Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്താണ് അദ്ദേഹത്തിന് എതിരെ ചുമത്തിയ കൃത്യമായ കുറ്റങ്ങൾ? കുറ്റം സമ്മതിപ്പിച്ചത് സമ്മർദ്ദം ചെലുത്തി; കുറ്റസ്സമ്മതരേഖ പ്രചാരണത്തിനായി ഉപയോഗിച്ചതോടെ വിയന്ന കൺവൻഷൻ പാക്കിസ്ഥാൻ ലംഘിച്ചു; ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കുന്നതിനു 3 മാസം വൈകിയത് എന്തിന്? ഇന്ത്യൻ ചാരനാണ് കുൽഭൂഷൺ ജാദവെന്ന് തെളിയിക്കാൻ രേഖകളും കൈമാറിയില്ല; പാക് കോടതിയുടെ ശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ചോദ്യം ചെയ്തും പൊളിച്ചടുക്കിയും ഐസിജെയിൽ ഹരീഷ് സാൽവെ

എന്താണ് അദ്ദേഹത്തിന് എതിരെ ചുമത്തിയ കൃത്യമായ കുറ്റങ്ങൾ? കുറ്റം സമ്മതിപ്പിച്ചത് സമ്മർദ്ദം ചെലുത്തി; കുറ്റസ്സമ്മതരേഖ പ്രചാരണത്തിനായി ഉപയോഗിച്ചതോടെ വിയന്ന കൺവൻഷൻ പാക്കിസ്ഥാൻ ലംഘിച്ചു; ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കുന്നതിനു 3 മാസം വൈകിയത് എന്തിന്? ഇന്ത്യൻ ചാരനാണ് കുൽഭൂഷൺ ജാദവെന്ന് തെളിയിക്കാൻ രേഖകളും കൈമാറിയില്ല; പാക് കോടതിയുടെ ശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; ചോദ്യം ചെയ്തും പൊളിച്ചടുക്കിയും ഐസിജെയിൽ ഹരീഷ് സാൽവെ

മറുനാടൻ ഡെസ്‌ക്‌

ഹേഗ്: ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ തടങ്കലിലാക്കിയ ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ ശിക്ഷ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ. ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിലാണ് ഇക്കാര്യം ഉന്നയിച്ചത്. നിരപരാധിയായ ഒരുജീവിതം അപകടത്തിലാക്കിയ ദൗർഭാഗ്യകരമായ കേസ് ആണിത്, ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഹരീഷ് സാൽവെ ആണ് ഇക്കാര്യം ബോധിപ്പിച്ചത്. പാക്കിസ്ഥാൻ കഥ മുഴുവൻ വാചകമടിയാണ്... വസ്തുകളല്ല, സാൽവെ വാദിച്ചുകയറി.

അന്താരാഷ്ട്ര കോടതിയെ പ്രചാരണത്തിനായി പാക്കിസ്ഥാൻ ദുരുപയോഗപ്പെടുത്തുകയായിരുന്നു. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതിയാണ് 48 കാരനായ ജാദവിനെ വധശിക്ഷയക്ക് വിധിച്ചത്. ഇനിന്മേലുള്ള ഇന്ത്യയുടെ അപ്പീലിൽ നാലുദിവസമാണ് വാദം കൾക്കുന്നത. പാക് സൈനിക കോടതി നടത്തിയ വിചാരണ പ്രക്രിയ കുറഞ്ഞ നിലവാരം പോലും പുലർത്തിയില്ല. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവൃത്തിയിൽ ജാദവ് ഏർപ്പെട്ടതിന് വിശ്വാസയോഗ്യമായ തെളിവുഹാജരാക്കാനും സാധിച്ചില്ല. ജാദവിന്റെ കുറ്റസ്സമ്മതം, സമ്മർദ്ദം ചെലുത്തിയാണെന്ന് വ്യക്തമാണ്. പാക്കിസ്ഥാൻ ഇതൊരു പ്രചാരണായുധമായി ഉപയോഗിക്കുകയായിരുന്നു. കുറ്റസ്സമ്മത രേഖ പാക്കിസ്ഥാൻ പ്രചാരണത്തിനായി ഉപയോഗിച്ചു. ഇതോടെ വിയന്ന കൺവൻഷൻ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചുവെന്നും സാൽവ വാദിച്ചു.

പാക്കിസ്ഥാന്റെ സമ്മത പ്രകാരം 2017 ഡിസംബർ 25ന് കുൽഭൂഷന്റെ കുടുംബം അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. കൂടിക്കാഴ്ചയുടെ സ്വഭാവത്തെ നിരാശയോടെയാണ് ഇന്ത്യ കണ്ടത്. ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ഡിസംബർ 27ന് ഇന്ത്യ കത്തയച്ചിരുന്നതായും ഹരീഷ് സാൽവെ വ്യക്തമാക്കി.കുൽഭൂഷൺ ജാദവിനെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കു കാണാൻ അനുവദിക്കുന്നതിനു 3 മാസം സമയമെടുത്തത് എന്തിനാണെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കണം. ഉടമ്പടി ലംഘനം സംബന്ധിച്ചു പ്രശ്‌നങ്ങളുണ്ടായതിനാലാണ് ഇതെന്നാണു പാക്കിസ്ഥാൻ പറഞ്ഞിരുന്നത്. എന്നാൽ ഇങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ഇന്ത്യ പ്രതികരിച്ചു.

കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയിട്ടുള്ള കൃത്യമായ കുറ്റങ്ങളെന്തൊക്കെയെന്നു വ്യക്തമാക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാക്കിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു. ജാദവിനോട് അദ്ദേഹത്തിന്റെ അവകാശങ്ങൾ ഏതൊക്കെയെന്ന് അറിയിക്കുന്നതിൽ പാക്കിസ്ഥാൻ വീഴ്ച വരുത്തി. ഇന്ത്യൻ കോൺസുലുമായി സംസാരിക്കുന്നതിനും അവസരം നൽക്യില്ല. വിയന്ന കൺവൻഷനിലെ ആർട്ടിക്കിൾ 36 പ്രകാരം, ഒരു വിദേശ പൗരനെ തടഞ്ഞുവച്ചാൽ അത് ആ രാജ്യത്തെ അറിയിക്കേണ്ടതാണ്. എന്നാൽ, അതുചെയ്യാൻ പാക്കിസ്ഥാൻ തയ്യാറായില്ല. ഒരുഘട്ടത്തിൽ ജാദവ് ഇന്ത്യൻ ചാരനാണെന്ന് തെളിയിക്കാൻ ബാങ്ക് അക്കൗണ്ടുകളും ഫോൺ നമ്പറുകളും അടക്കം തെളിവായി ചോദിച്ചു. എന്നാൽ, സ്വന്തമായി തെളിവൊന്നും നൽകാൻ തയ്യാറായതുമില്ല.

കുൽഭൂഷൻ ജാദവിനെ അറസ്റ്റ് ചെയ്ത കാര്യം പാക്കിസ്ഥാൻ ഇന്ത്യയെ അറിയിച്ചില്ല. കുൽഭൂഷൺ ജാദവിനെതിരെ ചുമത്തിയിട്ടുള്ള കൃത്യമായ കുറ്റങ്ങളെന്തൊക്കെയെന്നു വ്യക്തമാക്കാൻ പാക്കിസ്ഥാൻ തയാറായിട്ടില്ല. കേസിലെ വിചാരണ കഴിഞ്ഞ ശേഷമാണ് പാക്കിസ്ഥാൻ തെളിവുശേഖരണം നടത്തിയതെന്നും ഇന്ത്യ ആരോപിച്ചു. ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനെ വധശിക്ഷയ്ക്കു വിധിച്ചതിനെതിരെ ഇന്ത്യ നൽകിയ ഹർജിയിന്മേലാണു വാദം പുരോഗമിക്കുന്നത്.നാലു ദിവസത്തെ വാദത്തിൽ ആദ്യ രണ്ടു ദിവസങ്ങളിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും വാദിക്കാനുള്ള അവസരം ലഭിക്കും. മൂന്നാം ദിവസം ഇന്ത്യയ്ക്കും നാലാം ദിവസം പാക്കിസ്ഥാനം മറുപടി നൽകാനുള്ള സമയമാണ്. ചാരപ്രവർത്തനം, ഭീകരാക്രമണം എന്നീ കുറ്റങ്ങൾക്കാണ് 2017ൽ ജാദവിനെ (48) പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP