Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വുഹാനിൽ നിന്നാണ് കൊറോണ വൈറസ് ലോകവ്യാപി ആയതെന്ന് ആരുപറഞ്ഞു? വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞവർഷാവസാനം പൊട്ടിപ്പുറപ്പെട്ടതല്ലേ?; തങ്ങൾ മാത്രമാണ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതെന്നും പ്രതിരോധ നടപടികൾ തുടങ്ങിയതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ അവകാശവാദം; കോവിഡ് വിവരം ചൈന ഒളിച്ചുവച്ചില്ലായിരുന്നുവെങ്കിൽ സ്ഥിതി വഷളാവില്ലായിരുന്നുവെന്ന അമേരിക്കയുടെ ആരോപണവും തള്ളി

വുഹാനിൽ നിന്നാണ് കൊറോണ വൈറസ് ലോകവ്യാപി ആയതെന്ന് ആരുപറഞ്ഞു? വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞവർഷാവസാനം പൊട്ടിപ്പുറപ്പെട്ടതല്ലേ?; തങ്ങൾ മാത്രമാണ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തതെന്നും പ്രതിരോധ നടപടികൾ തുടങ്ങിയതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ അവകാശവാദം; കോവിഡ് വിവരം ചൈന ഒളിച്ചുവച്ചില്ലായിരുന്നുവെങ്കിൽ സ്ഥിതി വഷളാവില്ലായിരുന്നുവെന്ന അമേരിക്കയുടെ ആരോപണവും തള്ളി

മറുനാടൻ ഡെസ്‌ക്‌

ബീജിങ്: കൊറോണ വൈറസ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കഴിഞ്ഞവർഷാവസാനം പൊട്ടിപ്പുറപ്പെട്ടെതെന്ന് ചൈന. തങ്ങൾ മാത്രമാണ് വൈറസിന്റെ വ്യാപനം റിപ്പോർട്ട് ചെയ്തതെന്നും പ്രതിരോധ നടപടികൾ തുടങ്ങിയതെന്നും ചൈനീസ് വക്താവ് അവകാശപ്പെട്ടു. വുഹാനിലാണ് കോവിഡ് 19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടതെന്ന ധാരണയെ അട്ടിമറിക്കുന്ന തരത്തിലാണ് പുതിയ പ്രസ്താവന.

വുഹാനിലെ ബയോലാബിൽ നിന്നാണ് കോവിഡ് 19ന്റെ തുടക്കമെന്ന അമേരിക്കയുടെ ആരോപണങ്ങൾ തള്ളിയതിന് പിന്നാലെ, മധ്യ ചൈനീസ് നഗരത്തിലെ വെറ്റ് മാർക്കറ്റിൽ നിന്നാണ് പടർന്നുപിടിച്ചതെന്ന വാദവും അവർ തള്ളി.

'കൊറോണ വൈറസ് ഒരുപുതിയ തരം വൈറസാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ, നമുക്കെല്ലാം അറിയാം മഹാമാരി കഴിഞ്ഞവർഷാവസാനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊട്ടിപ്പുറപ്പെട്ടുവെന്ന്. ചൈനയാണ് ആദ്യം ഈ മഹാമാരിയുടെ വരവ് ലോകത്തെ അറിയിച്ചത്. രോഗാണുവിനെ തിരിച്ചറിഞ്ഞതും ജെനോം സീക്വൻസ് ലോകവുമായി പങ്കുവച്ചതും ചൈനയാണ്'-ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഹുവ ചുൻയിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചൈന കൊറോണ വൈറസിന്റെ കാര്യം ഒളിച്ചുവച്ചുവെന്ന അമേരിക്കൻ വിദേശകാര്യ സെക്രട്ടറി െൈമക്ക് പോംപിയോയുടെ ആരോപണങ്ങൾക്ക് മറുപടിയാണ് വക്താവ് നൽകിയത്. ചൈന ഒളിച്ചുവച്ചതോടെയാണ് കാര്യങ്ങൾ വഷളായതെന്ന് പോംപിയോ ക്വാഡ്(യുഎസ്, ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ) മന്ത്രിതല യോഗത്തിൽ പറഞ്ഞിരുന്നു.

കോവിഡ് 19 ന്റെ ഉത്ഭവം പഠിക്കാനായി ലോകാരോഗ്യ സംഘടന ഒരുങ്ങുന്നതിനിടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന. ചൈനയിലേക്ക് വിഷയം പഠിക്കാൻ അയയ്‌ക്കേണ്ട ആഗോള ആരോഗ്യ വിദഗ്ധരുടെ പട്ടിക ഡബ്ല്യുഎച്ച്ഒ അയച്ചിട്ടുണ്ട്. ഇതിന് അംഗീകാരം കാക്കുകയാണ്.

മെയിൽ ജനീവയിൽ ചേർന്ന ലോകാരോഗ്യ സമ്മേളനത്തിലാണ് കൊറോണവൈറസിന്റെ ഉത്ഭവം പഠിക്കാൻതീരുമാനിച്ചത്. ഇന്ത്യ ഇപ്പോൾ തലപ്പത്തുള്ള ഡബ്ല്യുഎച്ച്എയുടെതീരുമാനത്തെ ചൈനയും പിന്തുണച്ചിരുന്നു. ഓഗസ്റ്റിൽ ലോകാരോഗ്യ സംഘടനയുടെ രണ്ടംഗ ടീം ചൈന സന്ദർശിച്ച് അന്വേഷണത്തിനുള്ള പ്രാരംഭ ഒരുക്കങ്ങൾ നടത്തിയിരുന്നു. തങ്ങൾ വിവരങ്ങൾ ഒളിച്ചുവച്ചുവെന്ന് നിഷേധിക്കുന്ന ചൈന ആളുകളിൽ നിന്ന് ആളുകളിലേക്ക് കോവിഡ് പകരുന്നതായി ജനുവരി 19 ന് കണ്ടെത്തിയെന്നും അവകാശപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP