Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നാല് പ്രവിശ്യകൾ റഷ്യയുടെ ഭാഗമായി പ്രഖ്യാപിച്ച് പുടിൻ മുന്നേറുമ്പോഴും റഷ്യ തോറ്റോടുകയാണെന്ന് അവകാശപ്പെട്ട് യുക്രെയിൻ; ഇതുവരെ 60,000 പട്ടാളക്കാരെ കൊന്നൊടുക്കിയെന്ന് യുക്രെയിൻ; 2300 റഷ്യൻ ടാങ്കുകളും തകർത്തു

നാല് പ്രവിശ്യകൾ റഷ്യയുടെ ഭാഗമായി പ്രഖ്യാപിച്ച് പുടിൻ മുന്നേറുമ്പോഴും റഷ്യ തോറ്റോടുകയാണെന്ന് അവകാശപ്പെട്ട് യുക്രെയിൻ; ഇതുവരെ 60,000 പട്ടാളക്കാരെ കൊന്നൊടുക്കിയെന്ന് യുക്രെയിൻ; 2300 റഷ്യൻ ടാങ്കുകളും തകർത്തു

മറുനാടൻ മലയാളി ബ്യൂറോ

യുക്രെയിന്റെ നാല് പ്രവിശ്യകൾ കൂടി റഷ്യയുടെ ഭാഗമായി ചേർത്തിരിക്കുകയാണ് പുടിൻ. അപ്പോഴും, യുദ്ധത്തിൽ പരാജയം സംഭവിക്കുന്നത് റഷ്യയ്ക്ക് തന്നെയാണെന്നാണ് യുക്രെയിൻ അവകാശപ്പെടുന്നത്. ഇതുവരെ 60,000 റഷ്യൻ സൈനികരെ കൊന്നതായി യുക്രെയിൻ അവകാശപ്പെടുന്നു. 2,300 ടാങ്കുകൾ നശിപ്പിച്ചതായും അവർ അവകാശപ്പെടുന്നു. ഇന്നലെ രാവിലെയാണ് യുക്രെയിൻ ഈ പുതിയ കണക്ക് പുറത്തുവിട്ടത്.

അതോടൊപ്പം ലൈമാൻ നഗരം തിരികെ പിടിച്ചതായും റഷ്യൻ സൈനികരെ അവിടെനിന്നും പൂർണ്ണമായും ഒഴിപ്പിച്ചതായും പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയും അവകാശപ്പെടുന്നു. ഇതുവരെ യുദ്ധത്തിൽ കൊല്ലപ്പെട്ട 60,100 റഷ്യൻ സൈനികരിൽ 500 പേർക്ക് ജീവൻ നഷ്ടപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണെന്നാണ് യുക്രെയിൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബഖ്മത്തിലെ ക്രമ്മറ്റോർസ്‌ക് മേഖലയിലാണ് അതിൽ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിരിക്കുന്നത്.

റഷ്യ, തങ്ങളുടെ രാജ്യത്തോട് കൂട്ടിച്ചേർത്തു എന്ന് അവകാശപ്പെടുന്ന നാല് മേഖലകളിൽ ഒന്നിലാണ് കിഴക്കൻ യുക്രെയിൻ നഗരമായ ലൈമാൻ സ്ഥിതി ചെയ്യുന്നതിന്നലെ പ്രാദേശിക സമയം ഉച്ച തിരിഞ്ഞ് 12.30 ഓടെ നഗരത്തിന്റെ നിയന്ത്രണം പൂർണ്ണമായും യുക്രെയിന്റെ കൈവശം എത്തിച്ചേർന്നു എന്നാണ് സെലെൻസ്‌കി അവകാശപ്പെട്ടത്. സമൂഹമാധ്യമങ്ങളിൽ, സൈന്യത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ കൂടിയാണ് സെലെൻസ്‌കി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു ഭാഗത്ത് റഷ്യൻ അധിനിവേശം തുടരുമ്പോഴും, യുക്രെയിൻ സൈന്യം ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ കുറച്ച് ദിവ്സങ്ങളായി റഷ്യ വൻ തിരിച്ചടി നേരിടുകയാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ മുതൽ നേരിടുന്ന തിരിച്ചടികൾ റഷ്യയെ രോഷാകുലരാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ സൈന്യം അവശ്യ സാധനങ്ങളും ആയുധങ്ങളും നീക്കം ചെയ്യുന്നതിനുള്ള ഒരു ട്രാൻസ്പോർട്ട് ഹബ്ബായി ഉപയോഗിച്ചിരുന്ന ലൈമാനിൽ നിന്നും പിന്മാറേണ്ടി വന്നതിൽ പുടിനെതിരെ സ്വന്തം അനുയായികൾക്കിടയിൽ തന്നെ കടുത്ത വിമർശനം ഉയരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റഷ്യൻ ദേശീയ മാധ്യമങ്ങളായ ടാസ്സും ആർ ഐ എയും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ലൈമാനിൽ നിന്നുള്ള പിന്മാറ്റം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ ലൈമാനിൽ യുക്രെയിൻ പതാക ഉയർന്നുവെന്നും ഒരാഴ്‌ച്ചക്കുള്ളിൽ ഡോൺബാസ് മേഖലയിൽ കൂടുതൽ ഇടങ്ങളിൽ ഉക്രെയിൻ പതാക ഉയരുമെന്നും സെലെൻസ്‌കി പറഞ്ഞു. അതിനിടയിൽ, പലയിടങ്ങളിലും റഷ്യ വ്യോമാക്രമമണം കടുപ്പിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

യുക്രെയിനിന്റെ നാലു പ്രവിശ്യകൾ റഷ്യയോട് കൂട്ടിച്ചേർത്ത പുടിന്റെ നടപടി ഇന്നലെ റഷ്യൻ ഭരണഘടനാ കോടതി ശരിവെച്ചു. ഡോണ്ട്സ്‌ക്, ഖേർസൻ, ലുഗാൻസ്‌ക്, സപോറിഷ്യ എന്നീ മേഖലകൾ ഇനി മുതൽ റഷ്യൻ ഫെഡറേഷന്റെ ഭാഗമായിരിക്കും എന്നാണ് ഓൺലൈനിൽ പ്രസിദ്ധീകരിച്ച കോടതി വിധിയിൽ പറയുന്നത്. അതേസമയം, ഈ നടപടിയെ ഒരിക്കലും അംഗീകരിക്കുകയില്ലെന്ന് കിഴക്കൻ യൂറോപ്പിൽ നിന്നും മദ്ധ്യ യൂറോപ്പിൽ നിന്നുമുള്ള ഒൻപത് നാറ്റോ അംഗരാജ്യങ്ങളുടെ തലവന്മാർ പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP