Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'പ്രചരിക്കുന്നത് വ്യാജ വാർത്ത; മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്; ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല; സീസൺ അവസാനിച്ചതിനു ശേഷം തീരുമാനമെടുക്കും'; അൽ ഹിലാലുമായി കരാറൊപ്പിട്ടെന്ന വാർത്ത നിഷേധിച്ച് യോർഗെ മെസ്സി

'പ്രചരിക്കുന്നത് വ്യാജ വാർത്ത; മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്; ഒരു ക്ലബ്ബുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല; സീസൺ അവസാനിച്ചതിനു ശേഷം തീരുമാനമെടുക്കും'; അൽ ഹിലാലുമായി കരാറൊപ്പിട്ടെന്ന വാർത്ത നിഷേധിച്ച് യോർഗെ മെസ്സി

സ്പോർട്സ് ഡെസ്ക്

ബ്യൂണസ് ഐറിസ്: അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാറിലെത്തിയെന്ന വാർത്ത നിഷേധിച്ച് മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജി മെസ്സി. സമൂഹമാധ്യമത്തിലൂടെയാണ് ജോർജിയുടെ കടുത്ത ഭാഷയിലുള്ള പ്രതികരണം.

പിഎസ്ജിയുമായി ലീഗ് മത്സരങ്ങൾ പൂർത്തിയാക്കും മുൻപ് യാതൊരു തീരുമാനവും എടുക്കില്ല. മെസ്സിയുടെ പേര് ആളെക്കൂട്ടാൻ ഉപയോഗിക്കുകയാണ്. സീസൺ അവസാനിച്ചതിനു ശേഷം കാര്യങ്ങൾ വിലയിരുത്തി അന്തിമ തീരുമാനമെടുക്കും. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'സീസൺ അവസാനിച്ച ശേഷം അവിടെ എന്താണ് നടക്കുന്നതെന്ന് വിശകലനം ചെയ്യാനും തുടർന്ന് അതിനനുസരിച്ച് തീരുമാനമെടുക്കാനുമുള്ള സമയമുണ്ട്. എപ്പോഴും ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കാറുണ്ട്. പ്രശസ്തി നേടാൻ പലരും ലയണലിന്റെ പേര് ഉപയോഗിക്കുന്നു. പക്ഷേ സത്യം ഒന്ന് മാത്രമാണ്, ആരുമായും ഒരു കാര്യവും തീരുമാനിച്ചിട്ടില്ല.' - യോർഗെ മെസ്സി കുറിച്ചു.

മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിട്ടെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. അൽ ഹിലാൽ ക്ലബ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ തുടരാൻ മെസ്സിക്ക് താൽപര്യമില്ലെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

ടൂറിസം അംബാസഡറെന്ന നിലയിൽ സൗദി അറേബ്യ സന്ദർശിച്ച മെസ്സിയെ പിഎസ്ജി രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ട്രാൻസ്ഫർ വിവരം പുറത്തുവരുന്നത്. അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്. സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അംഗമായ അൽ നസ്ർ ക്ലബ്ബിന്റെ ചിരവൈരികളാണ് അൽ ഹിലാൽ.

നേരത്തെ മെസ്സി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാറിലെത്തിയതായി വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് റിപ്പോർട്ട് ചെയ്തത്. റെക്കോഡ് പ്രതിഫലത്തിനാണ് ക്ലബ്ബ് മെസ്സിയുമായി കരാറിലെത്തിയതെന്നായിരുന്നു റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP