Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആശ്വാസ ജയത്തിനും വകയില്ല; ചെന്നൈയിൻ എഫ് സിക്കെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; തിങ്കളാഴ്ച ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരം

ആശ്വാസ ജയത്തിനും വകയില്ല; ചെന്നൈയിൻ എഫ് സിക്കെതിരെ സമനില തെറ്റാതെ ബ്ലാസ്റ്റേഴ്‌സ്; ഇരു ടീമുകൾക്കും ഓരോ ഗോൾ വീതം; തിങ്കളാഴ്ച ഹൈദരാബാദ് എടികെ മോഹൻ ബഗാൻ മത്സരം

സ്പോർട്സ് ഡെസ്ക്

ബംബോലിം: ഐ.എസ്.എല്ലിൽ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്സ് - ചെന്നൈയിൻ എഫ്.സി മത്സരം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ വീതം നേടി. ചെന്നൈയിനെ 10-ാം മിനുറ്റിൽ ഫത്ഖുലോവ് മുന്നിലെത്തിച്ചിരുന്നു. 29-ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ ഗോൾ മടക്കിയ ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചത്.

പ്രതിരോധ പിഴവുകൾ ബ്ലാസ്റ്റേഴ്‌സ് ആവർത്തിച്ചപ്പോൾ ആദ്യ മൂന്ന് മിനിറ്റുകൾക്കുള്ളിൽ തന്നെ നിരവധി അവസരങ്ങളാണ് ചെന്നൈയിന് കൈവന്നത്. പിന്നാലെ 10-ാം മിനിറ്റിൽ ചെന്നൈയിൻ മുന്നിലെത്തി. എഡ്വിൻ വാൻസ്പോളിന്റെ പാസിൽ നിന്ന് ഫത്ത്ഖുളോയാണ് ചെന്നൈയിന്റെ ഗോൾ നേടിയത്.



ഗോൾ വീണ ശേഷവും ചെന്നൈയിൻ അവസരങ്ങൾ ഒരുക്കിക്കൊണ്ടിരുന്നു. ഇതിനിടെ 28-ാം മിനിറ്റിൽ ചെന്നൈയിൻ ബോക്സിൽ വെച്ച് ദീപക് താംഗ്രിയുടെ കൈയിൽ പന്ത് തട്ടിയതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഗാരി ഹൂപ്പർ 29-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ പക്ഷേ ആദ്യ പകുതിയിലെ അത്ര വേഗത മത്സരത്തിനുണ്ടായിരുന്നില്ല. 80-ാം മിനിറ്റിൽ പ്രശാന്തിനെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാർഡ് കണ്ട ഈനസ് സിപോവിച്ച് പുറത്തായതോടെ ചെന്നൈയിൻ അവസാന 10 മിനിറ്റിൽ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാൽ ഈ അവസരം മുതലാക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചില്ല.

ഇരു ടീമുകളുടേയും പ്ലേ ഓഫ് പ്രതീക്ഷകൾ നേരത്തെ അവസാനിച്ചിരുന്നു. 20 മത്സരങ്ങളും പൂർത്തിയാക്കിയ ചെന്നൈയിൻ 20പോയിന്റുമായി എട്ടാം സ്ഥാനത്താണ്. 19 കളിയിൽ 17 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് തുടരുന്നു. 26-ാം തീയതി നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP