Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കള്ളവണ്ടി കയറിയും കടൽ യാത്ര നടത്തിയും പാശ്ചാത്യ രാജ്യങ്ങളിൽ എത്തിയാൽ എല്ലാമായെനു കരുതുന്നവർക്ക് തിരിച്ചടി നൽകി ഡെന്മാർക്ക്; സിറിയയിൽ എല്ലാം ശരിയാണെന്ന് പറഞ്ഞ് അനേകരുടെ റെസിഡൻസി പെർമിറ്റ് റദ്ദാക്കി തിരിച്ചയയ്ക്കുന്നു; ഡാനിഷ് മോഡൽ ഏറ്റെടുക്കാൻ ഒരുങ്ങി യൂറോപ്പ്

കള്ളവണ്ടി കയറിയും കടൽ യാത്ര നടത്തിയും പാശ്ചാത്യ രാജ്യങ്ങളിൽ എത്തിയാൽ എല്ലാമായെനു കരുതുന്നവർക്ക് തിരിച്ചടി നൽകി ഡെന്മാർക്ക്; സിറിയയിൽ എല്ലാം ശരിയാണെന്ന് പറഞ്ഞ് അനേകരുടെ റെസിഡൻസി പെർമിറ്റ് റദ്ദാക്കി തിരിച്ചയയ്ക്കുന്നു; ഡാനിഷ് മോഡൽ ഏറ്റെടുക്കാൻ ഒരുങ്ങി യൂറോപ്പ്

മറുനാടൻ മലയാളി ബ്യൂറോ

സിറിയയിൽ സാധാരണഗതിയിലേക്ക് മടങ്ങി വരുന്നതിനാൽ ഇനി അഭയാർത്ഥികളായി എത്തിയവർക്ക് തിരിച്ചുപോകാമെന്ന് പറയുകയാണ് ഡെന്മാർക്ക്. ഇത്തരത്തിൽ എത്തിയ സിറിയൻ സ്വദേശികളെ തിരിച്ചയയ്ക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി മാറിയിരിക്കുന്നു ഡെന്മാർക്ക്. ഇതിന്റെ ആരംഭമായി 94 സിറിയൻ അഭയാർത്ഥികളുടെ റെസിഡൻസി പെർമിറ്റാണ് ഈ സ്‌കാൻഡിനേവിയൻ രാജ്യം റദ്ദാക്കിയത്.

നടപടിക്രമങ്ങളുടെ അടുത്ത പടിയായി ഇവരെ ഡീപോർട്ടേഷൻ കാമ്പുകളിലേക്ക് നീക്കും. എന്നാൽ, രാജ്യത്തുനിന്ന് പുറത്താക്കാൻ ബലം പ്രയോഗിക്കുകയില്ല. എന്നാൽ, ഇവർക്ക് സിറിയയിലേക്ക് മടങ്ങുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന അവസ്ഥയാണ് സർക്കാർ ഉണ്ടാക്കുന്നതെന്നാണ് മനുഷ്യാവകാശ സംഘടനകൾ പറയുന്നത്. അതേസമയം, സിറിയയിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ രാജ്യവും സർക്കാരും എപ്പോഴും തുറന്ന സമീപനം മാത്രമാണ് സ്വീകരിച്ചിരുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി മറ്റിയാസ് ടെസ്ഫായെ പറഞ്ഞു.

റെസിഡന്റ് പെർമിറ്റ് താത്ക്കാലികം മാത്രമാണെന്ന് സിറിയൻ അഭയാർത്ഥികളെ നേരത്തേ അറിയിച്ചിരുന്നു. സംരക്ഷണം ആവശ്യമില്ലെന്ന് ഭരണകൂടത്തിന് തോന്നുന്ന നിമിഷം അത് റദ്ദ് ചെയ്യുമെന്നും പറഞ്ഞിരുന്നു. സിറിയയുടെ പല ഭാഗങ്ങളിലും ഇപ്പോൾ തിരിച്ചുചെന്നാലും ഈ അഭയാർത്ഥികൾക്ക് സുരക്ഷിതമായി ജീവിക്കാനാകും എന്ന തോന്നൽ ഡെന്മാർക്ക് സർക്കാരിനുണ്ടായതിനെ തുടർന്നാണിത്. മനുഷ്യർക്ക് സംരക്ഷണം ആവശ്യമുള്ളിടത്തോളം അതു നൽകാൻ നമുക്ക് ബാദ്ധ്യതയുണ്ട്. എന്നാൽ അവരുടെ രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ അവർ തിരിച്ചുപോകേണ്ടതുതന്നെയാണ്. ഇമിഗ്രേഷൻ മന്ത്രി പറഞ്ഞു.

അല്പം ഇടതുപക്ഷ ചായ്വ് പ്രകടിപ്പിക്കുന്ന ഡെന്മാർക്കിലെ ഭരണകൂടം വലതുപക്ഷ കക്ഷികളിൽ നിന്നും നേരിടുന്ന വെല്ലുവിളികൾ നേരിടാനാണ് കുടിയേറ്റക്കാരുടെ കാര്യത്തിൽ കർശനമായി മുന്നോട്ട് പോകുന്നത്. ജർമ്മനി നേരത്തേ, കുറ്റവാളികളെ സിറിയയിലേക്ക് തിരിച്ചയയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, ഇപ്പോൾ അഭയാർത്ഥികളെ തിരിച്ചയയ്ക്കുന്ന ആദ്യ യൂറോപ്യൻ രാജ്യമായി മാറുകയാണ് ഡെന്മാർക്ക്.

ഈയടുത്ത് 350 സിറിയൻ അഭയാർത്ഥികളുടെ റെസിഡന്റ് പെർമിറ്റുകൾ പുനപരിശോധനക്ക് വിധേയരാക്കിയിരുന്നു. ഇതിനു പുറമേ ഏതാണ്ട് 900 അഭയാർത്ഥികളുടെ കേസുകൾ കഴിഞ്ഞ വർഷം വീണ്ടും പരിഗണനക്കെടുത്തിരുന്നു. ജനുവരി മദ്ധ്യത്തോടെയാണ് 94 പേരുടെ പെർമിറ്റുകൾ റദ്ദ് ചെയ്തത്. ഡമാസ്‌കസ്സിലെ സ്ഥിതി അപകടകരമല്ലെന്നും അതിനാൽ തന്നെ താത്ക്കാലിക സംരക്ഷണം നൽകേണ്ട സാഹചര്യം നിലവിലില്ലെന്നും 2019 ഡിസംബറിൽ ഡെന്മാർക്ക് റെഫ്യുജി അപ്പീൽസ് ബോർഡ് വിധിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോഴത്തെ നടപടികൾ.

അതേസമയം അഭയാർത്ഥികളെ ക്രൂരരായ ഭരണകൂടത്തിന് കൈമാറുകയാണ് ഡെന്മാർക്ക് സർക്കാർ എന്നാണ് മനുഷ്യാവകാശ സംഘടനകളും പ്രവർത്തകരും ആരോപിക്കുന്നത്. മാത്രമല്ല, ഡെന്മാർക്കിന്റെ ഈ നടപടി സിറിയൻ അഭയാർത്ഥികൾക്കെതിരെ സമാനമായ നടപടികൾ കൈക്കൊള്ളാൻ മറ്റു രാജ്യങ്ങൾക്കും പ്രോത്സാഹനം നൽകുമെന്നും ഇവർ പറയുന്നു.

അഭയാർത്ഥികളെ രാജ്യത്തിൽ നിന്നും പുറത്താക്കാൻ ബലം പ്രയോഗിക്കില്ല എന്നു പറയുമ്പോൾ, അവർ സ്വയം തങ്ങളുടെ രാജ്യത്തേക്ക് മടങ്ങുമെന്നാണ് ഡെന്മാർക്ക് കരുതുന്നത്. അങ്ങനെ പോകാത്ത പക്ഷം അവരുടെ രാജ്യവുമായി സംസാരിച്ച് ഇവരെ നാടുകടത്താനുള്ള നടപടികൾ കൈക്കൊള്ളം. എന്നാൽ, അവരുടെ രാജ്യവുമായി കരാറുകൾ ഒന്നുമില്ലെങ്കിൽ ഈ അഭയാർത്ഥികളെ ഡിപ്പാർച്ചർ സെന്ററുകളിൽ പാർപ്പിക്കും. സിറിയൻ ഭരണകൂടവുമായി ഡെന്മാർക്ക് സഹകരിക്കാത്ത സാഹചര്യത്തിൽ ഇതായിരിക്കും ഇപ്പോൾ ഈ 94 പേരുടെ വിധി.

അതേസമയം സിറിയൻ ഭരണകൂടവുമായി എത്രയും പെട്ടെന്ന് കരാർ ഉണ്ടാക്കി അഭയാർത്ഥികളെ രാജ്യത്തുനിന്നും പറഞ്ഞുവിടുന്ന നടപടികൾ പെട്ടെന്ന് എടുക്കണം എന്ന ആവശ്യമാണ് പ്രധാന പ്രതിപക്ഷമായ ലിബറൽ പാർട്ടിക്കുള്ളത്. ഇത്തരത്തിൽ ഉള്ള ഒരു കരാറിനായി സിറിയൻ ഭരണകൂടത്തെ ഡെന്മാർക്ക് അംഗീകരിക്കണമെന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം ഏകാധിപതിയുമായി സഹകരിക്കുന്നത് തെറ്റാണെന്ന് പറയുമ്പോഴും, അഭയാർത്ഥികളെ രാജ്യത്തിന് പുറത്താക്കാൻ അത് ഒരുവഴി മാത്രമേയുള്ളു എങ്കിൽ അതും ചെയ്യണം എന്നാണ് ലിബറൽ പാർട്ടിയുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP