Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാഗോർണോ-കരാബാഖിയിൽ യുദ്ധം മുറുകി; ടർക്കിഷ് സേനയുടെ ബോംബു വർഷത്തിൽ പൊട്ടിത്തെറിച്ച അർമീനിയൻ ടാങ്കിൽ പട്ടാളക്കാർ ദാരുണമായി കൊല്ലപ്പെടുന്ന വീഡിയോ യുദ്ധത്തിന്റെ ഭീതി പടർത്തുന്നു; അർമീനിയൻ പോരാളികളെ കൊന്നൊടുക്കി അസർബൈജാനെ സഹായിക്കാനെത്തിയ ടർക്കിഷ് സൈന്യം

നാഗോർണോ-കരാബാഖിയിൽ യുദ്ധം മുറുകി; ടർക്കിഷ് സേനയുടെ ബോംബു വർഷത്തിൽ പൊട്ടിത്തെറിച്ച അർമീനിയൻ ടാങ്കിൽ പട്ടാളക്കാർ ദാരുണമായി കൊല്ലപ്പെടുന്ന വീഡിയോ യുദ്ധത്തിന്റെ ഭീതി പടർത്തുന്നു; അർമീനിയൻ പോരാളികളെ കൊന്നൊടുക്കി അസർബൈജാനെ സഹായിക്കാനെത്തിയ ടർക്കിഷ് സൈന്യം

മറുനാടൻ ഡെസ്‌ക്‌

റ്റൊരു ദുരന്തഭൂമി കൂടി പിറവിയെടുത്തിരിക്കുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അർമീനിയയും അസർബൈജാനും തമ്മിലുള്ള യുദ്ധം മുറുകിയതോടെ ലോകമനസാക്ഷിയെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വരാൻ തുടങ്ങി. യുദ്ധഭൂമിയിൽ ഒരു ടാങ്ക് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡ്രോൺ ആക്രമണത്തിലൂടെയാണ് അർമീനിയൻ ടാങ്കിനെ നശിപ്പിച്ചത്.

ടർക്കി നിർമ്മിത ടി ബി-2 ഡ്രോൺ ഉപയോഗിച്ചാണ് പഴയ സോവിയറ്റ് കാലത്തെ അർമീനിയൻ ടി-72 ടാങ്കിനെ അസർബൈജാൻ കണ്ടുപിടിക്കുന്നത്. തൊട്ടുപുറകെ എത്തിയ മിസൈൽ ടാങ്കിനെ ചിന്നഭിന്നമാക്കിയപ്പോൾ അതിലുണ്ടായിരുന്ന അർമെനിയൻ സൈനികരും മരണമടഞ്ഞു. അർമീനിയൻ വിഘടനവാദികളുമായുള്ള അസർബൈജാന്റെ യുദ്ധത്തിൽ അസർബൈജാന് പിന്തുണയുമായി ടർക്കി എത്തിയതോടെ യുദ്ധം കനത്തു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി 39 പേരാണ് മരണമടഞ്ഞത്.

അസർബൈജാന് പൂർണ്ണ പിന്തുണയുമായി എത്തിയ ടർക്കി പ്രസിഡണ്ട് റിസെപ് ഏർദോഗൻ, തർക്ക പ്രദേശമായ നാഗോർണോ-കരാബാഖ് മേഖലയിൽ നിന്നും അർമീനിയ പിൻവാങ്ങണമെന്ന് ആവശ്യപ്പെട്ടു. ലിബിയയിലേയും സിറിയയിലേയും സൈനിക നടപടികൾക്ക് ശേഷം ടർക്ക് വീണ്ടും മറ്റൊരു വിദേശരാജ്യത്തേക്ക് സൈന്യത്തെ അയച്ചിരിക്കുകയാണ് ഇപ്പോൾ. പഴയ സോവിയറ്റ് യൂണിയനിലെ മദ്ധ്യ ഏഷ്യൻ കോകസസ് മേഖലയിൽ നടക്കുന്ന യുദ്ധം കൂടുതൽ രൂക്ഷമാവുകയാണ്.

അസർബൈജാന്റെ ഭാഗമായ ഈ മേഖലയിൽ പക്ഷെ, ഭൂരിപക്ഷം അർമീനിയൻ വംശജർക്കാണ്. അസർബൈജാനിൽ നിന്നും വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്ന അർമീനിയൻ വിഘടനവാദികളെ ടർക്കിഷ് സൈന്യം ഇന്നലെ എഫ് 16 ഫൈറ്റർ ജറ്റുകൾ ഉൾപ്പടെ ഉപയോഗിച്ചാണ് ഇന്നലെ ആക്രമിച്ചത്. ഇരു വിഭാഗങ്ങളുംപരസ്പരം പഴിചാരുമ്പോഴും പരസ്പരം കൊന്നൊടുകിയവരുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുന്നുമുണ്ട്.

അർമീനിയ പൊതുവേ ഒരു കൃസ്ത്യൻ ഭൂരിപക്ഷ രാജ്യമാണ്. എന്നാൽ എണ്ണ സമ്പത്ത് ധാരാളമായുള്ള അസർബൈജാൻ ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യവും നാഗോർണൊ-കരാബാഖ് മേഖലകളെ സംബന്ധിച്ചുള്ള തർക്കം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്. അസർബൈജാനുമായി പരമ്പരാഗതമായി തന്നെ ടർക്കിക്ക് നല്ല ബന്ധമാണുള്ളത്. അതേസമയം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ തുർക്കിയിൽ നിന്നുള്ള ഓട്ടോമാൻ ചക്രവർത്തിമാരുടെ പടയോട്ടത്തി 1.5 ദശലക്ഷത്തോളം അർമീനിയൻ വംശജരാണ് കൊല്ലപ്പെട്ടത്. ഏതാണ് അത്രയും പേർ തന്നെ നാടുകടത്തപ്പെടുകയുംചെയ്തു. അർമീനിയൻ വംശഹത്യ നടത്തിയ തുർക്കിയോട് ആ പക ഇന്നും അർമീനിയ കാത്തുസൂക്ഷിക്കുന്നു.

അർമീനിയയിൽ സൈനിക താവളം ഉള്ള റഷ്യ അർമീനിയയുടെ ഉറ്റ സുഹൃത്താണ്. റഷ്യ, പക്ഷെ ഈ യുദ്ധത്തിൽ ഇതുവരെ നേരിട്ട് ഇടപെട്ടിട്ടില്ല.അവർ ഇരു രാജ്യങ്ങളോടും യുദ്ധം നിർത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, കരാബാഖ് മേഖലയിലെ തന്ത്രപ്രധാനമായ ഒരു മലനിര തങ്ങൾ പിടിച്ചെടുത്തതായി അസർബൈജാൻ അവകാശപ്പെട്ടു. എന്നാൽ അർമീനിയൻ വിമതർ 200 ൽ അധികം അസർബൈജാനി സൈനികരെ വധിച്ചതായും മുപ്പതോളം പട്ടാളക്യാമ്പുകൾ നശിപ്പിച്ചതായും അർമീനിയൻ പ്രതിരോധമന്ത്രിയും അവകാശപ്പെട്ടിട്ടുണ്ട്.

മേഖലയിൽ സമാധാനത്തിന് ഏറ്റവും വലിയ തടസ്സം അർമീനിയയാണെന്ന് പറഞ്ഞ ടർക്കിഷ് പ്രസിഡണ്ട് എർദോഗൻ തങ്ങളുടെ പരമ്പരാഗത സുഹൃത്തായ അസർബൈജാന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം വടക്കൻ സിറിയയിൽ നിന്നും ഏകദേശം നാലായിരത്തോളം സൈനികരെ ടർക്കി യുദ്ധമേഖലയിലേക്ക് അയച്ചിട്ടുണ്ടെന്ന് അർമീനിയയുടെ റഷ്യൻ അമ്പാസിഡർ ആരോപിച്ചു. ഇവർ അസർബൈജാൻ സൈന്യത്തോടൊപ്പം പോരാടുകയാണെന്നും ആരോപണമുയർന്നിട്ടുണ്ട്.

ആകെ കുഴഞ്ഞുകിടക്കുന്ന മേഖലയിലെ രാഷ്ട്രീയത്തിൽ റഷ്യയുമായി ഉണ്ടാക്കിയ തന്ത്രപ്രധാനമായ ഒരു സൈനിക ഉടമ്പടിയിലൂടെയാണ് തുർക്കി ഈ മേഖലയിൽ മേല്ക്കൈ നേടുന്നത്. റഷ്യയുമൊത്ത് ഒരുമിച്ചായിരുന്നു തുർക്കി സിറിയയിൽ സൈനിക നടപടികൾക്ക് മുതിർന്നത്. അതേസമയം കഴിഞ്ഞമാസം തുർക്കി അസർബൈജാനുമൊത്ത് സൈനിക പരിശീലനം നടത്തിയപ്പോൾ, അർമീനിയയും റഷ്യയും ചേർന്ന് സൈനിക പരിശീലനം നടത്തുകയും ചെയ്തു.

1990 ൽ ഒരു യുദ്ധത്തിലൂടെയാണ് അർമീനിയൻ തനത് വംശജർ നാഗോർണി-കരാബാഖ് മേഖല ബാക്കുവിൽ നിന്നും പിടിച്ചെറ്റുത്തത്. എന്നാൽ, ഈ മേഖലയുടെ സ്വാതന്ത്ര്യം അർമീനിയ ഉൾപ്പടേ ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല. ഏതായാലും യുദ്ധം മുറുകിയതോടെ അമേരിക്കയും രംഗത്തെത്തി. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്രംപ് പ്രതികരിച്ചപ്പോൾ, ഇരു വിഭാഗങ്ങൾക്കും ആയുധം നൽകി റഷ്യ യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നായിരുന്നു ജോ ബിഡൻ പ്രതികരിച്ചത്.

ഇന്നലെ റഷ്യൻ പ്രസിഡണ്ട് അർമീനിയൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. അതിന്റെ വിശദാംശങ്ങൾ വെളിവായിട്ടില്ല. അർമീനിയയിൽ റഷ്യക്ക് ഒരു സൈനിക താവളവുമുണ്ട്. 1994 ഇരു രാജ്യങ്ങളും യുദ്ധം നിർത്താൻ സമ്മതിച്ചെങ്കിലും ഇടക്കിടെ ഏറ്റുമുട്ടലുകൾ തുടരുന്നുണ്ടായിരുന്നു. നാഗോർണൊ-കരാബാഖ് മേഖലക്ക് പുറമേ അസേരി-അർമീനിയൻ അതിർത്തിയിലും ഏറ്റുമുട്ടലുകളുണ്ടായി. ഏറ്റവും ഒടുവിൽ 2016 ഏപ്രിലിലാണ് വലിയ രീതിയിലൊരു ഏറ്റുമുണ്ടലുണ്ടായി. അന്ന് 110 പേരാണ് മരണമടഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP