Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാക്കിസ്ഥാനെ വീണ്ടും 'ഗ്രേ ലിസ്‌റ്റി'ൽ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ്; തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് തടയാൻ പാക്കിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തൽ; കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യത്തിന് വൻ തിരിച്ചടി

പാക്കിസ്ഥാനെ വീണ്ടും 'ഗ്രേ ലിസ്‌റ്റി'ൽ ഉൾപ്പെടുത്തി ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ്; തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് തടയാൻ പാക്കിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തൽ; കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന രാജ്യത്തിന് വൻ തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ളാമാബാദ്: പാക്കിസ്ഥാനെ വീണ്ടും 'ഗ്രേ ലിസ്‌റ്റി'ൽ ഉൾപ്പെടുത്തി അന്താരാഷ്‌ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). തീവ്ര‌വാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ശക്തികളെ കണ്ടെത്തി അമർച്ച ചെയ്യാൻ പാക്കിസ്ഥാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ 13 വർഷമായി ​ഗ്രേ ലിസ്റ്റിലാണ് രാജ്യം. തുടർന്ന് നിയന്ത്രണങ്ങൾ മാറ്റിയിരുന്നെങ്കിലും തീവ്രവാദികൾക്ക് പണം ലഭിക്കുന്നത് തടയാൻ പാക്കിസ്ഥാൻ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് സംഘടന ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.

അന്താരാഷ്‌ട്ര തലത്തിൽ കള‌ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതുമായ ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് എഫ്.എ.ടി.എഫ്. ഗ്രേ ലിസ്റ്റിൽ പാക്കിസ്ഥാൻ ഉൾപെട്ടതോടെ ബാങ്കുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്ക് പാക്കിസ്ഥാനിൽ നിക്ഷേപങ്ങൾ നടത്താനും പ്രവർത്തിക്കാനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. പാക്കിസ്ഥാനിലെ വ്യവസായങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും ആവശ്യമായ സമ്പത്തിക സഹായം വിദേശരാജ്യങ്ങളിൽ നിന്ന് സ്വീകരിക്കാൻ പാക്കിസ്ഥാന് സാധിക്കില്ല. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാൽ പാക്കിസ്ഥാന് സാമ്പത്തികമടക്കമുള്ള അന്താരാഷ്ട്ര ഉപരോധങ്ങൾ നേരിടേണ്ടി വരും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളാണ് സമിതിയിൽ പാക്കിസ്ഥാനെതിരെ രംഗത്തുവന്നത്.

തന്ത്രപരമായി തീവ്രവാദത്തെ നേരിടുന്നതിൽ പാക്കിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിലയിരുത്തിയ സംഘടന തങ്ങൾ ആവശ്യപ്പെട്ട 27 കാര്യങ്ങൾ പാക്കിസ്ഥാൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്ന് കണ്ടെത്തി. തീവ്രവാദത്തെ നേരിടുന്ന നടപടികളിൽ പാക്കിസ്ഥാൻ ചെറിയ പുരോഗതി വരുത്തിയിട്ടുണ്ടെങ്കിലും തീവ്രവാദത്തിന് പണം നൽകുന്നവർക്കെതിരായ നടപടികളിൽ വന്ന പിഴവ് തിരുത്താനുള‌ള പാക്കിസ്ഥാന്റെ ആക്ഷൻപ്ളാൻ ഇനിയും പൂർണമാക്കാനുണ്ടെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്റ് മാർകസ് പ്ളെയെർ പാരിസിൽ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബറിലാണ് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന ശക്തികളെ അടിച്ചമർത്താൻ എഫ്.എ.ടി.എഫ് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാൽ പാക്കിസ്ഥാൻ ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും വരുത്തിയിട്ടില്ല.

ജൂൺ മാസത്തിനകം 27ൽ ബാക്കിയുള‌ള മൂന്ന് കാര്യങ്ങളും പൂർത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി.സാമ്പത്തിക സഹായം നൽകുന്ന ആയിരത്തിലധികം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുകയാണ് പാക്കിസ്ഥാൻ ചെയ്യേണ്ടത്. ഗ്രേ ലിസ്‌റ്റിൽ പാക്കിസ്ഥാൻ ഉൾപ്പെടുമ്പോൾ അന്താരാഷ്‌ട്ര നാണയ നിധിയിൽ ഉൾപ്പടെ ആഗോള സംഘടനകളിൽ നിന്ന് വികസനത്തിന് സാമ്പത്തിക സഹായം ലഭിക്കില്ല. നിലവിൽ കടുത്ത ദാരിദ്രാവസ്ഥയിൽ വിഷമിക്കുന്ന രാജ്യത്തിന് വൻ തിരിച്ചടി തന്നെയാണ് ഈ തീരുമാനം. എന്നാൽ പാക്കിസ്ഥാൻ ഗ്രേ ലിസ്‌റ്റിൽ തന്നെ തുടരാൻ ചില യൂറോപ്യൻ രാജ്യങ്ങൾ എഫ്.എ.ടി.എഫിനെ നിർബന്ധിച്ചതായി പാക് മാധ്യമങ്ങൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ 13 വർഷമായി ഗ്രേ ലിസ്‌റ്റിൽ തുടരുന്ന പാക്കിസ്ഥാന് 38 ബില്യൺ ഡോളർ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP