Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോട്ടിന് കൈനീട്ടും മുമ്പ് ബിജെപിക്ക് ഇനി തല ഉയർത്തി പറയാം: വിജയ് മല്യയെ ഞങ്ങൾ പൂട്ടി; മദ്യരാജാവിനെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം; ലണ്ടൻ കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ശരിവച്ചു; മല്യയെ കൊണ്ടുവരുന്നതിന് ഏക തടസ്സം മേൽക്കോടതിയെ സമീപിക്കാൻ സാവകാശം നൽകിയത്; ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ മുൻ കിങ് ഫിഷർ എയർലൈൻസ് ഉടമയ്ക്ക് ഇതുമോശം കാലം

വോട്ടിന് കൈനീട്ടും മുമ്പ് ബിജെപിക്ക് ഇനി തല ഉയർത്തി പറയാം: വിജയ് മല്യയെ ഞങ്ങൾ പൂട്ടി; മദ്യരാജാവിനെ ഇന്ത്യക്ക് കൈമാറാൻ ബ്രിട്ടന്റെ തീരുമാനം; ലണ്ടൻ കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ശരിവച്ചു;  മല്യയെ കൊണ്ടുവരുന്നതിന് ഏക തടസ്സം മേൽക്കോടതിയെ സമീപിക്കാൻ സാവകാശം നൽകിയത്; ബാങ്കുകളെ കബളിപ്പിച്ച് മുങ്ങിയ മുൻ കിങ് ഫിഷർ എയർലൈൻസ് ഉടമയ്ക്ക് ഇതുമോശം കാലം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: മദ്യവ്യവസായി വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാൻ തീരുമാനം. ലണ്ടൻ കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിസാജിദ് ജേവിഡ് അംഗീകരിച്ചു. ബാങ്കുകൾക്കുള്ള 9400 കോടി രൂപ വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ രാജ്യം വിട്ടതാണ് വിജയ് മല്യ. മദ്യവ്യവസായിയെ ഇന്ത്യയ്ക്കു കൈമാറാൻ ലണ്ടൻ കോടതി ഉത്തരവിട്ടിരുന്നു. മല്യ രാജ്യം വിടുന്നതു തടഞ്ഞില്ലെന്ന പേരിൽ കേന്ദ്ര സർക്കാർ കടുത്ത വിമർശനം നേരിട്ട കേസിൽ നിർണായക വഴിത്തിരിവുണ്ടായത് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഗുണകരമാകും. അതേസമയം മല്യയ്ക്ക് ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കാം.

മല്യയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നതായും വിചാരണയ്ക്കായി ഇന്ത്യയ്ക്ക് കൈമാറുന്നത് മനുഷ്യാവകാശ ലംഘനമാകില്ലെന്നും വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്‌ട്രേട്ട് എമ്മ ആർബത്നോട്ട് വ്യക്തമാക്കിയിരുന്നു. ഉത്തരവ് തുടർനടപടികൾക്കും അംഗീകാരത്തിനുമായി ബ്രിട്ടിഷ് ആഭ്യന്തരമന്ത്രി സാജിദ് ജാവിദിനു കൈമാറുകയായിരുന്നു. സുപ്രീം കോടതിയിലും അപ്പീലിന് അവസരമുള്ളതിനാൽ പ്രതിയെ ഇന്ത്യയിലെത്തിക്കാൻ വൈകിയേക്കും.

തട്ടിപ്പുകാരനല്ല താനെന്നും വായ്പയെടുത്ത മുതല് തിരിച്ചടയ്ക്കാമെന്ന വാഗ്ദാനം വ്യാജമല്ലെന്നും മല്യ ആവർത്തിച്ചിരുന്നു. എന്നാൽ, ബാങ്കുകൾ ഈ വാഗ്ദാനം നേരത്തേ തന്നെ തള്ളി. ഏപ്രിൽ മെയ്‌ കാലയളവിൽ പൊതുതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ അതിനു മുൻപെങ്കിലും കൈമാറ്റം യാഥാർഥ്യമാക്കേണ്ടതു കേന്ദ്ര സർക്കാരിന്റെ ആവശ്യമാണ്. 2016 മാർച്ചിൽ ലണ്ടനിലേക്കു പോകും മുൻപു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്ന മല്യയുടെ വെളിപ്പെടുത്തൽ ഉൾപ്പെടെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

കിങ്ഫിഷർ എയർലൈൻസിനായി 17 ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 6963 കോടി രൂപയാണു വായ്പയെടുത്തത്. പലിശയടക്കം ഇപ്പോഴത്തെ ബാധ്യത 9400 കോടി രൂപയാണ്. മല്യ വസ്തുതകൾ വളച്ചൊടിച്ചെന്ന് കോടതി വിമർശിച്ചു. മല്യയ്ക്കെതിരെ ചുമത്തിയ കേസുകളിൽ കഴമ്പുണ്ട്. ബാങ്കുകളെ കബളിപ്പിച്ചാണ് മല്യ വായ്പ സംഘടിപ്പിച്ചതെന്നും തിരിച്ചടയ്ക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തിയിട്ടില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

2016 മാർച്ചിലാണ് മല്യ ഇംഗ്ലണ്ടിലേക്ക് മുങ്ങിയത്. 2017 ഫെബ്രുവരിയിൽ ഇദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടു. തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ മല്യ ലണ്ടനിൽ അറസ്റ്റിലായി. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.പണം തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ വിജയ് മല്യ അറിയിച്ചിരുന്നു. പലിശ ഒഴിച്ചുള്ള വായ്പാ തുക മുഴുവൻ തിരിച്ചടക്കാമെന്ന മല്യയുടെ തീരുമാനം പക്ഷേ, ബാങ്കുകൾ നിരസിച്ചു. പണം സ്വീകരിച്ചാൽ ബാങ്കുകൾക്ക് 3000 കോടിയുടെ നഷ്ടം വരുമെന്നാണ് കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP