Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ വളർച്ചയെ ചൈന കാണുന്നത് ശത്രുതയോടെ; അമേരിക്കയ്ക്കു പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യം: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ വളർച്ചയെ ചൈന കാണുന്നത് ശത്രുതയോടെ; അമേരിക്കയ്ക്കു പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യം: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് റിപ്പോർട്ട് പുറത്ത്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: ഇന്ത്യയുടെ വളർച്ചയെ ചൈന ശത്രുതയോടെയാണു കാണുന്നതെന്നും ുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. യുഎസ് അടക്കമുള്ള ജനാധിപത്യ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിത്തത്തിനു തടയിടാൻ ശ്രമിക്കുയാണ് ചൈന ചെയ്യുന്നതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

അമേരിക്കയ്ക്കു പകരം ലോകത്തെ ഒന്നാമത്തെ ശക്തിയാവുക എന്നതാണ് ചൈനയുടെ ലക്ഷ്യമെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ, മേഖലയിലെ പല രാജ്യങ്ങളുടെയും സാമ്പത്തിക, സുരക്ഷാ, സ്വയംഭരണ താൽപര്യങ്ങൾക്കു തുരങ്കം വയ്ക്കുകയെന്ന ലക്ഷ്യവും ചൈനയ്ക്കുണ്ടെന്നും അടിവരയിട്ടുപറയുന്നുണ്ട്.

ഇന്ത്യയുടെ വളർച്ചയെ ശത്രുതയോടെ കാണുന്ന ചൈന, അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനായി ഇന്ത്യയുടെ വളർച്ച തടയാനാണു ശ്രമിക്കുന്നത്. യുഎസ്, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങിയവയുമായും മറ്റു ജനാധിപത്യ രാജ്യങ്ങളുമായും ഇന്ത്യയ്ക്കുള്ള തന്ത്രപ്രധാന ബന്ധങ്ങൾ ശിഥിലമാക്കാനും ചൈന ലക്ഷ്യമിടുന്നു.

ലോക വൻശക്തിയാകാനുള്ള മൽസരത്തിനു തുടക്കമിട്ടിരിക്കുകയാണ് ചൈനയിലെ ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെന്ന് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 70 പേജുള്ള റിപ്പോർട്ടിൽ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP