Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടലിൽ ഒളിഞ്ഞിരിക്കും; ശത്രുവിന്റെ ആയുധങ്ങൾ തരിപ്പണമാക്കും; ഒരൊറ്റ മനുഷ്യനേയും ഓപ്പറേഷനിൽ വേണ്ട; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ചൈന വികസിപ്പിച്ച കടൽ റോബോട്ടുകൾ ലോക രാജ്യങ്ങൾക്ക് ഭീഷണിയാകുമ്പോൾ

കടലിൽ ഒളിഞ്ഞിരിക്കും; ശത്രുവിന്റെ ആയുധങ്ങൾ തരിപ്പണമാക്കും; ഒരൊറ്റ മനുഷ്യനേയും ഓപ്പറേഷനിൽ വേണ്ട; ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ചൈന വികസിപ്പിച്ച കടൽ റോബോട്ടുകൾ ലോക രാജ്യങ്ങൾക്ക് ഭീഷണിയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ധുനിക സാങ്കേതികവിദ്യയായ നിർമ്മിത ബുദ്ധി യുദ്ധരംഗത്ത് കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ ചൈന ഒരുങ്ങുകയാണ്. സമുദ്രാന്തര ഭാഗത്ത് ഉപയോഗിക്കാവുന്ന പുതിയ റോബോട്ടുകൾ വികസിപ്പിക്കുകയാണ് ചൈന. സമുദ്രാന്തർഭാഗത്ത് ഒളിച്ചിരിക്കാനും മനുഷ്യ സഹായമില്ലാതെ തന്നെ ശത്രുക്കളുടെ യുദ്ധക്കപ്പലുകളേയും ടോർപ്പിഡോകളേയും ആക്രമിക്കാൻ കഴിയുന്നതുമാണ്ഈ റോബോട്ടുകൾ.

ഏകദേശം ഒരു പതിറ്റാണ്ടിനു മുൻപാണ് ചൈന മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ജലാന്തർ വാഹനങ്ങൾ വികസിപ്പിക്കുന്നത്. അൺമാൻഡ് അണ്ടർവാട്ടർ വെഹിക്കിൾ (യു യു വി) എന്നറിയപ്പെടുന്ന ഇവയിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിത ബുദ്ധി എന്ന സാങ്കേതിക വിദ്യ പ്രയോഗിക്കുകയാണ് ചൈന. ഈ വിദ്യ ഉപയോഗിച്ച് ഒരു ഡമ്മി മുങ്ങിക്കപ്പലിനേയും ടോർപിഡോയേയും തകർത്ത് ഈ റോബോട്ട് പരീക്ഷണത്തിൽ വിജയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

തായ്വാൻ കടലിടുക്കിൽ നടത്തിയ പരീക്ഷണത്തിൽ സമുദ്രനിരപ്പിൽനിന്നും 30 അടി താഴെയായിട്ടായിരുന്നു യു യു വി സജ്ജീകരിച്ചത്. പരീക്ഷണത്തിന് ഉപയോഗിച്ച മുങ്ങിക്കപ്പലിന്റെ സ്ഥാനം കണ്ടെത്താനും അതിനനുസരിച്ച് ദിശമാറ്റുവാനും ലക്ഷ്യത്തെ ഉന്നം വയ്ക്കാനും ഈ റോബോട്ടിന് കഴിഞ്ഞു. പിന്നീട് ഒരു ടോർപിഡോ ഉപയോഗിച്ച് ഈ ഡമ്മി മുങ്ങിക്കപ്പലിനെ വെടിവെച്ച് നശിപ്പിക്കുകയും ചെയ്തു. ശബ്ദത്തെ ആശ്രയിക്കുന്ന സെൻസറുകളുപയോഗിച്ചാണ് ഇത് ലക്ഷ്യം കണ്ടെത്തുന്നത്.

ഇത്തരത്തിൽ സെൻസറുകൾ ശേഖരിക്കുന്ന വിവരങ്ങൾ ഒരു കമ്പ്യുട്ടർ വിശകലനം ചെയ്ത് റോബോട്ടിന്റെ ജോലെ പൂർത്തീകരിക്കാൻ സഹായിക്കും. 2010-ൽ ഹാർബിൻ എഞ്ചിനീയറിങ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടുകൾ കഴിഞ്ഞയാഴ്‌ച്ചയാണ് ലോകത്തിനു മുന്നിൽ പരസ്യപ്പെടുത്തിയത്. ഭാവിയിൽ നടക്കാൻ ഇടയുള്ള യുദ്ധങ്ങളിൽ ജലാന്തരങ്ങളിലെ യുദ്ധത്തിന് പ്രാധാന്യമേറുമെന്ന് ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ലിയാംഗ് ഗുവോലൊംഗ് പറഞ്ഞു.

2010-ൽ വികസിപ്പിച്ചു എന്ന് വിശ്വസിക്കുന്ന യു യു വി, കൂട്ടമായി ഉപയോഗിച്ചും ഒരു ലക്ഷ്യത്തെ തകർക്കാം എന്നും പ്രൊഫസർ പറഞ്ഞു. തായ്വാനെ പ്രതിരോധിക്കുവാൻ അമേരിക്കയോടൊപ്പം ചേരുന്നതിനെതിരെ ജപ്പാന് ചൈന മുന്നറിയിപ്പ് നൽകിയിരിക്കുന്ന അവസരത്തിലാണ് ഈ കണ്ടുപിടുത്തത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP