Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓപ്രാ വിൻഫ്രീയുമായുള്ള അഭിമുഖകാര്യങ്ങൾ ഹാരി ബോധപൂർവ്വം രാജ്ഞിയിൽ നിന്നും മറച്ചുവച്ചു; നാടറിയുന്നതിനു മൂന്ന് ദിവസം മുൻപേ ഷൂട്ടിങ് കഴിഞ്ഞു; തന്റെ ശബ്ദം ലോകം കേൾക്കാൻ വേറെ വഴിയില്ലെന്ന നിലപാടിൽ മേഗൻ; മേഗനും ഹാരിയും ബ്രിട്ടീഷ് രാജകുടുംബത്തെ പൂർണമായും തള്ളുമ്പോൾ

ഓപ്രാ വിൻഫ്രീയുമായുള്ള അഭിമുഖകാര്യങ്ങൾ ഹാരി ബോധപൂർവ്വം രാജ്ഞിയിൽ നിന്നും മറച്ചുവച്ചു; നാടറിയുന്നതിനു മൂന്ന് ദിവസം മുൻപേ ഷൂട്ടിങ് കഴിഞ്ഞു; തന്റെ ശബ്ദം ലോകം കേൾക്കാൻ വേറെ വഴിയില്ലെന്ന നിലപാടിൽ മേഗൻ; മേഗനും ഹാരിയും ബ്രിട്ടീഷ് രാജകുടുംബത്തെ പൂർണമായും തള്ളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

പ്രാ വിൻഫ്രിക്ക് നൽകിയ വിവാദ അഭിമുഖത്തിന്റെ കാര്യം ഹാരി എലിസബത്ത് രാജ്ഞിയിൽ നിന്നും ഒളിപ്പിച്ചു വച്ചു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കഴിഞ്ഞയാഴ്‌ച്ച ഒരു ടി വി ചാനലിലൂടെ വാർത്ത പുറത്തുവരുമ്പോൾ മാത്രമാണ് രാജ്ഞി ഇതേക്കുറിച്ച് അറിയുന്നത്.

ടി വി അഭിമുഖങ്ങൾ പല രാജകുടുംബാംഗങ്ങളും നൽകാറുണ്ട്. എന്നാൽ, ഇക്കാര്യം രഹസ്യമാക്കി വച്ചതാണ് ഇപ്പോൾ സംശയമുണർത്തുന്നത്. ഈ അഭിമുഖം പുറത്തുവരുന്നതിനു മുൻപ് തന്നെ, രാജകുടുംബവുമായുള്ള പൂർണ്ണമായ വേർപിരിയൽ പൂർത്തിയാക്കുവാൻ ഹാരി ആഗ്രഹിച്ചിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഈ അഭിമുഖത്തെ കുറിച്ചുള്ള വാർത്ത പുറത്തുവന്ന ഉടൻ തന്നെ രാജ്ഞി തന്റെ കൊച്ചുമകന് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഒരു കത്തയച്ചിരുന്നു. എന്നാൽ, ഹാരിയുടെ അവശേഷിച്ച പദവികൾ കൂടി നീക്കം ചെയ്യുവാനുള്ള രാജ്ഞിയുടെ തീരുമാനത്തെ ഓപ്രയുടെ അഭിമുഖ വാർത്ത സ്വാധീനിച്ചിട്ടില്ല എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. ഈ അയച്ച എഴുത്ത്, അഭിമുഖ വാർത്ത പുറത്തുവരുന്നതിനും മുൻപ് എഴുതിയതാണെന്നും കൊട്ടാരം വൃത്തങ്ങൾ പറയുന്നു.

പകുതി പുറത്തും പകുതി അകത്തുമായുള്ള പരിപാടി നടക്കില്ലെന്ന് ആ കത്തിൽ രാജ്ഞി വ്യക്തമാക്കിയിരുന്നത്രെ.രാജകുടുംബാംഗം എന്ന നിലയിലുള്ള കടമകളും കർത്തവ്യങ്ങളും നിർവ്വഹിച്ച്, രാജകുടുംബത്തിന്റെ പാരമ്പര്യമനുസരിച്ച് ജീവിക്കാൻ കഴിയില്ലെങ്കിൽ, പദവികൾ നിലനിർത്താൻ ആകില്ലെന്നും അതിൽ വ്യക്തമാക്കിയിരുന്നു. രാജകുടുംബാംഗങ്ങളുടെ കർത്തവ്യം രാഷ്ട്രത്തെയും ജനങ്ങളേയും സേവിക്കലാണെന്നും, സ്വന്തമായ സ്വത്ത് സമ്പാദനമല്ലെന്നും അതിൽ എടുത്തു പറഞ്ഞിരുന്നതായും കൊട്ടാരം വൃത്തങ്ങൾ പറയുന്നു.

വാർത്ത പുറത്തുവരുന്നതിനു മൂന്നു ദിവസംമുൻപേ ഷൂട്ടിങ് പൂർത്തിയാക്കിയ അഭിമുഖത്തിൽ, കൊട്ടാരം വിട്ടിറങ്ങാൻ ഇടയാക്കിയ കാരണങ്ങളും വിവരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. വരുന്ന മാർച്ച് 7 ന് ഇത് സംപ്രേഷണം ചെയ്യുമെന്നാണ് ഹാരിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഇതിൽ ഇവർ എന്തെല്ലാം പറഞ്ഞിട്ടുണ്ടെന്നറിയാൻ കാത്തിരിക്കുകയാണ് രാജകുടുംബം. അതേ സമയം, തനിക്ക് നഷ്ടപ്പെട്ട തന്റെ സ്വരം ഇതിലൂടെ കൂടുതൽ ശക്തിയായി പുറത്തുവരുമെന്നാണ് മേഗൻ വിശ്വസിക്കുന്നത്.

രാജകൊട്ടാരത്തിന്റെ പ്രതിനിധി എന്ന നിലയിൽ, ഒരു വലിയ സ്ഥാപനത്തിന്റെ ശബ്ദം പ്രതിദ്ധ്വനിപ്പിക്കുവാൻ മേഗന് തീരെ താത്പര്യമുണ്ടായിരുന്നില്ല എന്നാണ് മേഗനുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. തന്റെ സ്വന്തം സ്വരം എന്നും ഉയർന്നു കേൾക്കണമെന്ന് ആഗ്രഹിക്കുന്ന കൂട്ടത്തിലാണ് മേഗൻ. ഹാരിയുമായുള്ള ബന്ധം തുടങ്ങിയ ആദ്യനാളുകളിൽ തന്നെ മേഗന് തന്റെ സ്വരം നഷ്ടപ്പെട്ടിരുന്നു.

താരതമ്യേന വിജയം കൈവരിച്ച ഒരു നടിയായിരുന്നു അപ്പോൾ മേഗൻ. എന്നാൽ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങളൂം മറ്റും മേഗന് തന്റെ അഭിപ്രായം പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP