്. റഡാർ സംവിധാനം ഉപയോഗിച്ച് മിസൈൽ കണ്ടത്തുകയും ആകാശത്തുവച്ച് നശിപ്പിക്കുകയും ചെയ്യുന്ന ഭൂതലആകാശ മിസ്സെൽ സംവിധാനമാണ് പാട്രിയറ്റ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്.

ഏകദേശം 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഈ സംവിധാനത്തിന് ചിലവു വരുന്നത്. അമേരിക്കയുടെ കൈവശം 1,106 പാട്രിയറ്റ് ലോഞ്ചറുകൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രതിരോധ കരാറുകാരനായ റയ്ത്തിയോണാണ് ആദ്യമായി ഈ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത്. 1981 മുതൽ ലോകത്തിലെവിടെ മിസൈൽ വിക്ഷേപിച്ചാലും അമേരിക്ക അറിയുംഅത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന നിരവധി മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഉള്ളതിനാൽ ലോകത്തിന്റെ ഏത് കോണിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചാലും അമേരിക്കൻ പ്രതിരോധ വകുപ്പിന് മിനിട്ടുകൾക്കുള്ളിൽ അറിയാൻ കഴിയും.

അമേരിക്കൻ ഐക്യ നാടുകൾക്ക് മിസൈൽ ഭീഷണിയാകുമോ എന്നാണ് പ്രതിരോധ വകുപ്പിന് കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കേന്ദ്രം പരിശോധിക്കുന്നത്. പിന്നീട് തങ്ങളുടെ സഖ്യകക്ഷികൾക്ക് ഭീഷണിയാകുമോ എന്നും പരിശോധിക്കും. എന്തെങ്കിലും തരത്തിലുള്ള ഭീഷണിയാണെന്ന് കണ്ടെത്തുകയാണെങ്കിൽ നിമിഷങ്ങൾക്കുള്ളിൽ പിന്തുടർന്ന് തകർക്കാൻ കഴിയുന്ന ആയിരക്കണക്കിന് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ലോകത്തിന്റെ വിവിധ ഇടങ്ങളിൽ അമേരിക്ക തയ്യാറാക്കിയിട്ടുണ്ട്.

യുദ്ധമുണ്ടായാൽ ഇറാനെ ഇല്ലാതാകുമെന്ന് ട്രംപ്

ഗൾഫിൽ യുദ്ധഭീതി മുറുകവേ ഇറാനെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. ഇറാന് യുദ്ധം വേണമെങ്കിൽ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും ട്രംപ് ട്വീറ്റ് ചെയ്തു. മൂന്നു ദിവസം മുൻപ് ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞിരുന്നു. നേരത്തെ ഗൾഫ് തീരത്തേക്ക് അമേരിക്ക യുദ്ധ കപ്പലുകളും പോർവിമാനങ്ങളും അയച്ചിരുന്നു. ഇറാനെ ലക്ഷ്യമിട്ട് മിസൈൽ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അർലിങ്ടണാണ് ഗൾഫ് മേഖലയിൽ അമേരിക്ക വിന്യസിച്ചത്. സൗദിയിൽ ഹൂതി വിമതർ ഡ്രോൺ ആക്രമണം നടത്തിയതും ഇറാഖിലെ അമേരിക്കൻ എംബസിക്ക് പുറത്ത് സ്ഫോടനമുണ്ടായതിന് പിന്നിലും ഇറാനാണെന്ന് ആരോപണമുണ്ടായിരുന്നു.

2015ൽ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള ആണവ കരാറിൽനിന്ന് ഡൊണാൾഡ് ട്രംപ് പിന്മാറുകയും ഏകപക്ഷീയമാ ഉപരോധങ്ങൾ എർപ്പെടുത്തുകയും ചെയ്ത ശേഷമാണ് ഇറാനുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതൽ വഷളായത്. കഴിഞ്ഞ മാസം ഇറാൻ പരമോന്നത സൈന്യത്തെ അമേരിക്ക ഭീകരസംഘമായി പ്രഖ്യാപിച്ചിരുന്നു. യു.എസ് സെൻട്രൽ കമാൻഡിനെ തിരിച്ച് ഇറാനും ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP