Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാൽ നൂറ്റാണ്ടിലേറെയായി ഇവിടൊരു ഏകാധിപതി ഭരിക്കുകയാണ്; കൊറോണ പടർന്നപ്പോൾ പ്രസിഡന്റ് പറഞ്ഞതു വോഡ്ക കഴിച്ചാൽ മതിയെന്ന്; എന്നിട്ടിപ്പോൾ ഫലം അത്ഭുതകരം: യൂറോപ്പിലെ ഏക സ്വേച്ഛാധിപതിയായ രാജ്യത്തെ കാഴ്ചകൾ ഇങ്ങനെ

കാൽ നൂറ്റാണ്ടിലേറെയായി ഇവിടൊരു ഏകാധിപതി ഭരിക്കുകയാണ്; കൊറോണ പടർന്നപ്പോൾ പ്രസിഡന്റ് പറഞ്ഞതു വോഡ്ക കഴിച്ചാൽ മതിയെന്ന്; എന്നിട്ടിപ്പോൾ ഫലം അത്ഭുതകരം: യൂറോപ്പിലെ ഏക സ്വേച്ഛാധിപതിയായ രാജ്യത്തെ കാഴ്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ബെലാരസിന്റെ തലസ്ഥാനമായ മിൻസ്‌കിലെ സൂര്യൻ അസ്തമിച്ചപ്പോൾ ബോൽഷോയ് തീയേറ്ററിനു മുൻപിലേക്ക് ഒരു പറ്റം ആളുകൾ കുതിക്കുകയാണ്. ബാലറ്റ് ഡാൻസ് കാണുന്നതിനുള്ള ടിക്കറ്റം കയ്യിലേന്തിയാണ് ഇവരെല്ലാം തീയേറ്ററിനു മുന്നിൽ തടിച്ചു കൂടിയിരിക്കുന്നത്. റോമൻ ആംഫിതിയേറ്ററുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്റ്റാലിൻ കാലഘട്ടത്തിന്റെ പാരമ്പര്യമായ നഗരത്തിലെ ലാൻഡ്മാർക്ക് കെട്ടിടങ്ങളിലൊന്നാണ് ബോൽഫോയ് തീയേറ്റർ.

കോവിഡ് പടർന്നു പിടിക്കുമ്പോഴും തീയേറ്ററുകൾ അടച്ചിടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കൂട്ടുകാരികളായ ഇഗോറിനും നാദിയയ്ക്കും ഒപ്പം പെർഫോമൻസ് കാണാനെത്തിയ ഡാര്യ പറയുന്നു. 'ലോകത്തിൽ മറ്റെന്തു സംഭവിക്കുന്നുണ്ടെങ്കിലും ഒരു സമ്പൂർണ്ണ ജീവിതം നയിക്കാൻ ഞങ്ങൾക്ക് കല ആവശ്യമാണ്.' എന്ന് ഇവർ പറയുന്നു. മിനിറ്റുകൾക്ക് ശേഷം, ഓഡിറ്റോറിയത്തിൽ വലിയ ഓർക്കസ്ട്ര ഉയർന്നുവന്നപ്പോൾ അഞ്ച് നർത്തകർ സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടു. ഏതാണ്ട് 800 ഓളം പേരാണ് ഷോ ആസ്വദിക്കാൻ എത്തിയത്.

ഇരുണ്ട കാലഘട്ടത്തിൽ മനുഷ്യ മനസുകളെ ഉയർത്താനുള്ള കലയുടെയും സംസ്‌കാരത്തിന്റെയും കഴിവിനെക്കുറിച്ച് ഡാര്യ ശരിയാണ്. എന്നിരുന്നാലും, ബ്രിട്ടനിലും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ, പകർച്ചവ്യാധികൾ ഏറ്റവും കൂടുതൽ ബാധിച്ച മേഖലകൾക്കിടയിൽ തിയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ബെലാറസിൽ കാര്യങ്ങൾ വ്യത്യസ്തമാണ്.

26 വർഷമായി രാജ്യം ഭരിച്ച യൂറോപ്പിലെ അവസാന ഏകാധിപതിയായ അലക്സാണ്ടർ ലുകാഷെങ്കോ കോവിഡിനെ കുറിച്ചുള്ള ജനത്തിന്റെ ഭയം മാറ്റുകയും ലോക്ക്ഡൗൺ എന്ന ആശയത്തെ പരിഹസിക്കുകയും ചെയ്ത വ്യക്തിയാണ്.

ഈ ഭൂമിയെ സൈക്കോസിസ് ബാധിക്കുകയാണെന്നും ട്രാക്ടർ ഓടിക്കുന്നതും മദ്യപിക്കുന്നതും കോവിഡ് വരുന്നത് തടയുമെന്നുമായിരുന്നു ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ വാദം. ട്രാക്റ്റർ എല്ലാവരെയും സുഖപ്പെടുത്തും വയലുകൾ എല്ലാവരെയും സുഖപ്പെടുത്തും എന്ന് പറഞ്ഞ ബെലാറസ് ഭരണാധികാരി ജനങ്ങളോട് വോഡ്ക കുടിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

കോവിഡ് പ്രൊട്ടക്ടീവ് നടപടികളെയെല്ലാം പരിഹസിച്ച അദ്ദേഹം രാജ്യത്ത് മഹാവ്യാധി അതിന്റെ മൂർധന്യഘട്ടത്തിൽ നിന്ന വേളയിൽ ഫുട്ബോൾ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. മറ്റെല്ലാ യൂറോപ്യൻ രാജ്യങ്ങളും ലീഗ് മത്സരങ്ങൾ നിർത്തിവെക്കുകയും രാജ്യങ്ങൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത വേളയിലായിരുന്നു അലക്സാണ്ടർ ലുകാഷെങ്കോയുടെ ഈ വിചിത്ര നടപടികൾ.

സോവിയറ്റ് കാലത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും തുടരുന്ന ഈ രാജ്യത്ത് നിരവധി സർക്കാർ ഫാക്ടറികളും കെജിബി ഏജന്റുമാരും തെരുവിലിറങ്ങുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. കോവിഡിനെ പരിഗണിക്കാതെ വെറുതെ വിട്ടാൽ എന്തു സംഭവിക്കുമെന്നതിനുള്ള രസകരമായ ഒരു കാഴ്ച കൂടിയായിരുന്നു ഈ രാജ്യം.

നിയന്ത്രണങ്ങൾ ഏർപ്പെടുത്തത് നാശം വിതയ്ക്കുമെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകൾ രാജ്യം അവഗണിച്ചുവെങ്കിലും, കൗതുകകരമെന്നു പറയട്ടെ, മരണനിരക്ക് കർശനമായ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്ത സ്വീഡനിലേതിനു തുല്യമായിരുന്നു ബെലാറസിലേയും അവസ്ഥ. പക്ഷെ, രോഗവ്യാപനവും മരണനിരക്കുമെല്ലാം ഏതാണ്ട് തുല്യമാണെന്ന് ഒരു മുതിർന്ന എപ്പിഡെമോളജിസ്റ്റ് പറഞ്ഞു.

അവരുടെ മരണസംഖ്യ യുകെയിലേതിനേക്കാൾ മികച്ചതായിരിക്കാം. ഒരു പക്ഷെ ഭാഗ്യത്തിലൂടെയോ അല്ലെങ്കിൽ സ്വയം പരിഭ്രാന്തരായ പൗരന്മാർ സ്വീകരിച്ച നടപടികളിലൂടെയോ ആയിരിക്കാം ഇതു സംഭവിച്ചതെന്നും വിദഗ്ദ്ധർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP