Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ട്രംപ് പുറത്ത്; ജോ ബൈഡൻ യുഎസ് പ്രസിഡന്റ്; ഇന്ത്യൻ വംശജ കമലാ ഹാരീസ് വൈസ് പ്രസിഡന്റ്; പെൻസിൽവാനിയ പിടിച്ചതോടെ ബൈഡന്റെ ആകെ ഇലക്ട്രൽ വോട്ടുകൾ 273; ട്രംപിന് ഇപ്പോഴുള്ളത് 214 വോട്ടുകൾ; ഫലം വരാനുള്ള നാലിൽ മൂന്നിടത്തും ലീഡ് ഡെമോക്രാറ്റുകൾക്ക്; നാണംകെട്ട തോൽവി ഉണ്ടായിട്ടും അംഗീകരിക്കാത്ത ട്രംപ് ഗോൾഫ് കളിയുടെ തിരക്കിൽ

ട്രംപ് പുറത്ത്; ജോ ബൈഡൻ യുഎസ് പ്രസിഡന്റ്; ഇന്ത്യൻ വംശജ കമലാ ഹാരീസ് വൈസ് പ്രസിഡന്റ്; പെൻസിൽവാനിയ പിടിച്ചതോടെ ബൈഡന്റെ ആകെ ഇലക്ട്രൽ വോട്ടുകൾ 273; ട്രംപിന് ഇപ്പോഴുള്ളത് 214 വോട്ടുകൾ; ഫലം വരാനുള്ള നാലിൽ മൂന്നിടത്തും ലീഡ് ഡെമോക്രാറ്റുകൾക്ക്; നാണംകെട്ട തോൽവി ഉണ്ടായിട്ടും അംഗീകരിക്കാത്ത ട്രംപ് ഗോൾഫ് കളിയുടെ തിരക്കിൽ

മറുനാടൻ ഡെസ്‌ക്‌

 ന്യൂയോർക്ക്: അമേരിക്കയുടെ 46ാം പ്രസിഡന്റായി ഡെമോക്രാറ്റ് സ്ഥാനർഥി ജോ ബൈഡൻ അധികാരം എൽക്കുമെന്ന് ഉറപ്പായി. ഇന്ത്യൻ വംശജയായ കമലാ ഹാരീസ് ആണ് വൈസ് പ്രസിഡൻന്റ്. 20 വോട്ടുകളുള്ള പെൻസിൽവേനിയ പിടിച്ചതോടെയാണ് ബൈഡന് വൈറ്റ് ഹൗസിന്റെ പടി ഉറപ്പായത്. ഇനി ജോർജിയ (16), നെവാഡ (6), അരിസോണ (11), നോർത്ത് കാരലൈന (15) എന്നീ സ്റ്റേറ്റുകളിൽ ഫലമാണ് പുറത്തുവരാൻ ഉള്ളത്.

ട്രംപിന്റെ കുത്തക മണ്ഡലമായ പെൻസിൽവാനിയയിൽ അട്ടിമറി വിജയം നേടിയതോടെ ഇപ്പോൾ ബൈഡന്റെ ആകെ ഇലട്രൽ വോട്ടുകൾ 273 ഉയർന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് വോട്ട് അധികമാണിത്. ഇനിയും ഫലം വരാനുള്ള നാലിൽ മൂന്നിടത്തതും ലീഡ് ഡെമോക്രാറ്റുകൾക്കാണ്. ട്രംപിന്റെ ലീഡ് നോർത്ത് കരോലീനയിൽ ഒതുങ്ങുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ ബൈഡന് 300 ഇലക്ട്രൽ വോട്ടുകൾവരെ കിട്ടുമെന്ന് ഉറപ്പാണ്. എന്നാൽ നാണംകെട്ട തോൽവിയുണ്ടായിട്ടും അംഗീകരിക്കാതെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് കൃത്രിമത്തിൽകടിച്ചു തൂങ്ങുകയാണ് ഡൊണാൾഡ് ട്രംപ്.

അതിനിടെ, തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെതി. തിരഞ്ഞെടുപ്പ് ദിവസം രാത്രി എട്ട് മണിക്കു ശേഷം ആയിരക്കണക്കിനു വോട്ടുകളാണ് അനധികൃതമായി സ്വീകരിക്കപ്പെട്ടത്. ഇതാണു പെൻസിൽവേനിയയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ഫലത്തെ ബാധിച്ചതെന്നും തുടർച്ചയായുള്ള ട്വീറ്റുകളിൽ ട്രംപ് ആരോപിച്ചു. തിരഞ്ഞെടുപ്പ് നടന്ന അന്നു രാത്രി തന്നെ വിജയിക്കുമെന്ന് ഏവരും കണക്കുകൂട്ടിയ പെൻസിൽവേനിയ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലഭിച്ച വലിയ ഭൂരിപക്ഷം മാഞ്ഞുപോയി.

ഏറെ സമയമായി ഇവിടങ്ങളിൽ ആരെയും നിരീക്ഷണത്തിന് അനുവദിക്കുന്നില്ല. ഏറെ മണിക്കൂറുകളായി മോശം കാര്യങ്ങളാണ് സംഭവിക്കുന്നത്. നിയമപരമായ സുതാര്യത ക്രൂരമായി ഹനിക്കപ്പെട്ടിരിക്കുന്നു. വാതിലുകളും ജനലുകളും കട്ടി കാർഡ് ബോർഡ് കൊണ്ട് അടച്ചതിനാൽ നിരീക്ഷകർക്കു വോട്ടെണ്ണൽ മുറിയിൽ നടക്കുന്നതൊന്നും കാണാനാകുന്നില്ല. മോശം കാര്യങ്ങളാണ് അകത്തു നടക്കുന്നത്. വലിയ മാറ്റം സംഭവിക്കും! ട്രംപ് പറഞ്ഞു.

എന്നാൽ, വ്യക്തമായ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് ജോ ബൈഡൻ നേരത്തെ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. ്ര7.40 കോടി വോട്ടുകളാണ് അനുകൂലമായി പോൾ ചെയ്യപ്പെട്ടത്. യുഎസിന്റെ ചരിത്രത്തിൽ ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിക്കു ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ടാണിത്. ലഭിച്ച ആകെ വോട്ടുകൾ വർധിക്കുകയാണ്. 40 ലക്ഷം വോട്ടുകൾക്ക് ട്രംപിനെ പരാജയപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. 24 വർഷത്തിനിടെ അരിസോണയിൽ ആദ്യ ഡമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിക്കാൻ പോകുന്നു.

ജോർജിയയിൽ 28 വർഷത്തിനിടെ ആദ്യ ഡമോക്രാറ്റിക് സ്ഥാനാർത്ഥി വിജയിച്ചു. കോവിഡ്, സാമ്പത്തികരംഗം, കാലാവസ്ഥ വ്യതിയാനം, വംശീയത എന്നീ വിഷയങ്ങളിൽ മാറ്റത്തിനു വേണ്ടിയാണ് എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത്. വിഭജിക്കപ്പെടാനല്ല, ഒറ്റക്കെട്ടാകണമെന്നാണ് അവർ ആഗ്രഹിക്കുന്നത് ബൈഡൻ പറഞ്ഞു.

1992നു ശേഷം ആദ്യമായാണ് ജോർജിയ ഡെമോക്രാറ്റ് പക്ഷത്തേക്കു മാറുന്നത്. തിരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച ഡോണൾഡ് ട്രംപ് പല സ്റ്റേറ്റുകളിലെയും വോട്ടെണ്ണലിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP