Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുൽവാമ ചാവേറാക്രമണം: ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാൻ; നടപടിയെടുക്കാൻ കഴിയുന്ന തെളിവുണ്ടെങ്കിൽ നൽകണം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാർ കടുംകൈക്ക് മുതിരാൻ സാധ്യതയെന്ന് വിവിധ രാഷ്ട്രങ്ങളെ ആശങ്ക അറിയിച്ചു; മോദിക്ക് മുമ്പിൽ രണ്ടുവഴികൾ..അതിൽ ഏതു തിരഞ്ഞെടുക്കുമെന്ന് കണ്ടറിയണമെന്ന് പാക് വിദേശകാര്യമന്ത്രി; തങ്ങൾക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും ഷാ മഹ്മൂദ് ഖുറേഷി മ്യൂണിക്കിൽ ജിയോ ന്യൂസിനോട്

പുൽവാമ ചാവേറാക്രമണം: ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാൻ; നടപടിയെടുക്കാൻ കഴിയുന്ന തെളിവുണ്ടെങ്കിൽ നൽകണം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മോദി സർക്കാർ കടുംകൈക്ക് മുതിരാൻ സാധ്യതയെന്ന് വിവിധ രാഷ്ട്രങ്ങളെ ആശങ്ക അറിയിച്ചു; മോദിക്ക് മുമ്പിൽ രണ്ടുവഴികൾ..അതിൽ ഏതു തിരഞ്ഞെടുക്കുമെന്ന് കണ്ടറിയണമെന്ന് പാക് വിദേശകാര്യമന്ത്രി; തങ്ങൾക്ക് യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്നും ഷാ മഹ്മൂദ് ഖുറേഷി മ്യൂണിക്കിൽ ജിയോ ന്യൂസിനോട്

മറുനാടൻ മലയാളി ഡസ്‌ക്

ഇസ്ലാമബാദ്: പുൽവാമ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ വാദം തള്ളി പാക്കിസ്ഥാന്റെ മറുപടി. തെളിവുണ്ടെങ്കിൽ നൽകണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പറഞ്ഞു. ചൈന ഒഴിച്ചുള്ള രാഷ്ട്രങ്ങൾ ആക്രമണത്തെ അപലപിക്കുകയും ശക്തമായ നിലപാട് എടുക്കുകയും ചെയ്തിട്ടും നിഷേധാത്മക സമീപനമാണ് പാക്കിസ്ഥാൻ സ്വീകരിക്കുന്നതെന്നതിന്റെ തെളിവാണ് ഇന്നത്തെ പ്രതികരണം.

അക്രമം തന്ത്രമോ, സർക്കാരിന്റെ നയമോ അല്ല, മ്യൂണിച്ചിൽ ജിയോ ന്യൂസിനോട് അദ്ദേഹം പറഞ്ഞു. ചാവേറാക്രമണത്തെ അപലപിക്കുന്നു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിക്കാതെ ഇന്ത്യ ആരോപണം ഉന്നയിച്ചതിൽ അൽപം സങ്കടമുണ്ട്. പാക്കിസ്ഥാനെതിരെ ആരോപണം ഉന്നയിക്കാൻ ഒരുമിനിട്ട് പോലുമെടുത്തില്ല. ലോക രാഷ്ട്രങ്ങൾ ഈ സംഭവത്തെ അപലപിച്ചിട്ടുണ്ട്. കാരണം ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. അതേസമയം, ഇന്ത്യയ്ക്കുള്ളിൽ നിന്നും വരുന്ന ശബ്ദങ്ങൾ കൂടി കേൾക്കണം. ജമ്മു-കശ്മീർ മുന്മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയുടെ അഭിപ്രായമാണ് ഖുറേഷി എടുത്തുപറഞ്ഞത്. പാക്കിസ്ഥാനെ പഴി പറയുന്നത് എളുപ്പവഴിയാണെന്നും , ഇന്ത്യൻ അധികാരികൾ കശ്്മീരി നയങ്ങൾ പരിശോധിക്കണമെന്നുമാണ് ഫറൂഖ് അബ്ദുള്ള അഭിപ്രായപ്പെട്ടത്. അധിനിവേശ കശ്മീരിലുണ്ടായ അക്രമസംഭവങ്ങളോടും, മനുഷ്യാവകാശ ലംഘനങ്ങളോടുമുള്ള പ്രതികരണം പ്രതീക്ഷിക്കേണ്ടതല്ലേ?, ഖുറേഷി ചോദിച്ചു. മ്യൂണിക്കിൽ സുരക്ഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

റഷ്യൻ വിദേശകാര്യമന്ത്രി അടക്കം നിരവധി വിദേശകാര്യമന്ത്രിമാരോട് താൻ മോസ്‌കോയിൽ വച്ച് സംസാരിച്ചുവെന്നും അവരോടെല്ലാം ഇന്ത്യയിലെ തിരഞ്ഞെടുപ്പിനുമുന്നോടിയായി രാഷ്ട്രീയ ലക്ഷ്യത്തോടെ മോദി സർക്കാർ കടുംകൈക്ക് മുതിരാനുള്ള സാധ്യത സൂചിപ്പിച്ചതായും ഖുറേഷി പറഞ്ഞു. കശ്മീർ പ്രശ്‌നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ നീക്കം നടക്കുന്നതായി അമേരിക്ക, ചൈന, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാഷ്ട്രങ്ങളെ രണ്ടുമാസം മുമ്പ് ആശങ്ക അറിയിച്ചിരുന്നു. പ്രധാനമന്ത്രി മോദിക്ക് മുന്നിൽ ഇപ്പോൾ രണ്ടുവഴികൾ ആണുള്ളത്. ഒരുസാധാരണ രാഷ്ട്രീയക്കാരനെ പോലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുനീങ്ങാം. അതല്ലെങ്കിൽ ഒരുമികച്ച ലോകനേതാവിനെ പോലെ രാഷ്ട്രത്തിന്റെ പുരോഗതിയിൽ ശ്രദ്ധ അർപ്പിക്കാം, ഖുറേഷി പറഞ്ഞു. ഇതിൽ ഏതുവഴി മോദി തിരഞ്ഞെടുക്കുമെന്ന് കണ്ടറിയണം. പാക്കിസ്ഥാനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്ന ഇന്ത്യ നടപടി എടുക്കാൻ കഴിയുന്ന എന്തെങ്കിലും തെളിവ് കൈമാറണം. പാക്കിസ്ഥാന് സമാധാനമാണ് യുദ്ധമല്ല വേണ്ടതെന്നും ഖുറേഷി പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. സുരക്ഷാസേനയിൽ വിശ്വാസം അർപ്പിക്കണം. തിരിച്ചടിക്കാനുള്ള സമയവും സന്ദർഭവും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സുരക്ഷാസേനയ്ക്ക് നൽകിക്കഴിഞ്ഞു. പാക്കിസ്ഥാൻ ഇപ്പോൾ തീവ്രവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു.വിഭാജനത്തിന് ശേഷം നിലവിൽ വന്ന ഒരുരാഷ്ട്രം തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പാപ്പരായിരിക്കുന്ന ആ രാഷ്ട്രം തീവ്രവാദത്തിന്റെ പര്യായമായി മാറി, മോദി പറഞ്ഞു. എവിടെ ഒളിച്ചാലും പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കും. ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നും മോദി പറഞ്ഞു.

.അതിനിടെ കേന്ദ്രസർക്കാർ വിളിച്ചുചേർത്ത സർവകക്ഷിയോഗം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. രാഷ്ട്രത്തിന്റെയും സുരക്ഷാസേനയുടെയും ഐക്യത്തിനും സുരക്ഷയക്കും വേണ്ടി സർക്കാരിനൊപ്പം നിൽക്കുന്നുവെന്ന് കോൺഗ്രസ് പ്രതിനിധി ഗുലാം നബി ആസാദ് പറഞ്ഞു. കശ്മീരാേ, രാഷ്ട്രത്തിന്റെ മറ്റേതെങ്കിലും പ്രദേശമോ ആകട്ടെ, തീവ്രവാദത്തെ നേരിടാൻ സർക്കാരിന് എല്ലാ പിന്തുണയും വാ്ഗ്ദാനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP