Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഗോളിന് വഴിയൊരുക്കി എംബാപ്പെ; വലകുലുക്കി മെസി; സ്ട്രാസ്ബർഗിനോട് സമനില വഴങ്ങിയിട്ടും ലീഗ് വൺ കിരീടം ഉറപ്പിച്ച് പി.എസ്.ജി; ഏറ്റവും കൂടുതൽ തവണ ലീഗ് വൺ ചാമ്പ്യന്മാർ

ഗോളിന് വഴിയൊരുക്കി എംബാപ്പെ; വലകുലുക്കി മെസി; സ്ട്രാസ്ബർഗിനോട് സമനില വഴങ്ങിയിട്ടും ലീഗ് വൺ കിരീടം ഉറപ്പിച്ച് പി.എസ്.ജി; ഏറ്റവും കൂടുതൽ തവണ ലീഗ് വൺ ചാമ്പ്യന്മാർ

സ്പോർട്സ് ഡെസ്ക്

പാരിസ്: ഫ്രഞ്ച് ലീഗ് വൺ കിരീടത്തിൽ മുത്തമിട്ട് വീണ്ടും പി.എസ്.ജി. സ്ട്രാസ്ബർഗിനോട് (1 - 1) സമനില വഴങ്ങിയെങ്കിലും പി.എസ്.ജി തങ്ങളുടെ 11ാം ലീഗ് വൺ കിരീടം ഉറപ്പിക്കുകയായിരുന്നു. ഒരു മത്സരം ബാക്കി നിൽക്കെയാണ് പി.എസ്.ജിയുടെ റെക്കോഡ് കിരീട നേട്ടം. കഴിഞ്ഞ 11 സീസണിൽ പി.എസ്.ജിയുടെ ഒമ്പതാം കിരീടമാണിത്.

ഇതോടെ ഏറ്റവും കൂടുതൽ തവണ ലീഗ് വൺ ചാമ്പ്യന്മാരെന്ന നേട്ടം പി.എസ്.ജി സ്വന്തമാക്കി. പത്ത് തവണ ചാമ്പ്യന്മാരായ സെന്റ്-എറ്റിയനെയാണ് മെസ്സിയും സംഘവും മറികടന്നത്. കിരീട നേട്ടത്തോടെ മെസ്സിക്ക് പി.എസ്.ജിയിൽനിന്ന് പടിയിറങ്ങാം. സീസണൊടുവിൽ താരം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മത്സരത്തിന്റെ 59ാം മിനിറ്റിൽ മെസ്സിയിലൂടെ പി.എസ്.ജിയാണ് ആദ്യം ലീഡെടുത്തത്. സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാൽ, 79ാം മിനിറ്റിൽ കെവിൻ ഗമേറോയിലൂടെ സ്ട്രാസ്ബർഗ് ഒപ്പമെത്തി. ഒരു മത്സരം ബാക്കി നിൽക്കെ, ലീഗിൽ രണ്ടാമതുള്ള ലെൻസിനേക്കാൾ നാലു പോയന്റ് ലീഡുണ്ട് പി.എസ്.ജിക്ക്. 37 മത്സരങ്ങളിൽനിന്ന് 85 പോയന്റ്. ഇത്രയും മത്സരങ്ങളിൽനിന്ന് ലെൻസിന് 81 പോയന്റും. 21 വർഷത്തിനു ശേഷമാണ് ലെൻസ് ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത്.

എല്ലാം തികഞ്ഞതായിരുന്നില്ല സീസണെന്നും എന്നാൽ ഈ നേട്ടം പൂർണമായും കളിക്കാർക്കുള്ളതാണെന്നും ഫ്രഞ്ച് ചാമ്പ്യന്മാരാകുക എന്നത് വലിയ കാര്യമാണെന്നും പി.എസ്.ജി പരിശീലകൻ ക്രിസ്റ്റഫർ ഗാൽറ്റിയർ പറഞ്ഞു. ലീഗിൽ 73 പോയന്റുമായി മൂന്നാമതുള്ള ഒളിമ്പിക് ഡി മാർസെയിലും യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP