Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആവേശം കയറി വായിൽ തോന്നുന്നതെല്ലാം പറഞ്ഞു; ബ്രോഡ്കാസ്റ്റ് ചെയ്യും മുൻപ് എഡിറ്റ് ആവശ്യപ്പെട്ട് ഹാരിയും മേഗനും; സമ്മതമല്ലെന്ന് നെറ്റ്ഫ്ളിക്സ്; കോടികളുടെ കരാറിൽ വാ തുറന്ന ചാൾസ് രാജാവിന്റെ മകനും മരുമോളും ഊരാക്കുടുക്കിൽ

ആവേശം കയറി വായിൽ തോന്നുന്നതെല്ലാം പറഞ്ഞു; ബ്രോഡ്കാസ്റ്റ് ചെയ്യും മുൻപ് എഡിറ്റ് ആവശ്യപ്പെട്ട് ഹാരിയും മേഗനും; സമ്മതമല്ലെന്ന് നെറ്റ്ഫ്ളിക്സ്; കോടികളുടെ കരാറിൽ വാ തുറന്ന ചാൾസ് രാജാവിന്റെ മകനും മരുമോളും ഊരാക്കുടുക്കിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ഹാരിയും മേഗനും നെറ്റ്ഫ്ളിക്സുമായി അത്ര രസത്തിലല്ലെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. തങ്ങളുടെ ഡോക്യു സീരീസിൽ ചില എഡിറ്റിങ് ആവശ്യമാണെന്ന ഇവരുടെ ആവശ്യം നെറ്റ്ഫ്ളിക്സ് തള്ളിക്കളഞ്ഞതോടെയാണിത്. നെറ്റ്ഫ്ളിക്സുമായി ഉണ്ടാക്കിയ 100 മില്യൺ ഡോളർ കരാറിന്റെ ഭാഗമായി നിർമ്മിക്കുന്ന ഡോക്ക്യൂമെന്ററിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. വരുന്ന ഡിസംബറിൽ ഇത് പ്രക്ഷേപണം ചെയ്യും എന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്.

എന്നാൽ, കഴിഞ്ഞയാഴ്‌ച്ച ഇതിൽ വീണ്ടും ചില എഡിറ്റിംഗുകൾ ഹാരിയും മേഗനും ആവശ്യപ്പെട്ടു എന്നാണ്‌നെറ്റ്ഫ്ളിക്സുമായി അടുത്ത ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത് നടക്കുകയാണെങ്കിൽ 2023 അവസാനമാകുമ്പോൾ മാത്രമെ ഇത് പുറത്തിറക്കാൻ കഴിയൂ. ചാൾസ് മൂന്നാമൻ രാജാവ്, എലിസബത്ത് രാജ്ഞി, കാമില രാജ്ഞി, വെയിൽസ് രാജകുമാരൻ രാജകുമാരി എന്നിവരുമായി ബന്ധപ്പെട്ട് ഇവർ നടത്തിയ പല പരാമർശങ്ങളുമാണ് ഇപ്പോൾ നീക്കം ചെയ്യാൻ ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോൾ ഇരുവർക്കും വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു എന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവർ പറഞ്ഞ പല കാര്യങ്ങളും ഏതു വിധേനയും നീക്കം ചെയ്യാൻ ഹാരിയും മേഗനും കഠിന യത്നത്തിലാണെന്ന് ഒരു നെറ്റ്ഫ്ളിക്സ്സ്രോതസ്സ് പറയുന്നു. അടിസ്ഥാന ഭാഷ തന്നെ മാറ്റുവാൻ അവർ പരിശ്രമിക്കുകയാണ്. എന്നാൽ, അവരുടേ വായിൽ നിന്നും പുറത്തുവന്ന അവരുടെ കഥയാണ് അതുകൊണ്ടു തന്നെ കൂടുതൽ എഡിറ്റിങ് നെറ്റ്ഫ്ളിക്സ് അനുവദിക്കുന്നില്ല.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവർ തന്നെ നൽകിയ കഥയിലും ഉള്ളടക്കത്തിൽ നിന്നും പിൻതിരിയുവാനാണ് ഹാരിയും മേഗനും ശ്രമിക്കുന്നത്. അത് അനുവദിച്ചാൽ, ഈ പ്രൊജക്ടിന്റെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന് നെറ്റ്ഫ്ളിക്സിലെ ചില ഉന്നതർ വിശ്വസിക്കുന്നു. മാത്രമല്ല, പിന്നെ ഈ പ്രൊജക്ട് തന്നെ വേണ്ടെന്ന് വയ്ക്കുന്നതായിരിക്കും നല്ലതെന്നും അവർ വിശ്വസിക്കുന്നു.

എലിസബത്ത് രാജ്ഞിയുടെ മരണ ശേഷമണ് ഹാരിക്കും മേഗനും ഈ പ്രൊജക്ടിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് വീണ്ടു വിചാരം ഉണ്ടായതെന്ന് ചില ഹോളിവുഡ് കേന്ദ്രങ്ങളും സൂചിപ്പിക്കുന്നു. അടുത്ത വർഷം വരെ ഈ പ്രൊജക്ട്‌റിലീസ് ആകാതെ നോക്കുകയാണ് ഹാരിയും മേഗനും എന്നും ഈ വൃത്തങ്ങൾ പറയുന്നു. അതേസമയം, വരുന്ന ഡിസംബറിൽ തന്നെ ഈ ഷോ സ്ട്രീം ലൈൻ ചെയ്യണമെന്ന കാര്യത്തിൽ നെറ്റ്ഫ്ളികിസിനുള്ളത് ഉറച്ച തീരുമാനമാണെന്ന് നെറ്റ്ഫ്ളിക്സിനകുത്തുള്ള ചിലർ പറയുന്നു.

വലിയ വിവാദമായിക്കൊണ്ടിരിക്കുന്ന ഹാരിയുടെ ആത്മകഥയിലും ഹാരി ചില മാറ്റങ്ങൾ വരുത്തുകയാണെന്ന് കഴിഞ്ഞ ദിവസം മെയിൽ ഓൺ സൺഡേ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്ഞിയുടെ മരണശേഷം ചില സുപ്രധാന ഭാഗങ്ങളിൽ ഹാരി മാറ്റങ്ങൾ വരുത്തുന്നു എന്നായിരുന്നു റിപ്പോർട്ട്. രാജകുടുംബവുമായി ഇനിയൊരു യുദ്ധത്തിന് താല്പര്യമില്ലെന്നാണ് ഇതുവഴി ഹാരി പറയുന്നതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ, അത്തരത്തിലൊരു സമീപനം പ്രസാധകർ അനുവദിക്കുമോ എന്നതിൽ സംശയമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP