Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി 75 ദിവസം അമേരിക്കയിൽ അരാജകത്വത്തിന്റെ ദിനങ്ങൾ; ലോകം ഭരിക്കേണ്ട പ്രസിഡണ്ട് വൈറ്റ്ഹൗസിൽ നിന്നിറങ്ങാതിരിക്കാൻ കാട്ടുന്ന കുതന്ത്രങ്ങളിൽ അമേരിക്ക കത്തും; അരാജകവാദികൾ തെരുവിൽ ഇറങ്ങുന്നതോടെ വൻ കലാപത്തിലേക്ക് നീങ്ങും; എല്ലാം കഴിഞ്ഞാലും പടിയിറങ്ങാൻ മടിച്ചാൽ എല്ലാം കൈവിടും; അമേരിക്ക നേരിടാൻ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി

ഇനി 75 ദിവസം അമേരിക്കയിൽ അരാജകത്വത്തിന്റെ ദിനങ്ങൾ; ലോകം ഭരിക്കേണ്ട പ്രസിഡണ്ട് വൈറ്റ്ഹൗസിൽ നിന്നിറങ്ങാതിരിക്കാൻ കാട്ടുന്ന കുതന്ത്രങ്ങളിൽ അമേരിക്ക കത്തും; അരാജകവാദികൾ തെരുവിൽ ഇറങ്ങുന്നതോടെ വൻ കലാപത്തിലേക്ക് നീങ്ങും; എല്ലാം കഴിഞ്ഞാലും പടിയിറങ്ങാൻ മടിച്ചാൽ എല്ലാം കൈവിടും; അമേരിക്ക നേരിടാൻ പോകുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

താണ്ട് അഞ്ച് പതിറ്റാണ്ടുമുൻപ്, പ്രൊതുസമ്മർദ്ദത്തിനു വഴങ്ങി രാജിവയ്ക്കുന്നതിന് തൊട്ടു തലേന്ന് രാത്രി അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് റിച്ചാർഡ്സ് നിക്സണും അന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഹെന്റി കിസിഞ്ചറും തമ്മിലുള്ള സംഭാഷണമാണ് 1974 കളിൽ ഉണ്ടായിരുന്ന അമേരിക്കക്കാർ ഇന്നോർക്കുന്നത്. മദ്യത്തിന്റെ ലഹരിയിലായിരുന്നു നിക്സൺ. വേദിവിട്ടൊഴിയേണ്ടിവരുന്ന വേദന കണ്ണുനീരായി ഒഴുകുന്നുണ്ടായിരുന്നു. ഉറ്റ സുഹൃത്തുകൂടിയായ കിസിഞ്ചറുമായുള്ള സംഭാഷണത്തിനൊടുവിൽ തറയിൽ മുട്ടുകുത്തി നിന്നു അദ്ദേഹം, പിന്നെ മിനിറ്റുകൾ നീളുന്ന മൗന പ്രാർത്ഥന.

പ്രാർത്ഥന വിട്ടെഴുന്നേറ്റ് കിസിഞ്ചറെ ചേർത്ത് പിടിച്ച്, നിക്സന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്കൊഴുകിയ ആ ചോദ്യം ഇന്നും അമേരിക്കക്കാർക്ക് പരിചിതമാണ്, ''ഞാൻ എന്ത് തെറ്റാണ് ചെയ്തത് ?'' പക്വതയുള്ള നേതാവും ആത്മാർത്ഥതയുള്ള സുഹൃത്തുമായ കിസിഞ്ചർക്ക് നിക്സനെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ കഴിഞ്ഞു. അതുകൊണ്ടു തന്നെ പ്രസിഡണ്ട് പദവി വിട്ടൊഴിഞ്ഞിട്ടും, വാട്ടർഗേറ്റിന്റെ കരിനിഴൽ അടിച്ചിട്ടും, ഗ്രന്ഥകർത്താവായും, അന്താരാഷ്ട്ര രാഷ്ട്രീയ വിദഗ്ദനായുമെല്ലാം പിന്നീടും റിച്ചാർഡ് നിക്സൻ അമേരിക്കയുടെ പൊതുരംഗത്ത് നിറഞ്ഞു നിന്നു.

ഏതാണ്ട് സമാനമായ ഒരു സാഹചര്യത്തിലൂടെ അമേരിക്ക ഇന്ന് കടന്നുപോകുമ്പോൾ, ഹെന്റി കിസിഞ്ചർ എന്ന പക്വമതിയായ രാഷ്ട്രീയ നേതാവിന് ഒരു പകരക്കാരനെ കിട്ടാതെ വിഷമിപ്പിക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി. പരാജയം എന്ന യാഥാർത്ഥ്യം ട്രംപിനെ കൊണ്ട് അംഗീകരിപ്പിക്കാൻ, കാര്യങ്ങൾ ട്രംപിനെ പറഞ്ഞ് മനസ്സിലാക്കിക്കാൻ കഴിവുള്ള ഒരാളെ തേടുകയണവർ. ഇല്ലെങ്കിൽ അമേരിക്ക വരും നാളുകളിൽ കാണാൻ പോകുന്നത് തികഞ്ഞ അരാജകത്വമായിരിക്കും എന്ന് അവർക്കറിയാം.

ആഫ്രിക്കയിലേയും ലാറ്റിൻ അമേരിക്കയിലേയും ഒരു പരിധിവരെ ഏഷ്യയിലേയും മൂന്നാം ലോക രാഷ്ട്രങ്ങളിൽ മാത്രം കണ്ടിരുന്ന ഒരു കാര്യമായിരുന്നു, ജനവിധിയെ മാനിക്കാതെ ഭരണത്തിൽ തുടരുന്ന ഏകാധിപതികളായ നേതാക്കൾ. അവരിൽ പലരുടെയും അന്തിമ വിധി എന്തായിരുന്നു എന്നത് മറ്റൊരു കാര്യം. എന്നാൽ, അത്തരത്തിലൊരു സംഭവം ലോകം ഒരിക്കലും അമേരിക്കയിൽ പ്രതീക്ഷിച്ചതല്ല. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനാധിപത്യ രാജ്യം. ജനാധിപത്യ മൂല്യങ്ങൾക്കും, നിയമസംഹിതയ്ക്കും അർഹിക്കുന്ന ബഹുമാനം നൽകുന്ന ജനത. അവിടെയാണ് ഇന്ന് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിൽ ഒരു അഭ്യന്തര യുദ്ധംവരെ പൊട്ടിപ്പുറപ്പെടാവുന്ന അവസ്ഥയുണ്ടാകുന്നത്.

പോസ്റ്റൽ വോട്ടുകളുമായി ബന്ധപ്പെട്ട് തർക്കം ട്രംപ് നേരത്തേ ഉന്നയിച്ചിരുന്നതാണ്. വോട്ടിങ് ദിവസം കഴിഞ്ഞെത്തുന്ന വോട്ടുകൾക്ക് സാധുത കല്പിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തീരുമാനം എടുക്കുവാനുള്ള അധികാരം അതാത് സംസ്ഥാനങ്ങൾക്കാണ്. മാത്രമല്ല, കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ പോസ്റ്റൽ വോട്ടുകളുടെ എണ്ണം വളരെ കൂടുതലുമായിരുന്നു.

പെൻസിൽവാനിയയിലും ജോർജിയയിലും ബൈഡൻ മുൻകൈ നേടിയതോടെ അദ്ദേഹത്തിന്റെ വിജയം ഏതാണ് ഉറപ്പായിരിക്കുകയാണ്. എന്നാൽ മെയിൽ -ഇൻ ബാലറ്റുകളുൾപ്പെട്ട ഈ വോട്ടെണ്ണലംഗീകരിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. നിയമപരമായ എല്ലാ വോട്ടുകളും എണ്ണണം അതേസമയം നിയമവിരുദ്ധമായി ചെയ്ത ഒരു വോട്ടുപോലും പരിഗണിക്കരുത് എന്നതാണ് ട്രംപിന്റെ ആവശ്യം. ജനവിധി തനിക്കെതിരായിട്ടും അത് അംഗീകരിക്കാതെ നിയമപോരാട്ടവുമായി മുന്നോട്ട് പോകാനാണ് ട്രംപിന്റെ തീരുമാനം.

എന്നാൽ, വളരെ കർശനമായ അമേരിക്കൻ ജുഡീഷറി സിസ്റ്റത്തിൽ ഒരു കേസ് നൽകുക എന്നത് അത്ര നിസ്സാരമായ ഒരു കാര്യമല്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരമൊരു കേസ് പരിഗണനയ്ക്ക് പോലും എടുക്കുകയുള്ളു. ഇക്കാര്യമറിയാവുന്ന പല റിപ്പബ്ലിക്കൻ നേതാക്കളും ട്രംപിന്റെ തീരുമാനത്തോട് യോജിക്കുന്നില്ല. അതേസമയം ട്രംപിന്റെ ഈ നിലപാട് ഒരുപക്ഷെ അമേരിക്കയെ മറ്റൊരു അഭ്യന്തര യുദ്ധത്തിലേക്ക് നയിക്കുമെന്ന ഭയവും നിലനിൽകുന്നു.

ഇപ്പോൾ തന്നെ, പെനിസിൽവാനിയയിലെ ഏറ്റവും വലിയ നഗരമായ ഫിലാഡൽഫിയയിൽ ആക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെടാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബൈഡൻ മുന്നിട്ടു നിൽക്കുന്നു എന്ന സൂചനകൾ പുറത്തുവരാൻ തുടങ്ങിയപ്പോൾ, സൈനിക വാഹനത്തോട് സമാനമായ ഒരു വാഹനത്തിൽ ആയുധധാരികളായ രണ്ട് ചെറുപ്പക്കാർ വോട്ടെണ്ണൽ കേന്ദ്രം ആക്രമിക്കാൻ പുറപ്പെട്ടു. ഇവരിലൊരാളുടെ ബന്ധു അറിയിച്ചതുകൊണ്ടു മാത്രമാണ് അക്രമം നടക്കുന്നതിന് മുൻപായി ഇവരെ പിടികൂടാനായത്.

ഫീനിക്സ്, അരിസോണ എന്നിവിടങ്ങളിലും ട്രംപിന്റെ അനുയായികൾ തെരഞ്ഞെടുപ്പ് അഴിമതി ആരോപിച്ചുകൊണ്ട് നിരത്തിലിറങ്ങിയിട്ടുണ്ട്. ലാസ് വേഗസ്സിൽ, മിലിറ്ററി ഗ്രേഡ് റൈഫിളുകളുമായാണ് ട്രംപ് അനുകൂലികൾ നിരത്തിലിറങ്ങി പ്രകടനം നടത്തിയത്. പോർട്ട്ലാൻഡിൽ ട്രംപ് അനുകൂലികൾ ദേശീയ പതാക കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു ആറ്റം ബോംബായി മാറിയത് ലോകത്തെയാകെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്.

ഇതിനിടയിൽ പുറത്തുവരുന്ന ഞെട്ടിക്കുന്ന മറ്റൊരു വിവരം കഴിഞ്ഞ കുറച്ചുമാസങ്ങളായി അമേരിക്കൻ അഭ്യന്തര വിപണിയിൽ വർദ്ധിച്ചു വരുന്ന ആയുധക്കച്ചവടമാണ്. കഴിഞ്ഞ് മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ഏഴ് മാസങ്ങളിൽ അമേരിക്കൻ അഭ്യന്തര വിപണിയിൽ വിറ്റത് 15 ദശലക്ഷം തോക്കുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം വിറ്റതിന്റെ രണ്ടിരട്ടി തോക്കുകൾ. വോട്ടുനില മാറിമറിയുന്ന മിച്ചഗൺ സംസ്ഥാനത്ത് മാത്രം ഈ കാലയളവിൽ തോക്കിന്റെ വില്പന 198 ശതമാനമാണ് വർദ്ധിച്ചത്.

സാവധാനം പടരുവാൻ തുടങ്ങുന്ന ആക്രമണങ്ങൾ, കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട വലിയൊരു വിഭാഗം ചെറുപ്പക്കാർ, മുന്നോട്ടുള്ള ജീവിതത്തിന്റെ അനിശ്ചിതത്വത്തിൽ എന്തുചെയ്യണമെന്നറിയതെ വലയുന്ന വലിയൊരു വിഭാഗം വേറെ. അങ്ങനെ മൊത്തത്തിൽ അസംതൃപ്തരായ ഒരു ജനതയുടെ മുന്നിലേക്കാണ് ഒരു തരി കനൽ ട്രംപ് വാരിയിട്ടത്, അതും സായുധരായ ജനതയ്ക്ക് മുന്നിൽ. ഇതാണ് അമേരിക്കയിലെ സാധാരണക്കാരുടെ ഉറക്കം കെടുത്തുന്നത്. ഹെന്റി കിസിഞ്ചറെ പോലെ പക്വതയുള്ള ഒരു നേതാവിനെ അവർ തേടുന്നത്.

ശാന്തമായി അധികാര കൈമാറ്റം നടത്തി, 2024-ൽ വീണ്ടും മത്സരിക്കാനുള്ള അവസരം നൽകി ട്രംപിനെ ശാന്തനാക്കാൻ ശ്രമിക്കാം. അദ്ദേഹത്തിന് മത്സരിക്കാൻ നിയമപരമായ അർഹതയുണ്ട്, മാത്രമല്ല, ഇന്നത്തെ ബൈഡന്റെ പ്രായമേ അന്ന് ട്രംപിന് ഉണ്ടാവുകയുമുള്ളു. എന്നാൽ, അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കുന്നതിന് ആര് മുൻകൈ എടുക്കുമെന്നതാണ് പ്രധാന പ്രശ്നം. അധികാരമേറ്റതു മുതൽ തന്നെ, സ്വന്തം കുടുംബക്കാരെയും, വളരെ അടുത്ത ചിലരേയും മാത്രം ഉൾക്കൊണ്ടുകൊണ്ട് ഒരു ഇറ്റാലിയൻ മാഫിയ രീതിയിലായിരുന്നു വൈറ്റ്ഹൗസ് പ്രവർത്തനങ്ങൾ. അതുകൊണ്ടു തന്നെ പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾക്ക് ട്രംപുമായി വലിയ അടുപ്പമില്ല.

ഭാര്യ മെലാനിയയിലും മകൾ ഇവങ്കയിലുമാണ് പിന്നെ പ്രതീക്ഷ. മെലാനിയ, പക്ഷെ പരസ്യമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ഇവങ്ക തന്റെ പിതാവിന്റെ നിലപാടിനോട് ചേർന്നാണ് നിൽക്കുന്നത്. വിജയം വരെ പോരാടാനാണ് അവർ പിതാവിനെ ഉപദേശിക്കുന്നത്. ട്രംപിന്റെ പുത്രനും ഏതാണ്ട് സമാനമായ നിലപാടാണ്. ഇതാണ് റിപ്പബ്ലിക്കൻ പാർട്ടി വൃത്തങ്ങളെ ആശങ്കയിലാഴ്‌ത്തുന്നത്.

അമേരിക്കയിലെ ഈ സംഭവ വികാസങ്ങൾ കേവലം ഒരു രാജ്യത്തിന്റെ അഭ്യന്തര കാര്യമായി തള്ളിക്കളയാൻ ആവില്ലെ എന്നിടത്താണ് ലോക രാജ്യങ്ങളും ആശങ്കപ്പെടുന്നത്. ഒന്നാമത്, ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണ് അമേരിക്ക. അമേരിക്കൻ പ്രസിഡണ്ടിന്റെ ഒരു നിമിഷത്തെ ചിന്താവൈകല്യം ഒരു പക്ഷെ ലോകത്തെ തന്നെ ചുട്ടുചാമ്പലാക്കിയേക്കാം. മറ്റൊന്നു, ഇന്ന് ലോകം ചലിക്കുന്നതുപോലും അമേരിക്കൻ നയങ്ങൾക്ക് അനുസൃതമായാണ്. വ്യാപാരത്തിൽ ഉൾപ്പടെ അന്താരാഷ്ട്ര ഇടപാടുകളും ബന്ധങ്ങളും മാറ്റിമറിക്കാനുമമേരിക്കയ്ക്ക് കഴിയും. ചുരുക്കത്തിൽ, അമേരിക്കയിലെ അരാജകത്വം, അല്ലെങ്കിൽ അതിന്റെ ചെറിയൊരു ലാഞ്ജന പോലും ലോക സമാധാനത്തിന് ഭീഷണിയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP