Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റമസാൻ തീർത്ഥാടനത്തിനിടെ പുണ്യനഗരത്തെ ലക്ഷ്യമിട്ടത് പ്രകോപനം ഇരട്ടിപ്പിക്കും; പാട്രിയറ്റ് റോക്കറ്റ് ഉപയോഗിച്ച് തകർത്തത് മക്കയെ ലക്ഷ്യമാക്കിയെത്തിയ ബാലസ്റ്റിക് മിസൈൽ എന്ന് സ്ഥിരീകരിച്ച് സൗദി; ഇസ്ലാമിക ഉച്ചകോടിയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമെന്ന് സംശയിച്ച് അറബ് ലോകം; ഏറ്റുമുട്ടൽ തുടർന്നാൽ ഇറാന്റെ അവാസനമെന്ന ഭീഷണിയുമായി ട്രംപും; സംഘർഷം കുറയ്ക്കാൻ നയതന്ത്ര നീക്കവുമായി സൗദിയും; ആരോപണങ്ങൾ നിഷേധിച്ച് ഇറാനും ഹൂത്തികളും; ഗൾഫിൽ സർവ്വത്ര അനിശ്ചിതത്വം

റമസാൻ തീർത്ഥാടനത്തിനിടെ പുണ്യനഗരത്തെ ലക്ഷ്യമിട്ടത് പ്രകോപനം ഇരട്ടിപ്പിക്കും; പാട്രിയറ്റ് റോക്കറ്റ് ഉപയോഗിച്ച് തകർത്തത് മക്കയെ ലക്ഷ്യമാക്കിയെത്തിയ ബാലസ്റ്റിക് മിസൈൽ എന്ന് സ്ഥിരീകരിച്ച് സൗദി; ഇസ്ലാമിക ഉച്ചകോടിയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യമെന്ന് സംശയിച്ച് അറബ് ലോകം; ഏറ്റുമുട്ടൽ തുടർന്നാൽ ഇറാന്റെ അവാസനമെന്ന ഭീഷണിയുമായി ട്രംപും; സംഘർഷം കുറയ്ക്കാൻ നയതന്ത്ര നീക്കവുമായി സൗദിയും; ആരോപണങ്ങൾ നിഷേധിച്ച് ഇറാനും ഹൂത്തികളും; ഗൾഫിൽ സർവ്വത്ര അനിശ്ചിതത്വം

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: മക്കയേയും ജിദ്ദയേയും ലക്ഷ്യം വെച്ചുള്ള രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വ്യോമസേന വെടിവെച്ചിട്ടുവെന്ന് സൗദി അറേബ്യ സ്ഥിരീകരിക്കുമ്പോൾ ഗൾഫിൽ യുദ്ധ സാധ്യത ഏറുന്നു. ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി അറേബ്യ ആരോപിച്ചു. മക്കയെ ലക്ഷ്യം വെച്ചുള്ള ഹൂത്തികളുടെ മിസൈലാക്രമണം ഇതാദ്യമായിട്ടല്ല. 2017-ജൂലായിൽ നടന്ന ശക്തമായ ആക്രമണം സൗദി സൈന്യം തകർത്തിരുന്നു. ഇറാനാണ് ഹൂത്തികൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം. ഇറാനെതിരെ അമേരിക്ക സൈനിക നീക്കം സജീവമാക്കിയിട്ടുണ്ട്. ഇതിൽ അമേരിക്കയ്‌ക്കൊപ്പമാണ് സൗദി. ഈ സാഹചര്യത്തിലാണ് ഹൂത്തികളുടെ ഇടപെടലെന്നാണ് ആരോപണം. അതിനിടെ മക്കയെ ലക്ഷ്യമിട്ട് മിസൈൽ അയച്ചുവെന്നത് ഹൂത്തികൾ നിഷേധിക്കുകയും ചെയ്തു.

യെമനെതിരെ യുദ്ധം ചെയ്യുന്ന അമേരിക്കയുടെ ആക്രമണ ശ്രമങ്ങൾക്ക് കരുത്ത് പകരനാണ് ആരോപണമെന്നാണ് ഹൂത്തികളുടെ പക്ഷം. ഇത്തരം ആരോപണങ്ങൾ മുമ്പും സൗദി നടത്തിയിട്ടുണ്ടെന്ന് ഹൂത്തികൾ പറയുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെയും ജിസിസി രാജ്യങ്ങളുടേയും ഉച്ചകോടിക്കായി മക്ക ഒരുങ്ങുകയാണ്. ഈ മാസം മുപ്പതിനും മുപ്പത്തി ഒന്നിനുമാണ് ഉച്ചകോടികൾ. ഇറാൻ ഭീഷണി ചെറുക്കന്നതിനൊപ്പം അറബ് രാജ്യങ്ങളിലെ വിവിധ വിഷയങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. ഇതിനിടെയാണ് മക്കയെ ലക്ഷ്യമിട്ട് ഹൂത്തികളുടെ മിസൈൽ എത്തിയെന്ന ആരോപണം എത്തുന്നത്. ഈ മാസം 31നാണ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി മക്കയിൽ നടത്താനിരുന്നത്. ഭാവിക്കായി കൈകോർത്ത് എന്ന തലക്കെട്ടിലാണിത്. ഇറാൻ വിഷയമാകും മുപ്പതിലെ യോഗത്തിലെ പ്രധാന അജണ്ട. എന്നാൽ 31ന് നടക്കുന്ന ഇസ്‌ലാമിക ഉച്ചകോടിയിൽ ഇറാൻ വിഷയത്തിനൊപ്പം ഫലസ്തീൻ, സിറിയ വിഷയങ്ങളും ഇസ്‌ലാമോഫോബിയ പ്രതിരോധിക്കാനുള്ള നടപടികളും ചർച്ചയാകുമെന്നാണ് സൂചന. ഈ ഉച്ചകോടിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് മിസൈൽ ആക്രമണമെന്ന് സൗദി സംശയിക്കുന്നുണ്ട്.

മക്കയും ജിദ്ദയും ലക്ഷ്യമിട്ട് തൊടുത്ത മിസൈലുകൾ തകർക്കുകയായിരുന്നു സൗദി അറേബ്യ. ഇന്നലെ പുലർച്ചെയാണ് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമണം. ഇറാൻ പിന്തുണയുള്ള യെമനിലെ ഹൂതികളാണ് ആക്രമണത്തിനു പിന്നിൽ എന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആദ്യത്തെ മിസൈൽ മക്കയ്ക്ക് കിഴക്ക് 70 കിലോമീറ്റർ ദൂരെ തായിഫിനു മുകളിൽ വെച്ച് സൗദി സൈന്യം തകർത്തു. പാട്രിയറ്റ് റോക്കറ്റുകൾ ഉപയോഗിച്ചാണ് മിസൈൽ സൗദിസൈന്യം വിജയകരമായി തകർത്തു. അധികം കഴിയാതെ ജിദ്ദ ലക്ഷ്യമിട്ട് മറ്റൊരു ബാലിസ്റ്റിക് മിസൈൽ കൂടി ഹൂതികൾ തൊടുത്തു. മക്കയ്ക്ക് പടിഞ്ഞാറ് 70 കിലോമീറ്റർ ദൂരെ രണ്ടാം മിസൈലും തകർത്തു. രണ്ടു വർഷം മുമ്പും മക്ക ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ ആക്രമണം തായിഫിനു സമീപം സൗദി സൈന്യം പരാജയപ്പെടുത്തുകയായിരുന്നു. പ്രദേശിക മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം പുറത്തു വന്നിട്ടില്ല.

റമസാൻ തീർത്ഥാടനത്തിനിടെ പുണ്യനഗരമായ മക്കയുടെ നേർക്കുണ്ടായ ഭീകരാക്രമണശ്രമത്തെ അപലപിക്കുന്നതായി യെമൻ സർക്കാർ വ്യക്തമാക്കി. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ എണ്ണ ഉൽപ്പാദക കേന്ദ്രത്തിൽ നിന്ന് റിഫൈനറികൾ പ്രവർത്തിക്കുന്ന യാമ്പുവിലക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകൾക്കു നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്റെ പൂർണ ഉത്തരവാദിത്വം ഇറാനും ഇറാൻ പിന്തുണയുള്ള ഹൂതികൾക്കുമാണെന്നുമാണ് സൗദി അറേബ്യ ആരോപിക്കുന്നത്. അതിനിടെ ഇറാന് അമേരിക്കയുടെ ഭീഷണിയുമെത്തി. ഇനിയും തങ്ങൾക്കു നേരെ ഏറ്റുമുട്ടാനാണ് ഇറാൻ ആഗ്രഹിക്കുന്നതെങ്കിൽ, അത് ഇറാന്റെ ഔദ്യോഗിക അവസാനമായിരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം രാത്രിയിൽ ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് സമീപം റോക്കറ്റ് പതിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് ഇറാന് ഭീഷണിയുമായി ട്രംപെത്തിയത്.

ഏറെനാളുകളായി ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷസാദ്ധ്യത നിലനിൽക്കുകയാണ്. സഖ്യരാജ്യങ്ങൾക്ക് ഭീഷണിയുയർത്തുന്നതായി ചൂണ്ടിക്കാണിച്ച് ഗൾഫ് മേഖലയിൽ അമേരിക്ക വിമാനവാഹിനിക്കപ്പലും ബോംബർ വിമാനങ്ങളും വിന്യസിച്ചിരുന്നു. തുടർന്ന് ദുബായ് തീരത്തിനു സമീപം സൗദിയുടെ ഉൾപ്പെടെയുള്ള എണ്ണക്കപ്പലുകൾക്കു നേരെ ആക്രമണം നടന്നതിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. 2015ലെ ആണവകരാറിൽ നിന്ന് പിന്മാറിയതിന് ശേഷം ശക്തമായ സാമ്പത്തിക ഉപരോധ നടപടികളാണ് അമേരിക്ക ഇറാനെതിരെ സ്വീകരിച്ചുപോന്നത്.

ഇറാനിൽനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളെയും അമേരിക്ക പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു.അതേസമയം, മേഖലയിൽ യുദ്ധസാഹചര്യം ഇല്ലെന്നും ഇറാനെ ആക്രമിക്കാൻ ആരെങ്കിലും തുനിയുമെന്നു കരുതുന്നില്ലെന്നും അമേരിക്കയുടെ മുന്നറിയിപ്പിനോട് ഇറാൻ വിദേശകാര്യമന്ത്രി പ്രതികരിച്ചു. അതിനിടെ പ്രശ്‌നപരിഹാരത്തിന് സൗദിപ്രദേശത്ത് ഉടലെടുത്തിരിക്കുന്ന സംഘർഷാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി പ്രാദേശിക ചർച്ചകൾ നടത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. ഈ മാസം 30ന് മക്കയിൽ നടക്കാനിരിക്കുന്ന രണ്ട് അടിയന്തര യോഗങ്ങളിലേക്കു ഗൾഫ് നേതാക്കളെയും അറബ് ലീഗ് അംഗങ്ങളെയും സൗദി ഭരണാധികാരി സൽമാൻ രാജാവ് ക്ഷണിച്ചിട്ടുണ്ട്.

അമേരിക്കയുടെ സാമ്പത്തിക ഉപരോധങ്ങൾ ശക്തമായ സമ്മർദ്ദമാണ് ഇറാന് നൽകുന്നത്.?2002- ഇറാൻ ആണവായുധനിർമ്മാണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തവരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP