Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നരേന്ദ്ര മോദിയും ഷീജിങ് പിങ്ങും കൈകോർത്ത് പിടിച്ചപ്പോൾ ഉണ്ടായ സമവായം മുന്നോട്ടുകൊണ്ടുപോകണം; അഭിപ്രായഭിന്നതകൾ വലിയതർക്കങ്ങളിലേക്ക് വഴുതി വീഴരുത്; അതിർത്തിയിലെ സംഘർഷത്തിന് അയവ് വരുത്താൻ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായത് അഞ്ചിന ഫോർമുലയ്ക്ക്; തുടർചർച്ചകളിലൂടെ സേനാപിന്മാറ്റം ഏത്രയും വേഗം; സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും; ഉഭയകക്ഷി കരാറുകൾ പാലിക്കും; സംയുക്ത പ്രസ്താവന അതിർത്തിയിലെ വെള്ളക്കൊടി

നരേന്ദ്ര മോദിയും ഷീജിങ് പിങ്ങും കൈകോർത്ത് പിടിച്ചപ്പോൾ ഉണ്ടായ സമവായം മുന്നോട്ടുകൊണ്ടുപോകണം; അഭിപ്രായഭിന്നതകൾ വലിയതർക്കങ്ങളിലേക്ക് വഴുതി വീഴരുത്; അതിർത്തിയിലെ സംഘർഷത്തിന് അയവ് വരുത്താൻ ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ധാരണയായത് അഞ്ചിന ഫോർമുലയ്ക്ക്; തുടർചർച്ചകളിലൂടെ സേനാപിന്മാറ്റം ഏത്രയും വേഗം; സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും; ഉഭയകക്ഷി കരാറുകൾ പാലിക്കും; സംയുക്ത പ്രസ്താവന അതിർത്തിയിലെ വെള്ളക്കൊടി

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: നിയന്ത്രണ രേഖയിലെ സംഘർഷത്തിന് അയവ് വരുത്താൻ ഇന്ത്യ-ചൈന വിദേശകാര്യമന്തിതല ചർച്ചയിൽ ധാരണയായി. മോസ്‌കോയിൽ രണ്ടര മണിക്കൂറോളം നീണ്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് ധാരണ. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ നടന്ന കൂടിക്കാഴ്ചയാണ് നിർണായകമായത്. ചർച്ചകൾക്ക് ശേഷം സംയുക്ത പ്രസ്താവന ഇറക്കിയതും ശുഭസൂചകമാണ്.

അതിർത്തി പ്രശ്‌നങ്ങളും ഇന്തോ-ചൈന ബന്ധവുമായിരുന്നു കൂലങ്കഷമായി ചർച്ച ചെയ്തത്. അതിർത്തിയിലെ സംഭവവികാസങ്ങളിൽ ഇരുമന്ത്രിമാരും തുറന്നതും രചനാത്മകവുമായ ചർച്ചയാണ് നടത്തിയതെന്ന് സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഉഭയകക്ഷിബന്ധം വികസിപ്പിക്കാനായി മോദിയും ഷീജിൻ പിങ്ങും തമ്മിലെത്തിയ സമവായത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മുന്നോട്ട് നീക്കണമെന്ന് മന്ത്രിമാർ തമ്മിൽ ധാരണയായി. അഭിപ്രായഭിന്നതകൾ തർക്കങ്ങളായി മാറുന്നില്ലെന്ന് ഉറപ്പാക്കണം.

അതിർത്തിയിൽ നിലവിലുള്ള സാഹചര്യം ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾക്ക് ഉതകുന്നതല്ല എന്നാണ് വിലയിരുത്തൽ. അതിർത്തി രക്ഷാസേനകൾ തമ്മിൽ തുടർ ചർച്ചകൾ നടത്തി എത്രയും വേഗം പിന്മാറണം. ഇരു സേനകൾക്കുമിടയിൽ ഉചിതമായ അകലം പാലിക്കണം, സേനാ പിന്മാറ്റം വേഗത്തിൽ വേണം, തുടങ്ങിയ കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും ധാരണയിലെത്തിയത്.

ഇന്ത്യ-ചൈന അതിർത്തി കാര്യങ്ങളിൽ നിലവിലുള്ള കരാറുകളും പ്രോട്ടോക്കോളുകളും ഇരുപക്ഷവും പാലിക്കാൻ ധാരണയായി. സ്ഥിതി സങ്കീർണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കും. പരസ്പര വിശ്വാസം ഉണ്ടാക്കാൻ ഇരു രാജ്യങ്ങളും നടപടിയെടുക്കും. അതിർത്തി തർക്കത്തിന് പരിഹാരം കാണാൻ പ്രത്യേക പ്രതിനിധികളെ നിയോഗിച്ച് ചർച്ചയും ആശയവിനിമയവും തുടരണം. സംഘർഷത്തിൽ അയവുവരുന്നതോടെ, പുതിയ വിശ്വാസവർദ്ധക നടപപടികൾ വേഗത്തിലാക്കുകയും അതിർത്തി മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്തുകയും ചെയ്യും.

ചൈനീസ് ഏംബസിയുടെ പ്രസ്താവന പ്രകാരം ഇരുപക്ഷവും അഞ്ച് കാര്യങ്ങളിലാണ് ധാരണയിലെത്തിയത്. ഇന്ത്യ-ചൈന ബന്ധം നിർണായകസന്ധിയിൽ എത്തിനിൽക്കുകയാണെന്ന് വാങ് യി യോഗത്തിൽ പറഞ്ഞു. എന്നാൽ, ഇരുരാജ്യങ്ങളും ശരിയായ ദിശയിൽ ബന്ധത്തെ മുന്നോട്ട് കൊണ്ടുപോയാൽ ഏതുവെല്ലുവിളിയെയും തരണം ചെയ്യാൻ കഴിയുമെന്നും വാങ് പറഞ്ഞതായി ചൈനയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.

ചൈനയുടെ നടപടികളാണ് പ്രശ്‌നം വഷളാക്കിയതെന്ന് എസ് ജയശങ്കർ വാങ് യിയെ അറിയിച്ചു. ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ മറികടന്നുവെന്ന വാദം തെറ്റാണെന്നും എസ് ജയ്ശങ്കർ ചൈനീസ് വിദേശകാര്യമന്ത്രിയോട് വ്യക്തമാക്കി. പറഞ്ഞു. എന്നാൽ അതിർത്തിയിൽ ചൈനീസ് പ്രകോപനം ഉണ്ടായിട്ടില്ലെന്ന വാദം ചൈന ആവർത്തിച്ചു.സേനാ പിന്മാറ്റത്തിനുള്ള ധാരണകൾ ലംഘിക്കരുതെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു.

ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾ രണ്ടര മണിക്കൂർ നീണ്ടു നിന്നു. അതിർത്തിയിൽ സംഘർഷം ഉടലെടുത്ത ശേഷം ഇരുവരും മുമ്പ് ഫോണിലൂടെ സംസാരിച്ചിരുന്നു.മോസ്‌കോയിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും ഇന്നലെ ചർച്ച നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP