Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഒപ്പമുണ്ടെന്ന് അറിയിക്കൽ; ഡെപ്യൂട്ടി അസി. സെക്രട്ടറിയെ സമാധാനദൂതിനായി നിയോഗിച്ചു; ജറുസലേമിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഹമാസ് മിസൈൽ ആക്രമണം

ഇസ്രയേലിനെ പിന്തുണച്ച് അമേരിക്ക; രാജ്യത്തിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ജോ ബൈഡൻ; നെതന്യാഹുവിനെ ഫോണിൽ വിളിച്ച് ഒപ്പമുണ്ടെന്ന് അറിയിക്കൽ; ഡെപ്യൂട്ടി അസി. സെക്രട്ടറിയെ സമാധാനദൂതിനായി നിയോഗിച്ചു; ജറുസലേമിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയും ഹമാസ് മിസൈൽ ആക്രമണം

മറുനാടൻ ഡെസ്‌ക്‌

ജറുസലം: ഇസ്രയേൽ-ഫലസ്തീൻ പ്രശ്‌നം കൂടുതൽ രൂക്ഷമാകുമ്പോൾ ഇസ്രയേൽ പക്ഷത്തു തന്നെയാണെന്ന് അറിയിച്ച് അമേരിക്ക. ഇസ്രയേലിനെ പിന്തുണച്ചു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും രംഗത്തുവന്നു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്ന് ബൈഡൻ പറഞ്ഞു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഫോണിൽ വിളിച്ചു കൊണ്ടാണ് ബൈഡൻ അമേരിക്കയുടെ പിന്തുണ അറിയിച്ചത്. ഇസ്രയേലിന്റെ എക്കാലത്തെയും മികച്ച സൗഹൃദ രാഷ്ട്രമായി ഇസ്രയേൽ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസിന്റെ മിസൈൽ ആക്രമണങ്ങളെ അപലപിച്ചു കൊണ്ടാണ് ബൈഡൻ ഇസ്രയേലിന് പിന്തുണ അറിയിച്ചത്.

പിന്തുണയ്ക്ക് പിന്നാലെ മേഖലയിലെ സമാധാനം പുനഃസ്ഥാപിക്കാനായി ഡെപ്യൂട്ടിൽ അസിസ്റ്റന്റ് സെക്രട്ടറിയെയും ബൈഡൻ സമാധാന ദൂതിനായി നിയോഗിച്ചു. ഹാഡി ആംമർ സംഘർഷ ബാധിത മേഖല സന്ദർശിക്കും. അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഹമാസ് ആക്രമണങ്ങളെ അപലപിച്ചു. അമേരിക്കൻ പിന്തുണ കൂടി ലഭിച്ചതോടെ ഹമാസ് കേന്ദ്രങ്ങൾക്ക് മേൽ ഇസ്രയേൽ ആക്രമണവും ശക്തമാക്കി. ഹമാസ് ആയിരം മിസൈലുകൾ തൊടുത്തുവെന്നാണ് ഇസ്രയേൽ പറയുന്നത്.

ഇസ്രയേൽ വ്യോമാക്രമണത്തിൽ പതിനാറ് പ്രധാന നേതാക്കൾ കൊല്ലപ്പെട്ടുതിനുപിന്നാലെ കിഴക്കൻ ഇസ്രയേലിൽ റോക്കറ്റ് വർഷം നടത്തി തിരിച്ചടിച്ച് ഹമാസും രംഗത്തുണ്ട്. ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും മിസൈൽ ടെക്‌നോളജി തലവൻ ജോമ തഹ്ലയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഫലസ്തീനിൽ ഇതുവരെ പതിനാല് കുട്ടികളുൾപ്പടെ 67 പേരും ഇസ്രയേലിൽ 7 പേരും കൊല്ലപ്പെട്ടു.

2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിർന്ന നേതാവാണ് ബാസിം ഇസ്സ. സൈബർ വിഭാഗം മേധാവി കൂടിയാണ് ഇസയ്‌ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്ല. ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണണം. ഗസ്സയിലെ ഹമാസ് ഭരണത്തിന്റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്സ്. ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു.

ടെൽ അവീവ്, അഷ്‌കലോൺ, ലോട് നഗരങ്ങൾ ലക്ഷ്യമിട്ടാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണം. സംഘർഷം ആളിപ്പടർന്നതോടെ ഇസ്രയേൽ ഫലസ്തീൻ അതിർത്തി നഗരങ്ങളിൽ ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയാണ്. ഇസ്രയേൽ അധിനിവേശ നീക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ അഭ്യർത്ഥിച്ചു.

ഇപ്പോൾ ജറുസലേമിലെ ജനവാസ കേന്ദ്രങ്ങളെയും ഉന്നം വെച്ചുകൊണ്ടാണ് ഹമാസിന്റെ മിസൈൽ ആക്രമണം നടക്കുന്നത്. സംഘർഷം ആളിപ്പടർന്നതോടെ ഇസ്രയേൽ ഫലസ്തീൻ അതിർത്തി നഗരങ്ങളിൽ ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയാണ്. ഇസ്രയേൽ അധിനിവേശ നീക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ അഭ്യർത്ഥിച്ചു.

ഇസ്രയേൽഫലസ്തീൻ സംഘർഷത്തിൽ മിസൈൽറോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്. മേഖലയിൽ 2019നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്നാണു റിപ്പോർട്ട്. അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷമാണ് ഇപ്പോൾ കൈവിട്ടത്.

ഷെയ്ഖ് ജാറ മേഖലയിലെ ഫലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഏതാനും നാളുകളായി സംഘർഷമാണ്. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടർന്നു ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തി. ഇതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു.

അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നൂറുകണക്കിനു ഫലസ്തീൻകാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കമുള്ളവരെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അറിയിച്ചു.

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം, എമർജൻസി ഹെൽപ്‌ലൈൻ തുറന്ന് എംബസി

ഇസ്രയേൽ - ഫലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇസ്രയേലിലെ ഇന്ത്യൻ എംബസി. ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും എംബസി നിർദ്ദേശം നൽകുന്നു. അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറും എംബസി പുറത്തിറക്കിയിട്ടുണ്ട് - നമ്പർ: +972549444120.

ഇന്നലെ ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരോട് എംബസി ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. തദ്ദേശീയ ഭരണസമിതികൾ, അഥവാ ലോക്കൽ അഥോറിറ്റികൾ ശുപാർശ ചെയ്യുന്ന കാര്യങ്ങൾ നിരീക്ഷണമെന്നും, അനാവശ്യയാത്രകൾ ഒഴിവാക്കി സേഫ് ഷെൽട്ടറുകൾക്ക് അടുത്ത് തന്നെ തങ്ങണമെന്നും എംബസി നിഷ്‌കർഷിക്കുന്നു.

എമർജൻസി നമ്പറിൽ സേവനം ലഭ്യമായില്ലെങ്കിൽ [email protected] - എന്ന മെയിൽ ഐഡിയിൽ ഒരു സന്ദേശം നൽകണമെന്നും എംബസി ആവശ്യപ്പെടുന്നു. എല്ലാ തരം മാർഗനിർദ്ദേശങ്ങളും നൽകാൻ എംബസി അധികൃതർ തയ്യാറാണെന്നും ജാഗ്രത പാലിക്കണമെന്നും, ഫേസ്‌ബുക്കിലൂടെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ വിവിധ പ്രാദേശിക ഭാഷകളിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പുകളിൽ ടെൽ അവീവിലെ ഇന്ത്യൻ എംബസി വ്യക്തമാക്കുന്നു. ലോക്ക്ഡൗൺ മൂലം വിമാനസർവീസ് നിർത്തിവച്ചതിനാൽ ഇന്ത്യയിലേക്കുള്ള യാത്ര മുടങ്ങിയ ഇന്ത്യക്കാർ പലരും അവിടെ കുടുങ്ങിയ നിലയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP