Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ ഏഴാം ക്ലാസുകാരന് പഠിക്കാനും പരിശീലനത്തിനും ക്ഷണം ലഭിച്ചത് സ്പെയിനിൽ നിന്നും സിറ്റ്സ്വർലാന്റിൽ നിന്നും വരെ; സമൂഹമാധ്യമങ്ങൾ വഴി രാജ്യാന്തര ശ്രദ്ധ നേടിയ മിഷാലിന് പക്ഷെ കേരളം വിട്ടുകളിക്കാൻ ആഗ്രഹമില്ല; വേണ്ടത് കേരളത്തിലെ ഫുട്ബോൾ ഹോസ്റ്റലുള്ള സ്‌കൂളിൽ അഡ്‌മിഷൻ മാത്രം; മെസ്സി മോഡൽ കിക്കിലൂടെ ലോകശ്രദ്ധ നേടിയ മിടുക്കൻ പുതിയ അടവുകൾ പയറ്റുന്ന തിരക്കിൽ; ജ്യേഷ്ഠന്റെ പ്രോൽസാഹനം തുണയെന്ന് മിഷാൽ

മലപ്പുറത്തെ ഏഴാം ക്ലാസുകാരന് പഠിക്കാനും പരിശീലനത്തിനും ക്ഷണം ലഭിച്ചത് സ്പെയിനിൽ നിന്നും സിറ്റ്സ്വർലാന്റിൽ നിന്നും വരെ; സമൂഹമാധ്യമങ്ങൾ വഴി രാജ്യാന്തര ശ്രദ്ധ നേടിയ മിഷാലിന് പക്ഷെ കേരളം വിട്ടുകളിക്കാൻ ആഗ്രഹമില്ല; വേണ്ടത് കേരളത്തിലെ ഫുട്ബോൾ ഹോസ്റ്റലുള്ള സ്‌കൂളിൽ അഡ്‌മിഷൻ മാത്രം; മെസ്സി മോഡൽ കിക്കിലൂടെ ലോകശ്രദ്ധ നേടിയ മിടുക്കൻ പുതിയ അടവുകൾ പയറ്റുന്ന തിരക്കിൽ; ജ്യേഷ്ഠന്റെ പ്രോൽസാഹനം തുണയെന്ന് മിഷാൽ

ജംഷാദ് മലപ്പുറം

മലപ്പുറം: ഇഷ്ടതാരങ്ങളുടെ കിക്കിലൂടെ ഫുട്ബോൾപ്രേമികളെ ആവേശംകൊള്ളിച്ചപ്പോൾ മലപ്പുറത്തെ ഏഴാം ക്ലാസുകാരന് പരിശീലനത്തിന് ക്ഷണം ലഭിച്ചത് സ്പെയിനിൽനിന്നും സിറ്റ്സ്വർലാന്റിൽ നിന്നും വരെ. സമൂഹമാധ്യമങ്ങൾവഴി രാജ്യാന്തര ശ്രദ്ധ നേടിയ മിഷാലിന് പക്ഷെ കേരളംവിട്ടുപോകേണ്ട. വേണ്ടത് കേരളത്തിലെ ഫുട്ബോൾ ഹോസ്റ്റലുള്ള സ്‌കൂളിൽ അഡ്‌മിഷൻ. പന്തടക്കത്തിലെ അത്ഭുതം ഇനി ബ്രസീലിയൻതാരം മാർസലോ സ്റ്റൈലിൽ പുറത്തെടുക്കാനുള്ള നീക്കത്തിലാണിപ്പോൾ മിഷാൽ. ഇതിന്റെ പുതിയ വീഡിയോ ഉടനെത്തും. പന്തടക്കത്തിൽ അത്ഭുതം സൃഷ്ടിച്ച് സാക്ഷാൽ നെയ്മറുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ മലപ്പുറത്തെ ഏഴാംക്ലാസുകാരൻ മിഷാൽ അബുലൈസാണിപ്പോൾ പുതിയ അടവുകൾ പരീക്ഷിക്കുന്നത്.

മിഷാലിന്റെ വീഡിയോ പെർഫോമൻസ് കണ്ട് വിദേശത്തുനിന്നും വിവിധ ഏജന്റ്സികൾ വിളിച്ചു അഭിനന്ദിച്ചു. സ്പെയിനിലേക്കും സിറ്റ്സ്വർലാന്റിലേക്കും വരാൻ താൽപര്യമുണ്ടോയെന്നും ഇവർ ചോദിച്ചു.എന്നാൽ നാട്ടിൽതന്നെ മികച്ച ഫുട്ബോൾ ടീമുള്ള സ്‌കൂളിൽ തുടർപഠനം നടത്താനാണ് താൽപര്യം. കേരളാബ്ലാസ്റ്റേഴ്സ് മുൻതാരം മൈക്കിൾ ചോപ്ര ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ക്രിസ്റ്റിയാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ, പൗലോ ഡിബാല എന്നിവരുടെ ശൈലികളിലുള്ള ഗോളാഘോഷം അനുകരിച്ച വിഡിയോകളിലൂടെയാണ് സമൂഹമാധ്യമങ്ങൾ വഴി മിഷാൽ രാജ്യാന്തര ശ്രദ്ധ നേടിയത്. നെയ്മറുടെ ട്രിക്കുകൾ അതുപോലെ പകർത്തി കഴിഞ്ഞയാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയ്ക്കാണു ബ്രസീൽ താരം ലൈക്ക് അടിച്ചത്.

ഒരു കായികാധ്യാപകൻപോലുമില്ലാത്ത മലപ്പുറം മമ്പാട് കാട്ടുമുണ്ട ജി.യു.പി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ അബുലൈസ്. ആദ്യം അനുകരിച്ചത്
ക്രിസ്റ്റിയാനോ റൊണാൾഡോയെയാണ്. രണ്ടാമത് ലയണൽ മെസ്സിയെ അനുകരിച്ചു നടത്തിയ ഫ്രീകിക്ക് രാജ്യാന്തര ശ്രദ്ധ നേടി. ഇതിനുപിന്നാലെയാണ് മറ്റുതാരങ്ങളുടെ ഗോളാഘോഷവും അതേ പടി അനുകരിച്ച് വിഡിയോ തയാറാക്കിയത്. ഇതിൽ നെയ്മറുടെ ഫാൻസ് പേജ് ഏറ്റെടുത്ത വിഡിയോ 1.6 ലക്ഷം പേരാണ് ഒരാഴ്ചയ്ക്കിടെ കണ്ടത്. ഈ പേജിലാണു വീഡിയോയ്ക്ക് നെയ്മറും ലൈക്കടിച്ചത്.

മെസ്സിയെയും റോണാൾഡോയെയും മാതൃകയാക്കിയ ഈ കൊച്ചുമിടുക്കൻ രണ്ടുപേരെയും അനുകരിച്ച് തൊടുത്തുവിടുന്ന പന്ത് പോസ്റ്റിൽ കെട്ടിയ വളയത്തിനകത്തുകൂടെ ഒഴുകിയിറങ്ങുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായാണ് പ്രചരിച്ചത്. ചെറുപ്പം മുതൽ പന്തു തട്ടിത്തുടങ്ങിയ മിഷാൽ നാലാംക്ലാസ് മുതലാണ് കൃത്യമായി പരീശീലനം തുടങ്ങിയത്. ജ്യേഷ്ഠൻ വാജിദ് അബുലൈസാണ് മിഷാലിന് ഫുട്ബോളിലെ ബാലപാഠങ്ങൾ പകർന്നു നൽകിയത്. തുടർന്ന് മമ്പാട് റെയിൻബോ അക്കാദമിയിൽ പരിശീലനം തുടങ്ങി. അതിനിടെ ബംഗളൂർ എഫ്സിയിൽ സെലക്ഷൻ ട്രയൽസിനും തിരഞ്ഞെടുക്കപ്പെട്ടു.

ഫുട്ബോൾ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് മിഷാൽ. മിഷാലിന്റെ പിതാവ് അബുലൈസ് ഫ്രണ്ട്സ് മമ്പാട് ഫുട്ബോൾ ടീമീലെ കളിക്കാരനായിരുന്നു. സീനിയർ ജില്ലാ ടീമിലും അദ്ദേഹം അംഗമായിരുന്നു. മമ്പാട് എം.ഇ.എസ് കോളജിൽ പഠിക്കുന്ന ജ്യേഷ്ഠൻ വാജിദ് കോളജ് ഫുട്ബോൾ ടീമിലെ അംഗമാണ്. ജ്യേഷ്ഠന്റെ പ്രോൽസാഹനമാണ് തന്റെ വളർച്ചക്ക് പിന്നിലെന്നും മിഷാൽ പറയുന്നു.

മാർസലോയുടെ ശൈലിയിൽ ഉയർന്നുവരുന്ന പന്തിനെ ഒറ്റയടിക്ക് കാൽകീഴിലാക്കുന്ന ശൈലിയാണ് പുതിയ വീഡിയോയിലൂടെ ആവിഷ്‌ക്കരിക്കാൻ ഉദ്ദേശിക്കുന്നത്. അതോടൊപ്പം പന്തുകൊണ്ടു തിരിഞ്ഞുകൊണ്ടുള്ള പോസ്റ്റിലേക്കുള്ള പ്രത്യേക ഷൂട്ടും വീഡിയോയിൽ ഉൾപ്പെടുത്തും. ഇത്തരം കിക്കുകൾ ചെയ്യാൻ ഒരുദിവസത്തെ പരിശീലനം മാത്രം മതിയെന്ന് മിഷാൽ പറയുന്നു. രാവിലെ ഏഴുമുതൽ 10വരെ സമയംമതി ഇത്തരം അടവുകൾ പഠിക്കാനെന്നും എന്നാൽ ചില ശൈലികൾക്ക് മൂന്നുദിവസംവരെ സമയമെടുത്തിട്ടുണ്ടെന്നും മിഷാൽ പറയുന്നു.

ജ്യേഷ്ഠൻ പകർത്തുന്ന വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. വീഡിയോ പെർഫോമൻസ് കണ്ട് വിദേശത്തുനിന്നും വിവിധ ഏജന്റ്സികൾ വിളിച്ചു അഭിനന്ദിച്ചു. സ്പെയിനിലേക്കും സിറ്റ്സ്വർലാന്റിലേക്കും വരാൻ താൽപര്യമുണ്ടോയെന്നും ഇവർ ചോദിച്ചു.എന്നാൽ നാട്ടിൽതന്നെ മികച്ച ഫുട്ബോൾ ടീമുള്ള സ്‌കൂളിൽ തുടർപഠനം നടത്താനാണ് താൽപര്യം. കേരളാബ്ലാസ്റ്റേഴ്സ് മുൻതാരം മൈക്കിൾ ചോപ്ര ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. മാതാവ് റുബീനയും, സഹോദരൻ വാജിദിന് പുറമെ സഹോദരികളായ സുമില തസ്നി, ദിൽന ഫിൻസിയുമെല്ലാം മിഷാലിന് പൂർണ പിന്തുണ നൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP