Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കൻ കപ്പലുകൾ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകൾ റെഡിയാക്കി ഇറാനും; അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാർ സ്ഥലം വിടുന്നു; യെമനീസ് റിബലുകൾ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകൾ; ആക്രമിക്കപ്പെട്ട ശേഷമുള്ള തിരിച്ചടിക്ക് മുമ്പ് തന്നെ ആക്രമിച്ച് തീർക്കാൻ അമേരിക്കയെ സമ്മർദം ചെലുത്തി സൗദിയും; ഗൾഫ് സംഘർഷം മൂർധന്യാവസ്ഥയിലേക്ക്

അമേരിക്കൻ കപ്പലുകൾ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകൾ റെഡിയാക്കി ഇറാനും; അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാർ സ്ഥലം വിടുന്നു; യെമനീസ് റിബലുകൾ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകൾ; ആക്രമിക്കപ്പെട്ട ശേഷമുള്ള തിരിച്ചടിക്ക് മുമ്പ് തന്നെ ആക്രമിച്ച് തീർക്കാൻ അമേരിക്കയെ സമ്മർദം ചെലുത്തി സൗദിയും; ഗൾഫ് സംഘർഷം മൂർധന്യാവസ്ഥയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ടാർജറ്റുകളെ ചുട്ടെരിക്കാൻ കെൽപുള്ള മിസൈലുകൾ സജ്ജമാക്കി പേർഷ്യൻ ഗൾഫിൽ ഇറാൻ എന്തിനും തയ്യാറായി മുന്നോട്ട് വന്നതോടെ ഗൾഫ് സംഘർഷം മൂർധന്യാവസ്ഥയിലെത്തി.

നിലവിലെ കടുത്ത സാഹചര്യത്തിൽ ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടാൻ സാധ്യതയേറിയിരിക്കുകയാണെന്നാണ് മുന്നറിയിപ്പ്. ഇറാനെതിരെ അമേരിക്കൻ വ്യോമസേന കൗണ്ടർ ഇലക്ട്രോണിക്‌സ് ഹൈ പവർ മൈക്രോവേവ് അഡ്വാൻസ്ഡ് മിസൈൽ പ്രൊജക്ട് ( സിഎച്ച്എഎംപി അഥവാ ചാംപ്) മിസൈലുകൾ ഒരുക്കി നിർത്തിയെന്ന വാർത്തയ്ക്ക് പിന്നാലെയാണ് മറുപക്ഷത്തെ പടയൊരുക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരിക്കുന്നത്.

മിഡിൽ ഈസ്റ്റിലെ അമേരിക്കൻ കപ്പലുകൾ ലക്ഷ്യമാക്കി തീരത്ത് നിറയെ മിസൈലുകൾ റെഡിയാക്കിയാണ് ഇറാൻ പോർവിളി ശക്തമാക്കിയിരിക്കുന്നത്. യുദ്ധ ഭീതി ഇത്തരത്തിൽ മുമ്പില്ലാത്ത വിധത്തിൽ ശക്തമായതിനെ തുടർന്ന് അറബ് രാജ്യങ്ങളിലെ വിദേശ എംബസി ജീവനക്കാർ സ്ഥലം വിടുന്നുവെന്നും റിപ്പോർട്ടുണ്ട്. യെമനീസ് റിബലുകൾ ഉന്നം വയ്ക്കുന്നത് സൗദി എണ്ണക്കിണറുകളെയാണെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇറാന്റെ ഭാഗത്ത് നിന്നും ആക്രമമുണ്ടായ ശേഷമുള്ള തിരിച്ചടിക്ക് മുമ്പ് തന്നെ ആക്രമിച്ച് തീർക്കാൻ അമേരിക്കയെ സമ്മർദം ചെലുത്തി സൗദിയും മുന്നോട്ട് വന്നത് മേഖലയിൽ കടുത്ത യുദ്ധമുണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിച്ചിരിക്കുകയാണ്.

പേർഷ്യൻ ഗൾഫിലെ തങ്ങളുടെ കപ്പലുകളിലും ഇറാൻ അമേരിക്കൻ ടാർജറ്റുകൾക്ക് നേരെ മിസൈലുകൾ ഒരുക്കി നിർത്തിയിട്ടുണ്ട്. ചെറിയ ക്രാഫ്റ്റുകളിൽ ഇറാനിയൻ പാരാമിലിട്ടറി ഫോഴ്സുകൾ ആയുധങ്ങൾ ലോഡ് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഈ ആയുധങ്ങൾ ഇറാന്റെ റവല്യൂഷണറി ഗാർഡുകൾ യുഎസ് നേവി കപ്പലുകൾക്ക് നേരെ പ്രയോഗിക്കുമെന്ന ആശങ്ക ഇതോടെ ശക്തമായിട്ടുണ്ട്. ഇറാഖിലെ അമേരിക്കൻ ട്രൂപ്പിലുള്ള ഇറാനെ പിന്തുണക്കുന്ന മലിഷാസ് അഥവാ പൗരസേന കമേഴ്സ്യൽ ഷിപ്പുകളെ ആക്രമിച്ചേക്കാമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.

യുഎസ് ബേസുകളെ ആക്രമിക്കാൻ തക്കവണ്ണമുള്ള ഇടങ്ങളിലേക്ക് ഇറാൻ റോക്കറ്റുകൾ കൊണ്ട് പോകുന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വസനീയമായ ഉറവിടങ്ങൾ വാഷിങ്ടൺ ടൈംസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മിഡിൽ ഈസ്റ്റിലുള്ള ബേസുകൾക്ക് നേരെ ഏത് നിമിഷവും ഇറാൻ ആക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പ് അമേരിക്ക സൈന്യത്തിന് നൽകിയിട്ടുണ്ട്. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും ഏത് നിമിഷവും യുദ്ധത്തിന് സജ്ജമായിരിക്കുന്നുവെന്ന് സൗദിയും ഇറാനും യുഎഇയും അടക്കമുള്ള അറബ് രാജ്യങ്ങൾ വെളിപ്പെടുത്തിയതോടെ മേഖലയിൽ യുദ്ധം ഏത് സമയവും പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്.

തങ്ങളുടെ ഓയിൽ പൈപ്പ് ലൈനുകൾക്ക് നേരെ ചൊവ്വാഴ്ച ഡ്രോൺ ആക്രമണം നടത്തിയതിനെ സൗദി കടുത്ത ഭാഷയിലാണ് ഇന്നലെ വിമർശിച്ചിരിക്കുന്നത്. ഇറാന്റെ പ ിന്തുണയോടെ അയൽരാജ്യമായ യെമനിൽ പ്രവർത്തിക്കുന്ന ഹൂതി വിമതർ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത് സൗദിയെ അക്ഷരാർത്ഥത്തിൽ പ്രകോപിതമാക്കിയിട്ടുണ്ട്. സൗദിയുടെ രണ്ട് അരാംകോ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെ ഡ്രോണുകൾ ആക്രമിക്കാനെത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

അതിനെ തുടർന്നാണ് ഇറാന് നേരെ സർജിക്കൽ ആക്രമണം നടത്താനുള്ള സമ്മർദം സൗദി , അമേരിക്കയ്ക്ക് മേൽ ശക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP