Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സബ്മറൈനുകളിൽനിന്നും അപ്രതീക്ഷിതമായി ഡ്രോണുകളയച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ തകർക്കാം; കടലിനടിയിലെ മൈനുകളിൽ അട്ടിമറി സൃഷ്ടിക്കാം; തീരങ്ങളിലെ മിസൈലുകൾ അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ തവിടുപൊടിയാക്കും; ഇറാന്റെ അത്യാധുനിക യുദ്ധസംവിധാനങ്ങൾ തിരിച്ചറിഞ്ഞ് ഞെട്ടി അമേരിക്ക; എത്ര പ്രകോപിപ്പിച്ചാലും മുന്നറിയിപ്പിലൊതുക്കി അമേരിക്ക യുദ്ധം ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?

സബ്മറൈനുകളിൽനിന്നും അപ്രതീക്ഷിതമായി ഡ്രോണുകളയച്ച് അമേരിക്കൻ യുദ്ധക്കപ്പലുകൾ തകർക്കാം; കടലിനടിയിലെ മൈനുകളിൽ അട്ടിമറി സൃഷ്ടിക്കാം; തീരങ്ങളിലെ മിസൈലുകൾ അയൽരാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ തവിടുപൊടിയാക്കും; ഇറാന്റെ അത്യാധുനിക യുദ്ധസംവിധാനങ്ങൾ തിരിച്ചറിഞ്ഞ് ഞെട്ടി അമേരിക്ക; എത്ര പ്രകോപിപ്പിച്ചാലും മുന്നറിയിപ്പിലൊതുക്കി അമേരിക്ക യുദ്ധം ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: സാമ്പത്തിക ഉപരോധമേർപ്പെടുത്തിയും തുടർച്ചയായി പടനീക്കം നടത്തിയും ഇറാനെ വെല്ലുവിളിക്കുന്ന അമേരിക്ക എന്തുകൊണ്ടാണ് നേർക്കുനേർ യുദ്ധത്തിന് തയ്യാറാകാത്തത്? അമേരിക്കയെ പരസ്യമായി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ഇറാൻ തുടരുന്നതിന് പിന്നിലെന്താണ്? അമേരിക്കയുമായുള്ള ഉരസൽ ഇറാന്റെ അവസാനമാകുമെന്ന് പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൈന്യത്തിന് പ്രഹരിക്കാനുള്ള ഉത്തരവ് നൽകാത്തത് എന്തുകൊണ്ടാണ്?

ഇതിനെല്ലാം ഉത്തരം ഒന്നേയുള്ളൂ. അമേരിക്ക വിചാരിക്കുന്നിടത്തല്ല ഇറാന്റെ പടക്കോപ്പുകൾ. യുദ്ധമുണ്ടായാൽ നേരിടാൻ പോകുന്ന നാശനഷ്ടത്തെക്കുറിച്ചും അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്. മേഖലയിൽ ഇറാന്റെ തന്ത്രപ്രധാനമായ സ്ഥാനവും അവർ സ്വരുക്കൂട്ടിയിരിക്കുന്ന ആയുധശേഷിയും എളുപ്പത്തിൽ കീഴടക്കാവുന്ന ഒന്നല്ലെന്ന് ട്രംപ് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഭീഷണിപ്പെടുത്തലിൽ അമേരിക്ക ഒതുങ്ങുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗദ്ധർ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക കടുത്ത നടപടികളിലേക്ക് നീങ്ങിയാൽ, അമേരിക്കൻ യുദ്ധക്കപ്പലുകൾ ചാമ്പലാക്കുന്ന മിസൈലുകൾ ഇറാന് തൊടുക്കാനാവും. അന്തർവാഹിനികളിൽനിന്ന് തൊടുക്കാവുന്ന മിസൈലുകൾ യുദ്ധക്കപ്പലുകളെ പൂർണമായും നശിപ്പിക്കാൻ പര്യാപ്തമാണ്. കടലിനടിയിൽ നിക്ഷേപിച്ചിട്ടുള്ള മൈനുകളാണ് മറ്റൊരു ഭീഷണി. ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണത്തിനും ഇറാൻ സേന സുസജ്ജമാണ്. ഇതിനെക്കാളൊക്കെ ഉപരി, ജീവൻകൊടുക്കാൻ തയ്യാറായി നിൽക്കുന്ന സൈന്യവും ഇറാനെ പിന്തുണയ്ക്കുന്ന ഭീകര, തീവ്രവാദ പ്രസ്ഥാനങ്ങളുമുണ്ട്.

ഇറാൻ കടലിൽ നിക്ഷേപിച്ചിട്ടുള്ള കടൽ മൈനുകൾ മേഖലയിൽ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. മാത്രമല്ല, തീരങ്ങളിലെ സൈനിക കേന്ദ്രങ്ങളിൽനിന്ന് തൊടുക്കാവുന്ന മിസൈലുകളുപയോഗിച്ച് പടക്കപ്പലുകൾ നശിപ്പിക്കാനും ഇറാനാകും. അയൽ രാജ്യങ്ങളിൽ, പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള യു.എസ്. സൈനിക കേന്ദ്രങ്ങളെയും ഇല്ലാതാക്കാനുള്ള ശേഷി ഇറാനുണ്ട്. സൗദി അറേബ്യയായിരിക്കും യുദ്ധമുണ്ടായാൽ ഏറ്റവും കൂടുതൽ പ്രഹരമേറ്റുവാങ്ങുകയെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലും അമേരിക്കൻ സൈന്യത്തിന് തലവേദനയുയർത്തിയ ഭീകരർ ഇറാനെയും പിന്തുണയ്ക്കുമെന്നതും അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞയാഴ്ച സൗദിയുടെ എണ്ണക്കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതും ഞായറാഴ്ച ബാഗ്ദാദിലെ ഗ്രീൻസോണിലേക്ക് മിസൈൽ തൊടുത്തുവിട്ടതും ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. ബാഗ്ദാദിലേക്ക് തൊടുത്ത മിസൈൽ അമേരിക്കൻ എംബസിക്ക് സമീപത്തുവീണാണ് പൊട്ടിയത്. സംഭവത്തിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും അമേരിക്ക അത് വിശ്വാസത്തിലെടുത്തിട്ടില്ല.

സമീപ രാജ്യങ്ങളിലെല്ലാം ഇറാനെ അനുകൂലിക്കുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും അമേരിക്കയ്ക്ക് ഭീഷണിയാണ്. സിറിയയിലെ ഹിസ്ബുള്ളയും ഇറാഖി നുജാബ ഗ്രൂപ്പും ഫത്തേമിയോൺ ഗ്രൂപ്പുമൊക്കെ ഇറാനെ പിന്തുണയ്ക്കുന്നു. ലെബനനിലും ഹിസ്ബുള്ള ശക്തമാണ്. ഇറാഖിൽ ഒന്നിലേറെ ഷിയാ തീവ്രവാദ സംഘടനകൾ ഇറാന് അനുകുലമായി നിലപാടെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരരും ഇറാനുവേണ്ടി യുദ്ധസന്നദ്ധരാവും. സൗദിയടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഇറാനെ പിന്തുണയ്ക്കുന്ന തീവ്രവാദികളുണ്ട്. ഇതൊക്കെയാണ് അമേരിക്കയ്ക്ക് കാര്യങ്ങൾ എളുപ്പമല്ലാതാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP