Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റയലിന്റെ തട്ടകത്തിൽ തകർപ്പൻ ജയവുമായി സിറ്റി: റോണോയുടെ വമ്പന്മാരായ യുവെന്റസിനെ അട്ടിമറിച്ച് ലിയോണും; പ്രതിരോധ വീഴ്ച മുതലെടുത്ത് റയൽ നടത്തിയ മുന്നേറ്റത്തിൽ തടയിട്ടത് എഴുപത്തിയെട്ടാം മിനിറ്റിലെ ഗബ്രിയേൽ ജെസ്യൂസിന്റെ സൂപ്പർ ഗോളിൽ

റയലിന്റെ തട്ടകത്തിൽ തകർപ്പൻ ജയവുമായി സിറ്റി: റോണോയുടെ വമ്പന്മാരായ യുവെന്റസിനെ അട്ടിമറിച്ച് ലിയോണും; പ്രതിരോധ വീഴ്ച മുതലെടുത്ത് റയൽ നടത്തിയ മുന്നേറ്റത്തിൽ തടയിട്ടത് എഴുപത്തിയെട്ടാം മിനിറ്റിലെ ഗബ്രിയേൽ ജെസ്യൂസിന്റെ സൂപ്പർ ഗോളിൽ

മറുനാടൻ മലയാളി ബ്യൂറോ

മഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിനിനെതിരേ ഞെട്ടിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. റയലിന്റെ സ്വന്തം മൈതാനമായ സാന്തിയാഗോ ബർണബ്യൂവിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം. റയലിന്റെ തട്ടകത്തിൽ രണ്ടു ഗോളുകൾ നേടാനായത് എത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം പാദത്തിൽ സിറ്റിക്ക് മുൻതൂക്കം നൽകും.

ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് റയൽ തോൽവി വഴങ്ങിയത്. ഗോൾരഹിതമായ ആദ്യ പകുതിക്കുശേഷം ഇസ്‌കോയിലൂടെ 60-ാം റയലാണ് ലീഡെടുത്തത്. സിറ്റിയുടെ പ്രതിരോധ വീഴ്ച മുതലെടുത്ത് റയൽ നടത്തിയ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. 2016 ന് ശേഷം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ ഡിബ്രുയിന്റെ ആദ്യ ഗോളാണിത്. അറുപതാം മിനിറ്റിൽ ഇസ്‌കോയിലൂടെയായിരുന്നു റയൽ ലീഡ് നേടിയത്. 78-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസ് സിറ്റിയെ ഒപ്പമെത്തിച്ചു. അടുത്ത മാസം 17ന് സിറ്റി മൈതാനത്താണ് രണ്ടാംപാദം.

ഗോൾ വീണതോടെ സിറ്റി ഉണർന്നു കളിച്ചു. പകരക്കാരനായി റഹീം സ്റ്റെർലിങ്ങും എത്തിയതോടെ സിറ്റിയുടെ കളിമാറി. 78-ാം മിനിറ്റിൽ ഗബ്രിയേൽ ജെസ്യൂസിലൂടെ സിറ്റി ഒപ്പമെത്തി. സിറ്റിയുടെ പ്രസ്സിങ് ഗെയിമിനിടെ ഇടതുവിങ്ങിൽനിന്ന് റയൽ ബോക്സിലേക്ക് കയറിയ സ്റ്റെർലിങ്ങിനെ ഡാനി കാർവഹാൽ വീഴ്‌ത്തിയതോടെ റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത കെവിൻ ഡിബ്രൂയ്ന് പിഴച്ചില്ല, 83-ാം മിനിറ്റിൽ സിറ്റി മുന്നിൽ. പിന്നാലെ 86-ാം മിനിറ്റിൽ ജെസ്യൂസിന്റെ മുന്നേറ്റം തടഞ്ഞ സെർജിയോ റാമോസിന് ചുവപ്പുകാർഡും ലഭിച്ചു. ഇതോടെ അടുത്ത മാസം 17-ന് സിറ്റിയുടെ മൈതാനത്ത് നടക്കുന്ന രണ്ടാം പാദത്തിൽ റാമോസിന്റെ സേവനം റയലിന് നഷ്ടമാകുമെന്നാണ് സൂചന.

അതേസമയം, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ ഫ്രഞ്ച് ക്ലബായ ലിയോൺ അട്ടിമറിച്ചു. ലിയോണിന്റെ മൈതാനത്ത് നടന്ന ആദ്യപാദ പ്രീക്വാർട്ടറിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ജയം. 31-ാം മിനിറ്റിൽ ലൂക്കാസ് തൗസാർട്ട് ആണ് നിർണായക ഗോൾ നേടിയത്. ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന്റെ ആദ്യ തോൽവിയാണിത്. അടുത്ത മാസം പതിനേഴിനാണ് രണ്ടാംപാദ മത്സരം. 2010ന് ശേഷം ലിയോൺ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP