Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യൂറോ ഫൈനലിലെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സംഭവം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ്; അധിക്ഷേപത്തിനെതിരെ കർശന നിലപാടുമായി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ

യൂറോ ഫൈനലിലെ പെനാൽറ്റി നഷ്ടപ്പെടുത്തിയതിന് ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം;  സംഭവത്തിൽ അന്വേഷണം ആരംഭിച്ച് സംഭവം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ്;  അധിക്ഷേപത്തിനെതിരെ കർശന നിലപാടുമായി ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

വെംബ്ലി: യൂറോ കപ്പ് ഫൈനലിൽ ഇറ്റലിക്കെതിരെ പെനാൽറ്റി നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം. മാർക്കസ് റാഷ്ഫോർഡ്, ജേഡൻ സാഞ്ചോ, ബുകായോ സാക്ക എന്നിവരെയാണ് ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ അധിക്ഷേപിച്ചത്. വംശീയാധിക്ഷേപം അംഗീകരിക്കാൻ കഴിയില്ലെന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രതികരിച്ചു.

ഇറ്റലി പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2ന് വിജയിച്ച് കപ്പുയർത്തിയപ്പോൾ മൂവരുടെയും കിക്കുകൾ പിഴച്ചിരുന്നു. 'ഇംഗ്ലണ്ടിന് വേണ്ടി പൂർണ മികവ് പുറത്തെടുത്തിട്ടും ഞങ്ങളുടെ സ്‌ക്വാഡിലെ ചില താരങ്ങൾ മത്സരശേഷം ഓൺലൈനിൽ വിവേചനം നേരിട്ടത് അംഗീകരിക്കാനാവില്ല' എന്ന് ഇംഗ്ലീഷ് ഫുട്‌ബോൾ അസോസിയേഷൻ ട്വീറ്റ് ചെയ്തു. താരങ്ങൾക്കൊപ്പം നിലകൊള്ളുന്നതായും എല്ലാത്തരത്തിലുള്ള വിവേചനങ്ങളെയും എതിർക്കുന്നതായും എഫ്എ വ്യക്തമാക്കി.

ഇംഗ്ലീഷ് താരങ്ങൾ വംശീയാധിക്ഷേപം നേരിട്ട സംഭവം ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷിക്കുകയാണ്. ഫുട്‌ബോളർമാരെ ലക്ഷ്യമിട്ടുള്ള അധിക്ഷേപങ്ങളും വംശീയ പ്രസ്താവനകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും അന്വേഷണത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല എന്നും ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് പറഞ്ഞു.

ഇത്തവണ യൂറോയിൽ ഇംഗ്ലീഷ് ആരാധകർ വിവാദച്ചുഴിയിലാവുന്നത് ഇതാദ്യമല്ല. സെമി ഫൈനലിൽ ഡെന്മാർക്ക് ഗോൾകീപ്പർ കാസ്പർ ഷ്മൈക്കേലിന്റെ മുഖത്തേക്ക് ആരാധകർ ലേസർ രശ്മികൾ അടിച്ചതിന് യുവേഫ ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷന് മുപ്പതിനായിരം യൂറോ പിഴ ചുമത്തിയിരുന്നു. ഡെന്മാർക്കിന്റെ ദേശീയ ഗാനം ആലപിച്ചപ്പോൾ ഇംഗ്ലീഷ് ആരാധകർ കൂവിയതും യുവേഫ അന്വേഷിച്ചിരുന്നു. യൂറോ ഫൈനലിൽ ഇറ്റാലിയൻ ദേശീയ ഗാനം ആലപിച്ചപ്പോഴും ഇംഗ്ലീഷ് ആരാധകർ കൂവിവിളിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP