Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് '; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധം

'അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്ത്; യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ പ്രസിഡന്റ് ദുർബലപ്പെടുത്തുന്നു; ഓരോ വോട്ടുകളും എണ്ണണം; തെളിവില്ലാതെ അട്ടിമറിയെന്ന് പറയുന്നത് രാജ്യത്തെ അപമാനിക്കലാണ് '; ട്രംപിനെ പരസ്യമായി തള്ളി സ്വന്തം പാർട്ടിയിലെ നേതാക്കൾ; അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന പ്രസിഡന്റിനെതിരെ ഭരണപക്ഷത്തും പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: യുഎസ് പ്രഡിന്റ് തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ച് പ്രസിഡറ് ഡൊണാൾഡ് ട്രംപ് കോടതിയെ അടക്കം സമീപിച്ചിരിക്കയാണ്. സ്്റ്റോപ്പ് ദ കൗണ്ടിങ്ങ് എന്നാണ് അദ്ദേഹം ട്വിറ്ററിലടക്കം പ്രതികരിച്ചത്. ട്രംപിന്റെ തോക്കേന്തിയ അനുയായികൾ ആവട്ടെ തെരുവിൽ ഇറങ്ങി പലയിടത്തും ഡെമോക്രാറ്റുകളുമായി ഏറ്റുമുട്ടുകയാണ്. ട്രംപിന്റെ ലീഡ് നില ക്രമേണ കുറയുകയും ബൈഡൻ ജയിക്കുമെന്നുമുള്ള അവസ്ഥ വന്നതോടെ ആകെ ഭ്രാന്തായ മട്ടിലാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ.

ട്രംപിന്റെ പല ട്വീറ്റുകളും വ്യാജവിവരങ്ങളാണെന്ന് പറഞ്ഞ് ട്വിറ്റർ നേരത്തെ തന്നെ നീക്കിയിരുന്നു. യുഎസ് പ്രസിഡന്റിന്റെ വാർത്താസമ്മേളനം പാതിവഴിക്കുവെന്ന് നിർത്തിയാണ് മാധ്യമങ്ങൾ പ്രതികരിച്ചത്. എന്നാൽ ഇപ്പോഴിതാ അമേരിക്കയെ മൊത്തം അപമാനിക്കുന്നതിന് എതിരെ സ്വന്തം പാർട്ടിയിൽനിന്ന് ട്രംപ് പ്രതിഷേധം നേരിടുകയാണ്. പല റിപ്പബ്ലിക്കൻ നേതാക്കളും പരസ്യമായി പ്രതികരിച്ചാണ് ട്രംപിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്.

മെയിൽ ഇൻ ബാലറ്റുകളെക്കുറിച്ച് ആഴ്ചകൾക്ക് മുൻപേ പരാതിപ്പെട്ടിരുന്ന ട്രംപ് വ്യാഴാഴ്ച വൈകിട്ടോടെ ഈ ആരോപണം ശക്തമാക്കിയിരുന്നു. ബാലറ്റ് എണ്ണൽ പ്രക്രിയ അന്യായവും അഴിമതി നിറഞ്ഞതുമാണെന്നായിരുന്നു വൈറ്റ് ഹൗസിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞത്. എന്നാൽ ഈ അവകാശവാദങ്ങളെ വിശദാംശങ്ങളോ തെളിവുകളോ ഉപയോഗിച്ച് സാധൂകരിക്കാൻ ട്രംപിന് സാധിച്ചിരുന്നില്ല.വ്യാപകമായ തട്ടിപ്പ് നടന്നതായുള്ള ഒരു സംഭവവും സംസ്ഥാന- ഫെഡറൽ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ വാദത്തെ എതിർത്ത് റിപ്പബ്ലിക്കൻ പാർട്ടിയിലുള്ള മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയത്.ട്രംപിന്റെ പരാമർശങ്ങൾ യു.എസ് രാഷ്ട്രീയ പ്രക്രിയയെ തന്നെ ദുർബലപ്പെടുത്തുന്നതാണെന്നും തെരഞ്ഞെടുപ്പിൽ എല്ലാവരുടേയും വോട്ടുകൾ കണക്കാക്കുമെന്ന അമേരിക്കക്കാരുടെ വിശ്വാസത്തെ തന്നെ തകർക്കുന്നതാണെന്നുമാണ് റിപ്പബ്ലിക്കൻ ക്യാമ്പിലെ മുതിർന്ന നേതാക്കളുടെ അഭിപ്രായം.

അട്ടിമറി നടന്നതായുള്ള ട്രംപിന്റെ അവകാശവാദങ്ങൾ ഭ്രാന്താണെന്നായിരുന്നു ഇല്ലിനോയിസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ആദം കിൻസിംഗർ ട്വീറ്റ് ചെയ്തത്.തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന് ആശങ്ക ട്രംപിനുണ്ടെങ്കിൽ അവ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ എത്തിക്കേണ്ടതുണ്ടെന്നും അല്ലാതെ ഒരു അടിസ്ഥാനവുമില്ലാതെ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

നമ്മുടെ ഡെമോക്രാറ്റിക് പ്രക്രിയയെ ദുർബലപ്പെടുത്തുന്ന പ്രസിഡന്റുമാരുടെ ഇത്തരം അഭിപ്രായത്തിന് വിലകൽപ്പിക്കേണ്ടതില്ല എന്നാണ് 2024 ൽ പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാൻ സാധ്യതയുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ മുതിർന്ന നേതാവായ ലാരി ഹോഗൻ പറഞ്ഞത്.അമേരിക്ക വോട്ടുകൾ എണ്ണുകയാണ്. മുൻകാലങ്ങളിൽ നടന്നതുപോലെ തന്നെ തെരഞ്ഞെടുപ്പ് ഫലത്തെ നമ്മൾ മാനിക്കണം. വ്യക്തകൾക്കല്ല തെരഞ്ഞെടുപ്പ് പ്രക്രിയക്കും ജനാധിപത്യത്തിനുമാണ് ഇവിടെ പ്രാധാന്യമെന്നും അവർ ട്വിറ്ററിൽ കുറിച്ചുഒരു സംസ്ഥാനം തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ഏതെങ്കിലും സ്ഥാനാർത്ഥി വിശ്വസിക്കുന്നുവെങ്കിൽ അതിനെ കോടതിയിൽ വെല്ലുവിളിക്കാനും ആ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ ഹാജരാക്കാനും അവർക്ക് അവകാശമുണ്ട്.

എന്നാൽ നിയമപരമായി രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണാൻ ദിവസമെടുക്കുന്നത് വഞ്ചനയല്ല. അതിനെ അട്ടിമറിയെന്ന് വിളിക്കാൻ സാധിക്കില്ല. നിയമപരമായ വോട്ടിങ് സമയപരിധിക്ക് ശേഷം രേഖപ്പെടുത്തുന്ന വോട്ടുകളിൽ മാത്രമേ കോടതിക്ക് ഇടപെടാൻ സാധിക്കുയകുള്ളൂ എന്നായിരുന്നു ഫ്‌ളോറിഡയിലെ റിപ്പബ്ലിക്കൻ നേതാവായ സെൻ മാർക്കോ റൂബിയോ ട്വീറ്റിൽ പ്രതികരിച്ചത്. 2012-ൽ പാർട്ടിയുടെ പ്രസിഡന്റ് നോമിനിയായ സെൻ മിറ്റ് റോംനി പറഞ്ഞത് വോട്ടുകൾ എണ്ണുന്നതിലെ കാലതാമസം നിരാശാജനകമാണെന്നായിരുന്നു. എന്നാൽ ട്രംപിനെ അനുകൂലിക്കാൻ ഇവരും തയ്യാറായിട്ടില്ല.

എന്തെങ്കിലും ക്രമക്കേടുകൾ ആരോപിക്കപ്പെടുകയാണെങ്കിൽ, അവ അന്വേഷിച്ച് കോടതികളിൽ പരിഹരിക്കപ്പെടും. ആദ്യംജനാധിപത്യത്തിലും നമ്മുടെ ഭരണഘടനയിലും അമേരിക്കൻ ജനതയിലും വിശ്വസിക്കുകയെന്നും ഇവർ ട്വീറ്റ് ചെയ്തു.പെൻസിൽവാനിയയിലും ജോർജിയയിലും അരിസോണയിലും തെരഞ്ഞെടുപ്പ് അട്ടിമറി ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിയും റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭിന്നത രൂപപ്പെട്ടിരുന്നു.ഫലങ്ങൾ വരുന്നതുവരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് അവരുടെ ജോലി പൂർത്തിയാക്കാൻ സമയം നൽകേണ്ടത് അനിവാര്യമാണെന്നുമായിരുന്നു ട്രംപ് സഖ്യകക്ഷിയും സെനറ്റ് നേതാവുമായ മിച്ച് മക്കോണൽ മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നെന്ന ട്രംപിന്റെ വാദം അപകടകരവും തെറ്റായതുമാണെന്നും ട്രംപിന്റെ പരാമർശങ്ങൾ യുഎസ് രാഷ്ട്രീയ പ്രക്രിയയെ ദുർബലപ്പെടുത്തുകയും ഈ രാഷ്ട്രം കെട്ടിപ്പടുത്ത അടിത്തറയെ തകർക്കുകയും ചെയ്യുമെന്നായിരുന്നു ടെക്‌സസിലെ റിപ്പബ്ലിക്കൻ നേതാവായ വിൽ ഹർഡ് പ്രതികരിച്ചത്. ഓരോ അമേരിക്കക്കാരന്റേയും വോട്ടുകൾ എണ്ണണമെന്നും അദ്ദേഹം പറഞ്ഞു.താൻ തോറ്റാൽ അത് അംഗീകരിക്കില്ല എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇതും ഇപ്പോൾ സ്വന്തം പാർട്ടി അണികൾ തന്നെ ചോദ്യം ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP