Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലഡാക്കിനും ദക്ഷിണ ചൈനാക്കടലിനും പിന്നാലെ ഭൂട്ടാൻ അതിർത്തിയിലും പോർമുഖം തുറന്ന് ചൈന; വരാൻ പോകുന്ന ചൈനാ-ഭൂട്ടാൻ അതിർത്തി ചർച്ചകൾക്ക് മുന്നോടിയായി ഭൂട്ടാനെ ഭീതിയിലാക്കാനുള്ള തന്ത്രമെന്ന് ഈ രംഗത്തെ വിദഗ്ദർ; ഷീ പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് ചൈന ലോക സമാധാനത്തിന് വെല്ലുവിളിയാകുന്നതിങ്ങനെ

ലഡാക്കിനും ദക്ഷിണ ചൈനാക്കടലിനും പിന്നാലെ ഭൂട്ടാൻ അതിർത്തിയിലും പോർമുഖം തുറന്ന് ചൈന; വരാൻ പോകുന്ന ചൈനാ-ഭൂട്ടാൻ അതിർത്തി ചർച്ചകൾക്ക് മുന്നോടിയായി ഭൂട്ടാനെ ഭീതിയിലാക്കാനുള്ള തന്ത്രമെന്ന് ഈ രംഗത്തെ വിദഗ്ദർ; ഷീ പിങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യുണിസ്റ്റ് ചൈന ലോക സമാധാനത്തിന് വെല്ലുവിളിയാകുന്നതിങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: ദക്ഷിണ ചൈനാക്കടലിൽ അവകാശവാദമുന്നയിച്ച്, മേഖലയിലെ മറ്റു രാജ്യങ്ങളെ വരുതിയിലാക്കുവാനായിരുന്നു ചൈനയുടെ ആദ്യ ശ്രമം. പിന്നീട് ഇന്ത്യയിലേക്കായി ശ്രദ്ധ. ലഡാക്കിൽ അതിക്രമിച്ചു കയറി ഒന്നു ചൊറിയാൻ ശ്രമിച്ചു. അമേരിക്ക ശക്തമായ നിലപാടെടുത്തതോടെ ദക്ഷിണ ചൈനാക്കടലിൽപണി നടക്കില്ലെന്ന് ബോദ്ധ്യമായ ചൈനയ്ക്ക് ഇന്ത്യയുടെ കൈയിൽ നിന്നും കണക്കിന് പ്രഹരമേറ്റപ്പോൾ അവിടെയും പിന്തിരിയേണ്ടി വന്നു. ഇപ്പോൾ ചൈനയിലെ ഭരണകൂടം ശ്രദ്ധപതിപ്പിക്കുന്നത് തരതമ്യേന കുറഞ്ഞ് സൈനികശക്തിയുള്ള ഭൂട്ടാനെയാണ്.

ഭൂട്ടാന്റെ പശ്ചിമ -മദ്ധ്യ അതിർത്തികളിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ് ചൈനയിപ്പോൾ. ചൈനയും ഭൂൂട്ടാനുമായി ഉടനെ നടക്കാനിരിക്കുന്ന അതിർത്തി ചർച്ചകൾക്ക് മുന്നോടിയായി ഭൂട്ടാനെ സമ്മർദ്ദത്തിൽ ആഴ്‌ത്തുവാനാണ് ഈ നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്. പി എൽ എ യുടെ ഭീഷണിയെ ഭൂട്ടാൻ ആശങ്കയോടെ കാണുമ്പോൾ, മദ്ധ്യ ഭൂട്ടാനിലെ പി എൽ എയുടെ കൈയേറ്റം നേരത്തേ കൈയേറിയ രാജ്യത്തിന്റെ പശ്ചികഭാഗത്തെ പ്രദേശങ്ങൾക്കായുള്ള വിലപേശലിന് ഉപയോഗിക്കാനാവുമെന്നാണ് ചൈന കണക്കുകൂട്ടുന്നത്.

ഇന്ത്യയുടെ സിലിഗുരി ഇടനാഴിയോട് ചേര്ന്നു കിടക്കുന്ന ഭൂട്ടാൻ ഇന്ത്യയുടെ സുരക്ഷയെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഒരു രാഷ്ട്രമാണ്. അതുകൊണ്ടുതന്നെ, പ്രദേശങ്ങളുടെ കാര്യത്തിൽ ഭൂട്ടാൻ ഏതെങ്കിലും തരത്തിലുള്ള നീക്കുപോക്കുകൾക്ക് തയ്യാറായാൽ അത് ഇന്ത്യയുടെ സുരക്ഷയേയും ബാധിക്കും. 2017-ൽ 73 ദിവസം നീണ്ടുനിന്ന ഡോക്ലാം പോരാട്ടത്തിൽ ഭൂട്ടാന്റെ താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ഇന്ത്യ സഹായിച്ചെ എങ്കിലും ഇന്ത്യയുടെയും ഭൂട്ടാന്റേയും സൈനിക ശക്തി പരീക്ഷിക്കുന്ന വിധത്തിൽ ചില നടപടികൾ ഇപ്പോഴും ചൈനീസ് സൈന്യം കൈക്കൊള്ളുന്നുണ്ടെ എന്നാണ് നയതന്ത്ര രംഗത്തേയും പ്രതിരോധ രംഗത്തേയും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചിലർ പറയുന്നത്.

ഭൂട്ടാന്റെ പശ്ചിമ ഭാഗത്തുള്ള 318 ചതുരശ്ര മിലോമീറ്റർ ഭൂമിയിലും, മദ്ധ്യ അതിർത്തിയോട് ചേര്ന്നുള്ള 495 ചതുരശ്ര കിലോമീറ്റർ ഭൂമിയിലുമാണ് ഇപ്പോൾ ചൈന അവകാശവാദം ഉന്നയിക്കുന്നത്. ഈ മേഖലയിൽ റോഡുകളും മറ്റു നിർമ്മിച്ച് സൈനിക നീക്കം അതിവേഗത്തിലാക്കുവാനുള്ള നടപടികളാണ് ചൈന കൈക്കൊള്ളുന്നത്. അതേസമയം, ഭൂട്ടാനും ഈ മേഖലയിലെ പട്രോളിങ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2017- ഡൊക്ലാം യുദ്ധകാലത്ത് ഭൂട്ടാന്റെ അതിർത്തിക്കുള്ളിൽ 40 കിലോമീറ്ററോളം അകത്തുകയറിയുള്ള പുതിയ അതിർത്തിരേഖയായിരുന്നു ചൈന അവകാശപ്പെട്ടത്.

മധ്യകാലഘട്ടത്തിലെ യുദ്ധങ്ങളെ ഓർമ്മിപ്പിക്കുന്നവൈധം ടോർസ നദി കടന്നെത്തിയ പി എൽ എ സൈനികർ അവിടെ ആടുകളെ മെയ്‌ക്കുകയായിരുന്നു ഭൂട്ടാനീസ് ആട്ടിടയന്മാരോട് അവിടം വിട്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. ചൈനയുടെ അതിർത്തി ഝമ്പേരി മലയിടുക്കിലെ ഗേയ്മോച്ചൻ വരെയാണെന്ന് ഇന്ത്യയേയും ഭൂട്ടാനേയും സമ്മതിപ്പിക്കുക എന്നതായിരുന്നു ചൈനയുടെ ഉദേശം. എന്നാൽ ആ ശ്രമം ഇന്ത്യൻ സൈനികർ തകർത്തുകളഞ്ഞു. അതിനു ശേഷം ഡോക്ലാമിന് സമീപമുള്ള അതിർത്തിയിൽ ചൈന നിരീക്ഷണം ശക്തമാക്കുകയുണ്ടായി.

പശ്ചിമ ഭൂട്ടാനിൽ മാത്രമായി ചൈനയുടെ അവകാശവാദം ഒതുങ്ങുന്നില്ല. ഇന്ത്യയും ചൈനയും ഭൂട്ടാനും ഒരുമിച്ച അതിർത്തി പങ്കിടുന്ന കിഴക്കൻ മേഖലയിലെ സാക്ടെംഗ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിനെതിരെയും ചൈന അവകാശവാദമുന്നയിച്ചിരുന്നു. വിവാദവിഷയമായ സ്ഥലം എന്നായിരുന്നു ചൈന അവകാശപ്പെട്ടത്. എന്നാൽ, ഈ പ്രദേശം വ്യക്തമായും ഭൂട്ടാന്റെ അതിർത്തിക്കുള്ളിലാണെന്നാണ് ഭൂട്ടാൻ അവകാശപ്പെടുന്നത്. ഇത് വീണ്ടു ഇന്ത്യയെ ഭൂട്ടാൻ ചൈന തർക്കത്തിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്.

ഈ പ്രദേശത്തെക്കുറിച്ച് ചൈന ഇതിനു മുൻപ അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നത് ഭൂട്ടാനെആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ഭൂട്ടാൻ ഈ അവകാശവാദത്തെ ശക്തിയയി എതിർക്കുന്നു. എന്നാൽ, ചൈനയ്ക്കും ഭൂട്ടാനും ഇടയ്ക്ക് ഉഭയസമ്മതപ്രകാരമുള്ള അതിർത്തി നിശ്ചയിച്ചിട്ടില്ല എന്നാണ് ചൈനീസ് വിദേശകാര്യ വകുപ്പ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP